America

സര്‍വജ്ഞനങ്ങുമാത്രം- (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ്

Published

on

എല്ലാ മറിയുന്ന ചൈതന്യമേ;
എങ്ങും നിറയുന്ന ചൈതന്യമേ;
ഞാനിരിക്കുന്നതും നില്‍ക്കുന്നതും,
അന്തര്‍ഗ്ഗതങ്ങളും മാര്‍ഗ്ഗങ്ങളും,
എന്റെ നടപ്പും കിടപ്പുമൊരു-
വാക്കുടന്‍ നാവിലേയ്‌ക്കെത്തുന്നതും
മുന്നമേ ശോധന ചെയ്തിടുന്നു!
ദൈവമോ സര്‍വജ്ഞനങ്ങുമാത്രം.
മുമ്പിലും പിമ്പിലും കാവലായി,
തൃക്കരമെന്നോടുകൂടെയുണ്ട്;
എത്രയോ വിസ്മയമീയറിവ്!
അപ്രാപ്യമാംവിധമുന്നതവും;
ആദിവ്യ സന്നിധി വിട്ടകന്ന്,
ഓടിയൊളിക്കുവതെങ്ങോട്ട് ഞാന്‍?
ആകാശത്തില്‍ കയറിയാലങ്ങ്;
പാതാളത്തിലിറങ്ങിയാലങ്ങ്,
പ്രഭാതത്തില്‍ ചിറകുകളേന്തി-
സമുദ്രാതിര്‍ത്തിയിലായാലങ്ങ്;
പാതാളത്തിലിറങ്ങിയാലങ്ങ്,
പ്രഭാതത്തില്‍ ചിറകുകളേന്തി-
സമുദ്രാതിര്‍ത്തിയിലായാലങ്ങ്;
എന്നെ നയിക്കാന്‍ രാവും പകലും,
നീട്ടുകയായി വലതുകരം,
ഇരുട്ടും വെട്ടവുമൊന്നാക്കി,
ഉണര്‍വി, ലുറക്കത്തിലു, മൊപ്പം.
ഉള്‍പ്പൊരുളാലെനിക്കുണ്മയേകി-
മാതൃഗര്‍ഭത്തിന്‍ മെനഞ്ഞു രൂപം;
സ്രഷ്ടാവിനെ സ്തുതിച്ചിടുന്നു ഞാന്‍!
സൃഷ്ടി, മഹത്തരമായ കര്‍മ്മം;
അങ്ങുരുവാക്കി നിഗൂഢതയില്‍-
ഭൂവിന്നധോഭാഗത്ത് സൂക്ഷ്മം,
എന്‍സ്വത്വമങ്ങേയ്ക്കജ്ഞാതമല്ല,
അസ്ഥികള്‍ കൊണ്ടുള്ള നിര്‍മ്മിതിയും,
രൂപമെടുക്കുന്നതിന് മുമ്പാ-
തൃക്കണ്ണുകളെന്നെ കണ്ടിരുന്നു;
നിശ്ചിതനാളുകളാകും മുമ്പ്-
രേഖപ്പെടുത്തിയ പുസ്തകത്തില്‍,
എത്രയമൂല്യം! വിപുല,മങ്ങേ-
ചിന്തകളെണ്ണുവാനാവതില്ല;
ഉള്ളം തിരിച്ചറിയുന്നവനേ,
നാശങ്ങളില്‍ നിന്ന് കാക്കണമേ;
സര്‍വവും പാലിച്ചിടുന്നവനേ,
ശാശ്വത മാര്‍ഗ്ഗത്തിലെത്തിക്കണേ.

കടപ്പാട്-സങ്കീര്‍ത്തനം-139(ബൈബിള്‍)

Facebook Comments

Comments

  1. Sudhir Panikkaveetil

    2021-03-16 13:09:21

    ഈ നൊയമ്പുകാലത്ത് ഈശ്വരനെ സ്തുതിച്ചുകൊണ്ട് ഭക്തയായ കവയിത്രി എഴുതിയ പ്രാർത്ഥനാഗീതം വളരെ നന്നായിട്ടുണ്ട്. ഭക്തി കവിതയാകുന്നു, കവിത ഭക്തിയാകുന്നു. ടീച്ചർ കവിതയിലൂടെ ഈശ്വരനെ കാണുന്നു. നന്മകൾ നേരുന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

View More