America

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

Published

on

കണ്‍കണ്ട ദൈവമാണമ്മയെന്നാദ്യം ചൊല്ലിത്തന്നതച്ഛന്‍
പെണ്‍മകള്‍ പൊന്മകളെന്ന് പറഞ്ഞുതന്നതുമച്ഛന്‍
ഭാര്യയൊരു ഭാരമല്ലലങ്കാരമാണെന്ന് ചൊന്നതും
ആരുമറിയാതെന്നും തന്‍ വേദന മറച്ചതുമച്ഛന്‍.
    
    അപ്പനെന്നാലൊരുഗ്രപ്രതാപിയല്ലുള്ളം നിറയെ
    കപ്പലോളം സ്‌നേഹം നിറച്ചൊരാളെന്ന് കാട്ടിയച്ഛന്‍
    മുത്തങ്ങള്‍ കൊണ്ടെന്നും മൂടിയില്ലെങ്കിലുമെന്നിഷ്ടങ്ങളാ-
    ചിത്തത്തില്‍ നിറച്ചെന്നെ കനിവാര്‍ന്നു പോറ്റി അച്ഛന്‍.

ആദ്യജാതനാമെനിക്കാവോളം നല്‍കി വിദ്യാധനം പക്ഷേ, യെ-
ന്നാദ്യവേതനത്തിന്നോഹരി വാങ്ങാതെ മണ്‍മറഞ്ഞച്ഛന്‍
പണമല്ലഭിമാനമാണേറ്റമഭികാമ്യം മര്‍ത്യ-നാ
ഗുണമെന്റെ മക്കള്‍ക്ക് വേണമെന്നോതിയച്ഛന്‍.

    അച്ഛന്റെ മൂല്യമറിയാതെ വളര്‍ന്നിട്ടൊടുവിലൊ-
    രച്ഛനായപ്പോളച്ഛന്റെ വിലയറിഞ്ഞു ഞാനെന്നയച്ഛന്‍
    കാലമിത്ര കഴിഞ്ഞാലുമെന്നച്ഛന്റെ നെഞ്ചിന്‍ ചൂടെന്റെ
    മേലാകെ പടരുന്നു, അറിയുന്നു ഞാനച്ഛനെയാണെനിക്കിഷ്ടം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More