fomaa

കോവിഡ് ബാധിതരെ സഹായിക്കാൻ ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും

(സലിം ആയിഷ : ഫോമാ ന്യൂസ് ടീം)

Published

on

കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ പെട്ട് കേരളവും, മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളും ശ്വാസം മുട്ടി, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ആതുരാലയങ്ങളിൽ , കിടക്കകളും, ശ്വസന സഹായോപകരണങ്ങളും, വായുവും ലഭ്യമല്ലാതെ കോവിഡ് ബാധിതർ പിടഞ്ഞ് മരിക്കുന്ന ദയനീയ കാഴ്ചയുമായാണ് ദിനപത്രങ്ങൾ പുറത്തിറങ്ങുന്നത്. മാനവികതയുടെയും, കാരുണ്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മനുഷ്യനും സഹിക്കാൻ കഴിയുന്ന കാഴ്ച്ചകളല്ല നമ്മൾ കണ്ട്   കൊണ്ടിരിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് കാരുണ്യത്തിന്റെയും, ജന സേവനത്തിന്റെയും മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള, ഉയർത്തിപ്പിടിക്കുന്ന ഫോമയും, ആതുര സേവന രംഗത്ത് മഹത്തായ മാതൃകകൾ സൃഷ്ടിച്ച ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും ,കൈകോർത്ത് കേരളത്തിലെയും, മറ്റിതര സംസ്ഥാനങ്ങളിലെയും, കോവിഡ് ബാധിതർക്കായി  സംസ്ഥാന-ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. ഫോമയുടെ കൂട്ടായ്മയിലുള്ള എഴുപത്തഞ്ചോളം അസോസിയേഷനുകൾ സമാഹരിക്കുന്ന തുകയും, മറ്റു സാമഗ്രികളും, ആവശ്യമായവർക്ക്  നേരിട്ട് എത്തിക്കാൻ സംസ്ഥാന ജില്ലാ കലക്ടർമാരുമായി  ചർച്ച ആരംഭിച്ചിട്ടുണ്ട്. വിശദമായ നടപടിക്രമങ്ങൾ  രണ്ടു ദിവസങ്ങൾക്കുള്ളിൽ നൽകാൻ കഴിയുമെന്ന് ഫോമാ നേതൃത്വം പ്രതീക്ഷിക്കുന്നു. 

ജീവശ്വാസത്തിനും, പ്രതിരോധ മരുന്നുകൾക്കും, ഉപകരണങ്ങൾക്കുമായി, കാത്തിരിക്കുന്ന അർഹതപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഫോമയോടൊത്ത് കൈകോർക്കാൻ സന്നദ്ധരായ ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനോടും, ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റിനോടുമുള്ള പ്രത്യക നന്ദി ഫോമ അറിയിക്കുന്നു. 

ഫോമയുടെ കൂട്ടായ്മയിലുള്ള എല്ലാ അംഗ സംഘടനകളായ  അസോസിയേഷനുകളും സമാഹരിക്കുന്ന തുകയും, സാധന  സാമഗ്രികളും, ഫോമയുമായി ബന്ധപ്പെട്ട് ആവശ്യമായ ആശുപത്രികൾക്കും, രോഗികൾക്കും നേരിട്ട് എത്തിക്കാനുള്ള ബൃഹത്തായ കർമ്മ പദ്ധതിയിൽ എല്ലാ മനുഷ്യ സ്നേഹികളും, ഒത്തൊരുമിക്കണമെന്നും, കോവിഡിനെതിരായ പോരാട്ടത്തിൽ ഊർജം നൽകണമെന്നും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

Facebook Comments

Comments

  1. ഫോമാ ചേട്ടന്മാരെ, കോവിഡ് ഈ തരംഗം ഇപ്പോൾ തീരും.കോവിഡ് വന്ന് അനാഥമായ കുടുംബങ്ങൾ ഇനി കുറെ ബാക്കിയുണ്ടാവും. ഇവിടുന്ന് പിരിച്ചെടുക്കുന്ന തുകകൾ അവർക്കായി മാറ്റിവെക്കുക. അല്ലങ്കിൽ, പ്രളയം വന്നപ്പോൾ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് അയച്ച വസ്ത്രങ്ങളുടെ അവസ്‌ഥ വരും. അവസാനം കൂട്ടിയിട്ട് കത്തിയ്ക്കും.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

View More