-->

news-updates

തെരഞ്ഞെടുപ്പിലെ സമസ്യകള്‍ യു ഡി എഫിന്റെ പിഴവുകള്‍ (പി.എസ്. ജോസഫ്)

Published

on

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍  വി എസ് അച്ചുതാനന്ദന്റെ ഇമേജിന്റെ  നിഴലില്‍  ആയിരുന്നു പിണറായി മത്സരിച്ചു  വിജയിച്ചത് .വളരെ ശ്രദ്ധേയമായ നീക്കം ആയിരുന്നു അത് .സ്വാഭാവികമായി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി .ഒരു പദവിയില്‍  വി എസിനെ ഒതുക്കി  നിര്‍ത്തി . തെരഞ്ഞെടുപ്പു  വരും മുന്‍പേ  വി എസ് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു   കളമൊഴിഞ്ഞു .ഇതിനിടെ ശക്തമായ  ഒരു ഇമേജ് കെട്ടിപൊക്കിയ  പിണറായിക്ക്  ഇത്തവണ വി എസോ  എന്തിനു പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന  നേതാക്കളോ ഒരു വിജയത്തിന് ആവശ്യമായിരുന്നില്ല .രണ്ടു പ്രളയങ്ങളും ഒരു മഹാമാരിയും നേരിട്ട മുഖ്യമന്ത്രി ഇത്തവണ ശക്തമായ ഒരു പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു .പ്രളയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപെട്ട മുഖ്യമന്ത്രി പക്ഷെ പിന്നിടുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗംഭീരമായി മുഴുകി .കോവിഡ വന്നപ്പോള്‍ ആകട്ടെ ,ആരോഗ്യമന്ത്രിയില്‍ നിന്ന് നേരിട്ട് മൈക്ക് ഏറ്റെടുത്തു .20 16 ഇല്‍ തുടര്‍ ഭരണത്തിനു തയ്യാര്‍ എടുത്തിരുന്ന ഉമ്മന്‍  ചാണ്ടിയില്‍ നിന്നും  വ്യത്യസ്തനായി അദ്ദേഹം  മുന്നിലെത്തി .ഉമ്മന്‍ ചാണ്ടി സോളാറിന്റെയും സരിതയുടെയും കരി നിഴലില്‍ ആയപ്പോള്‍ ഇടതുപക്ഷത്തിന്റെ ഊഴം സ്വാഭാവികമായി വന്നെത്തി .എന്നാല്‍  ഭരണത്തിന്റെ അവസാന പാദത്തില്‍ ആരോപണങ്ങളും അന്വേഷണങ്ങളും പിണറായി സര്‍ക്കാരിനെ രൂക്ഷമായി ബാധിച്ചെങ്കിലും അത് പരമാവധി മുതലെടുക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല .സ്വര്ന്നക്കടത്തു കേസില്‍ ആയാലും ഡോളര്‍ കടത്തില്‍ ആയാലും കേന്ദ്ര എജെന്‍സികള്‍  നടത്തിയ ആക്രമാണോല്സുകമായ അന്വേഷണം  പിണറായിക്ക് അനുകൂലമായ വികാരമാണ് സൃഷ്ടിച്ചത് .അത് മുതലെടുക്കുന്നതിനു യു ഡി എഫിനോ എന്‍ ഡി എക്കോ കഴിഞ്ഞില്ല ഇനിയുള്ള നാളുകളില്‍  അതിന്റെ രൂക്ഷത വര്‍ദ്ധിക്കാതിരിക്കാന്‍  അദ്ദേഹം ഇ ഡി ക്കെതിരെ തന്നെ അന്വേഷണ കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു . തെരഞ്ഞെടുപ്പിന് മുന്‍പേ ശക്തമായ പരസ്യ പ്രചാരണ ങ്ങളിലൂടെ ഒരു പ്രതിച്ഛായ  മാറ്റം കൂടി അദ്ദേഹം  നടത്തി .അപ്പോള്‍ കോണ്‍ഗ്രസ്സും യു ഡി എഫും എന്ത് ചെയ്യുകയായിരുന്നു ?

സി പി എമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലി പരസ്യമായ പ്രകടനം തന്നെ നടന്നപ്പോള്‍ നേമം സീറ്റിനെ ചൊല്ലി പാര്‍ട്ടി  തലപുകക്കുന്നതാണ് വോട്ടര്‍മാര്‍ കണ്ടത് ബി ജെപ്പിക്കെതിരെ  .ശക്തനായ സ്ഥാനാര്‍ഥി എന്ന   സമീപനത്തെ ചൊല്ലി ഗ്രൂപ്പ്‌ കളിക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയുമായിരുന്നില്ല .തരൂരോ മുരളിയോ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം അവര്‍ ചോദിച്ചെക്കുമോ എന്നവര്‍ ഭയന്നു.കോണ്‍ഗ്രസ്‌ പോലെയുള്ള ഒരു കക്ഷിക്ക് ഇത്തരം കരുത്തരായ  നേതാക്കള്‍ ആണ് ശക്തി എന്നറിയാതെ സ്വന്തം ദൌര്‍ബല്യങ്ങള്‍ പാര്‍ട്ടി തുറന്നു കാട്ടി .ഇടതുപക്ഷത്തിന്റെ പ്രതിഷേധം ലതിക സുഭാഷ് തല മുണ്ഡനം  ചെയ്തു നിഷ്പ്രഭമാക്കി പി സി ചാക്കൊമാര്‍ മറുകണ്ടം ചാടി .അതിലും ദയനീയമായിരുന്നു എലത്തൂര്‍ പോലെയുള്ള നിയോജകമണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ പോലും ശ്രമിക്കാത്ത പാര്‍ട്ടി നടപടി .പിണറായി വിജയന് നേരെ വാളയാര്‍ അമ്മക്ക് പിന്തുണ കൊടുക്കാമായിരുന്നിട്ടു പോലും ഒരു രാഷ്ട്രീയ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നിര്‍ത്തി അന്തസ്സ് കാട്ടി എന്നത് എടുത്തു പറയണം.ഇരിക്കൂരും എലത്തുരും ചങ്ങനാശ്ശേരിയും മുള്ളുകളായി നിന്നുവെങ്കിലും കോണ്‍ഗ്രസ്‌ ഇത്തവണ  സ്ഥാനത്തികളുടെ കാര്യത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു .പുതുമുഖ സ്ഥാനാര്‍ഥികള്‍ ആണ് ഇടതു ജനാധിപത്യ മുന്നണിയുടെ ശക്തി എന്ന നിലയ്ക്ക് മത്സരം കടൂതതാകാന് ഇത് വഴി തെളിക്കും .
പക്ഷെ ഇപ്പോഴും  ഇടതു മുന്നണി നേടിയെടുത്ത ആ മേല്‍ക്കൈ ഇല്ലാതാക്കാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടില്ല .പണത്തിന്റെ അഭാവം പാര്‍ട്ടിയെ തുറിച്ചു നോക്കുന്നു എന്നതാണ് ഒരു വാര്‍ത്ത .രണ്ടാമതായി ബൂത്ത്‌ തലത്തില്‍ ശക്തമായ പ്രചരണം ഇനിയും അകലെയാണ്
ഇതിനിടെയാണ് കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം ഇടതു പാളയത്തില്‍ എത്തിയത് .കുത്തി കുത്തി പുറത്താക്കി എന്ന്   പറയുകയാവും  ശരി മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് ശക്തി  പകരാന്‍  കെ എം മാണി വിഭാഗത്തിനു  കഴിയും  എന്നാല്‍ എന്‍ സി പി വന്നത് കൊണ്ടു യു ഡി എഫിന് എന്ത് നേട്ടമുണ്ടായി എന്ന് ആലോചിക്കേണ്ട കാര്യംമാണ്.മാത്രമല്ല അത് എലത്തുരില്‍ അത്  ഒരു പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു

ആഴക്കടല്‍ .സ്പ്രിങ്ക്ലര്‍ സ്വര്‍ണ കടത്ത്   ,ഡോളര്‍ കടത്ത് ,പ്രളയം ,കിഫ്ബി ,കോവിഡ ലൈഫ് മിഷന്‍ തുടങ്ങി ആയിരം വിഷയങ്ങള്‍ കോണ്‍ഗ്രസിന്‌ ഉന്നയിക്കാന്‍ മുന്നിലുണ്ട് എങ്കിലും തുടര്ഭരണം എന്ന ഭീതിയില്‍ ആണ് കോണ്‍ഗ്രസ്‌ .ആ ഭീതി വോട്ടര്‍മാരില്‍ ആണ് സൃഷ്ടിക്കേണ്ടത് എന്ന് അവര്‍ മറന്നു പോകുന്നു .ആശ്വാസകരമായ കാര്യം ,, വ്യാജ വോട്ടര്‍ പ്രശ്നം ശക്തമായി ഉയര്‍ത്തി കൊണ്ടു വരാന്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്ക് കഴിഞ്ഞിട്ടുണ്ട് .പത്തിലേറെ സീറ്റുകള്‍ ഇരട്ട അക്കങ്ങള്‍ക്കാന് നഷ്ടമാകുന്നത് എന്നാ നിലക്ക്  ഈ പോരാട്ടം വലിയ ഫലം നല്‍കും .എങ്കിലും  ശക്തമായ പോരാട്ടവും  വാശിയേറിയ പ്രാച്ചരണവും ആണ് യു ഡി എഫ് കാഴ്ച്ചവെയ്ക്കേണ്ടത് .അതായത് കോണ്‍ഗ്രസ്‌ അതിന്റെ എല്ലാ ശക്തിയും പുറത്തെടുക്കേണ്ട നേരം .

 രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായി ഉണ്ട് എന്നത് യു ഡി എഫിന് ആശ്വാസകരമാണ്.പക്ഷെ ഇതൊരു ലോകസഭ തെരഞ്ഞെടുപ്പല്ല എന്നത് നേതൃത്വം അറിയേണ്ടതുണ്ട് .പല ധ്രുവങ്ങളില്‍ നിന്നുള്ള ആക്രമണത്തെ നേരിടാന്‍ എല്‍ ഡി എഫിന് നേതൃത്വം നല്‍കുന്ന പിണറായിക്ക് ആവില്ല എന്നത് വ്യക്തമാണ് .പക്ഷെ അദ്ദേഹം തെളിക്കുന്ന കെണിയില്‍ യു ഡി എഫ് വീഴാനുള്ള സാധ്യത അധികവും .മുന്‍പ് യു ഡി എഫിന്റെ പ്രചാരണത്തെ കൊഴുപ്പിച്ചിരുന്നത് ഇത്തരം തന്ത്രങ്ങള്‍ ആണ്
സൈദ്ധാന്തികമായ  ആക്രമണവും ചേര്‍ന്നാലേ യു ഡി എഫിന് മുന്നേറാന്‍ ആവൂ .കോണ്‍ഗ്രെസു ബി ജെപിയും ഒറ്റക്കെട്ട് എന്ന ആരോപങ്ങളുടെ മുനയൊടിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പോലും യു ഡി എഫ് ഉപയോഗപ്പെടുത്തുന്നില്ല എന്നതു കൌതുകകരമാണ് .ഇത്തരം ആരോപണം ബാലിശമാണെന്ന് എല്ലാവരും കരുതില്ല  മാത്രമല്ല ബി ജെപി ക്ക്  വോട്ട് മറിച്ചു കൊടുക്കാന്‍ ഇത് വഴി തെളിക്കുകയും  ചെയ്യും ഇതിന്റെ നേട്ടം .ഫലത്തില്‍  ഇടത്പക്ഷത്തിനായിരിക്കും
മാത്രമല്ല ,ശക്തമായ ആക്രമണത്തില്‍  കൊഴിഞ്ഞു വീഴാവുന്ന ഇമേജ്  മാത്രമേ പ്രതിയോഗിക്ക് ഉള്ളു  എന്ന  യാഥാര്‍ത്ഥ്യം യു ഡി എഫ് ഉള്‍ക്കൊള്ളണം
തങ്ങള്‍ വരുമെന്ന് എല്‍ ഡി എഫിന് ഉറപ്പു ഉണ്ടാകാം  .പക്ഷ ഇത് വരെ കേരളത്തിലെ  ജനങ്ങള്‍ തുടര്‍ ഭരണം കാംക്ഷിക്കുന്നു  എന്നതിന് ഉറപ്പില്ല .
ഏതായാലും പത്തു  ദിവസങ്ങള്‍ രാഷ്ട്രീയത്തില്‍ വലിയ കാലയളവാണ് .ഒരു വിപ്ലവം തന്നെ ജയിക്കാന്‍  വേണ്ട സമയം  .തങ്ങളുടെ എല്ലാ ശക്തിയും വിനിയോഗിച്ചു  എല്‍ ഡി എഫിനെ മുട്ട് കുത്തിച്ചാല്‍  അതൊരു  ചരിത്രവിജയമാകും . ഇല്ലെങ്കില്‍ ബി ജെ പി ആകും അടുത്ത തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കുക 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്: ഭീഷണിയുമായി പിടികിട്ടാപ്പുള്ളി ലീന എവിടെ ഒളിച്ചാലും ട്രാക്ക് ചെയ്യും 25 കോടി രൂപ കിട്ടണം

ഐഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണമെന്താണ്? ഹൈക്കോടതി

ഭീഷണി പണ്ടും ഉണ്ടായതാണ്, അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങിയിട്ടുണ്ട്;.രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

മരം മുറി ; മന്ത്രിമാരെ ന്യായീകരിച്ച് സിപിഐ

എന്ത് കൊണ്ട് പോണ്‍ ഡയറക്ടറായി എറിക്ക ലസ്റ്റ് പറയുന്നു

തേനും പാലും നല്‍കി ബന്ധനത്തിലാക്കി ; നെന്‍മാറ സംഭവത്തില്‍ വനിതാ കമ്മീഷന്‍

ബംഗാള്‍ ബിജെപിയെ ഞെട്ടിച്ച് 24 എംഎല്‍എമാരുടെ നീക്കം

കടിച്ച മൂര്‍ഖന്റെ കഴുത്തിന് പിടിച്ചു ; സംഭവം കര്‍ണ്ണാടകയില്‍

സുധാകരനെ തളയ്ക്കാന്‍ ബിജെപി ബന്ധം ആരോപിച്ച് സിപിഎം

6000 പോസ്റ്റല്‍ ജീവനക്കാര്‍ക്ക് നായയുടെ കടിയേറ്റതായി യു.എസ്.പി.

സുധാകരനെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നു

ഇസ്രയേല്‍ സര്‍ക്കാരിന് മുന്നില്‍ ആദ്യ അഗ്നിപരീക്ഷണം

എത്രനാൾ വീട്ടിലിരിക്കണം (അനിൽ പെണ്ണുക്കര)

കോവിഡ് മണത്തറിയാവുന്ന സെൻസർ; നോവാവാക്സ് വാക്സിൻ 90.4% ഫലപ്രദം

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഈയാഴ്ച; ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ മോദി, സര്‍ബാനന്ദ എന്നിവര്‍ക്ക് മുന്‍ഗണന

അഫ്ഗാന്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യം: സംസ്ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല -മുഖ്യമന്ത്രി

പുറത്താക്കിയെന്നത് വ്യാജപ്രചാരണം, തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി ; വിദേശ ഓഹരികള്‍ മരവിപ്പിച്ചു

നീതീഷിന്റെ പ്രതികാരം ; ഏകനായി ചിരാഗ്

ഭീഷണിയായി ഡെല്‍റ്റാ പ്ലസ് ; മരണ നിരക്കില്‍ ആശങ്ക

ലൂസി കളപ്പുര പുറത്തുതന്നെ ; തന്റെ ഭാഗം കേള്‍ക്കാതെയെന്ന് പ്രതികരണം

ജെഫ് ബെസോസിനൊപ്പം ബഹിരാകാശയാത്ര: തുക കേട്ടാല്‍ ഞെട്ടും

രാജസ്ഥാനില്‍ സച്ചിന്‍ വീണ്ടും ഇടയുന്നു

ഇസ്രയേലില്‍ ഭരണമാറ്റം; തിരിച്ചെത്തുമെന്ന് നെതന്യാഹുവിന്റെ വെല്ലുവിളി

ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക് : ആശങ്കയില്‍ തൊഴിലന്വേഷകര്‍

മരംമുറി : ഉത്തരവില്‍ അപാകതയില്ലെന്ന് റവന്യൂ മന്ത്രി

കോവിഡിനെതിരെ ഉത്തര്‍ പ്രദേശില്‍ കൊറോണാമാതാ ക്ഷേത്രം

കോവിഡിലും ഇന്ത്യയില്‍ നേട്ടം കൊയത് ആഡംബര കാര്‍ കമ്പനി

വീട്ടിലിരുന്നോളാന്‍ സുക്കര്‍ബര്‍ഗ് ജീവനക്കാരോട്

ഇന്ത്യയില്‍ വാക്‌സിന്‍ ഇടവേള വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ഫൗച്ചി

View More