Gulf

പുരോഗമന കലാസാംസ്‌കാരിക സംഘടനകളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യം: പി.ശ്രീരാമകൃഷ്ണന്‍

Published

on



ലണ്ടന്‍ : ബ്രിട്ടനിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും പ്രവര്‍ത്തിച്ചുവരുന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനകള്‍ ഒരുമിച്ചു ഒരു സംഘടനയായി പ്രവര്‍ത്തിക്കണമെന്ന ആശയംസിപിഎം മുന്നോട്ടുവച്ചിരുന്നു. യുകെയിലെ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനകളായ സമീക്ഷയുടെയും ചേതനയുടെയും ദേശിയ കമ്മിറ്റികള്‍ ഇതിനു അംഗീകാരം നല്‍കുകയും ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലമായി നടന്നുവരുകയുമാണ്. പാര്‍ട്ടിയുടെ അന്താരാഷ്ട്രഘടകമായ അസോസിയേന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്‌സ് (അകഇ) ആണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോവുന്നത്.

സംഘടനകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ രൂപീകരിക്കാനും ലയനപ്രക്രിയ സുഗമമായി മുന്നോട്ടുകൊണ്ടുപോകുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാനും എഐസി ബ്രാഞ്ചുസെക്രട്ടറിമാരുടെയും ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനകളായ സമീക്ഷയുടെയും ചേതനയുടെയും ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സംയുക്തയോഗം ചേര്‍ന്നു. എഐസി സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും കേരള നിയമസഭാ മുന്‍ സ്പീക്കറുമായിരുന്ന സ.പി ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തു. പാര്‍ട്ടി ഇങ്ങിനെയൊരു നിര്‍ദ്ദേശം വയ്ക്കാനുള്ള സാഹചര്യങ്ങളും അതുകൊണ്ടുള്ള പ്രയോജനങ്ങളും വിശദീകരിച്ചു.യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനകളുടെ ലയനം യുകെയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും കേരള സര്‍ക്കാരിന്റെ പ്രവാസിക്ഷേമമുള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഒരുമിച്ചു ഒറ്റസംഘടനയായി ചേതനയുടെയും സമീക്ഷയുടെയും പ്രവര്‍ത്തകരെ കൂട്ടി യോജിപ്പിച്ച് പാര്‍ട്ടിയുടെ കീഴില്‍ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മ കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ യുകെയിലെ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരും ഇരു സംഘടനകളുടെയും ഭാരവാഹികളും ഉള്‍പ്പെടുന്ന 25 അംഗ അഡ്‌ഹോക് കമ്മിറ്റി എഐസി നിര്‍ദ്ദേശിച്ചു. എഐസിയുടെ എക്‌സികൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ രക്ഷാധികാരികളായ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രസിഡന്റായി ലിയോസ് പോളിനെയും സെക്രട്ടറിയായി ആഷിക് മുഹമ്മദ് നാസറിനെയും വൈസ് പ്രസിഡന്റുമാരായി ജയന്‍ എടപ്പാള്‍, എല്‍ദോസ് പോള്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ബിജു ഗോപിനാഥ്, വിനോ തോമസ് എന്നിവരെയും ട്രഷററായി രഞ്ജിഷ് ശശിധരനെയും ചുമതലയേല്‍പ്പിക്കുവാനുള്ള എഐസി നിര്‍ദ്ദേശം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

കമ്മിറ്റിക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും നല്‍കാന്‍ യുകെയിലുള്ള മുപ്പതില്‍പരം എഐസി ബ്രാഞ്ചുകള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സാംസ്‌കാരിക സംഘടന പ്രവര്‍ത്തകരെ അഡ്‌ഹോക് കമ്മിറ്റി ആവശ്യാനുസരണം വിളിച്ചു ചേര്‍ക്കാനും ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചുമതലപ്പെടുത്തി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ കോണ്‍ഫറന്‍സ് 'സ്‌നേഹത്തിന്റെ ആനന്ദം' ജൂലൈ 24 ന്

വാരാന്ത്യം ജര്‍മനിയെ വിറപ്പിക്കും; വീണ്ടും പ്രകൃതിക്ഷോഭ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍

ലിവര്‍പൂളിന്റെ പൈതൃകപദവി റദ്ദാക്കി

പെഗാസസിനെതിരെ യൂറോപ്യന്‍ യൂണിയന്‍

അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം ജൂലൈ 26,27, 28, 29 തീയതികളില്‍

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന്

ഫ്രാന്‍സില്‍ കോവിഡ് ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി; വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടി

2020ല്‍ കോവിഡിനെ തുടര്‍ന്ന് പട്ടിണി വര്‍ധിച്ചുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്

ഫോര്‍ മ്യൂസിക്‌സിന്റെ 'മ്യൂസിക് മഗി'ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

ഷെഫീല്‍ഡ് സെന്റ് പീറ്റേഴ്‌സ് മിഷനില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍

മതബോധന രംഗത്ത് പുത്തന്‍ ചുവടുവയ്പ്പുമായി സെന്റ് ജൂഡ് ക്‌നാനായ മിഷന്‍

ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ധ്യാനം ജൂലൈ 17ന്

'സ്‌നേഹത്തിന്റെ ആനന്ദം' കോണ്‍ഫറന്‍സ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജുലൈ 24-ന്

ഡെല്‍റ്റ വേരിയന്റ് ആഞ്ഞടിക്കും ; മൂന്നാം ഡോസും അനിവാര്യമെന്ന് ഫൈസര്‍ ബയോണ്‍ടെക്

ഇന്ത്യയില്‍നിന്നുള്ളവരുടെ യാത്രാ വിലക്ക് ജര്‍മനി പിന്‍വലിച്ചു

മലയാളികള്‍ക്ക് അഭിമാനമായി ഡോ. ഹിലാല്‍ ഹനീഫ

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കു കാലതാമസം വരും

യൂറോപ്പിലെ സീറോ മലബാര്‍ സഭയുടെ അത്മായ നേതാക്കളുടെ സമ്മേളനം ജൂലൈ മൂന്നിന്

മെയ്ഡ്‌സ്റ്റോണ്‍ എംഎംഎ ടി20 ക്രിക്കറ്റ്: കൊന്പന്‍സ് ഇലവന്‍ ചാന്പ്യന്മാര്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് ആന്റ് വെല്‍ബിയിംഗ് ' ക്ലാസ് ജൂലൈ 6ന്

വിയന്നയില്‍ പതിമൂന്നുവയസുകാരിയുടെ കൊലപാതകം: അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളും നാടുകടത്തലും വീണ്ടും ചര്‍ച്ചയാകുന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ 280 പള്‍സ് ഓക്‌സിമീറ്ററുകള്‍ കേരളത്തിന് നല്‍കി

കോവിഡിന്റെ വകഭേദങ്ങള്‍ നേരിടാന്‍ അസ്ട്രസെനക്കയുടെ വാക്‌സിന്‍ പരീക്ഷണം

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ സഹായം കേരളത്തിലെത്തി

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രസുദേന്തിവാഴ്ചയിലും കൊടിയേറ്റിലും വിശ്വാസികള്‍ പങ്കാളികളായി

കാരുണ്യം മലയാളിയുടെ മുഖമുദ്ര: മാർ ജേക്കബ് മുരിക്കൻ

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; ഇന്ത്യക്കാര്‍ക്ക് നിരോധനം

മാഞ്ചസ്റ്റര്‍ തിരുന്നാള്‍: പ്രധാന തിരുനാള്‍ ജൂലൈ 3 ശനിയാഴ്ച

മെര്‍ക്കല്‍ പാര്‍ലമെന്റില്‍ അവസാന പ്രസ്താവന നടത്തി

View More