(This poem is dedicated to the community of all women in the world. Wishing them all the BEST for this year’s International Women’s Day celebration coming up on March 8th!)
പത്തു മാസങ്ങളെന്നെ ഗര്‍ഭപാത്രത്തില്‍
കാത്തുസൂക്ഷിച്ചെനിക്കു നല്കി ജന്മം,
നിത്യവും വേണ്ടതെല്ലാം ഏകിയോളവള്
നിസ്തുല്യ സ്നേഹമാകുന്നൊരെന് അമ്മയും
പൈതലായ് ഞാന്‍ വളര്ന്നീ ടുന്ന നാള്‍ക ളില്‍
കൈപിടിച്ചെന്നെ നടത്തിയോളാമവള്,
കാലങ്ങളേറെ കഴിഞ്ഞാലും ഇന്നുമെന്‍
കാവല്മാലഖയാം സോദരിയും
സന്തതമെന്‍ സഹചാരിയായ് വന്നെന്റെോ
സന്താപസൗഖ്യങ്ങള് പങ്കുവച്ചീടുവോള്,
കര്മ്മസമതിന് പൊരുള്‍ ധര്‍മ്മമാക്കി സദാ
നന്മ ഭാവം പകരുന്നൊരെന് പത്നിയും
ദൂരെയായ് പാര്ക്കുയന്നൊരാ സമയങ്ങളില്‍
ദൂതിനാല്‍ ധന്യ സമിപ്യമേകുന്നവള്,
ദുരിതങ്ങള്‍ ഏറുന്ന വേളയിലെന്നും
കരുതും കരങ്ങളായെത്തുന്ന പുത്രിയും
ഒരു ചിത്രശലഭമതെന്നപോല് ചുറ്റിലും
വിരുതോടെ പാറിക്കളിക്കുന്ന നേരം
ചാരത്തണഞ്ഞെനിക്കുമ്മ നല്കീടുന്ന
വാല്സതല്യമാം എന്‍ ചെറുമകള്‍ കുഞ്ഞും
വന്നതല്ലേ ജന്മ സാഫല്യമാകുവാന്‍
മന്നിതില്‍ സൗമ്യമാം സ്ത്രീ സ്വരൂപങ്ങളായ് !
അര്ദ്ധിനാരീശ്വര സങ്കല്‍പ്പം ചിന്തകള്‍
അര്ത്ഥിവത്തെന്നു ഞാനോര്ക്കയാലല്ല;
ഉന്നതം ദിവ്യ സ്നേഹത്തിന് പ്രതീകമായ്
മന്നിതില്‍ ജന്മം ധരിച്ചവള്‍ സ്ത്രീ, നിന്നെ
സ്നേഹമാണീശ്വരന്‍ എന്നറിയുന്നതാല്
ദേവിയായെന്നും ഞാന്‍ കാണുന്നു ഭക്തിയില്‍ !!
*******************
കാത്തുസൂക്ഷിച്ചെനിക്കു നല്കി ജന്മം,
നിത്യവും വേണ്ടതെല്ലാം ഏകിയോളവള്
നിസ്തുല്യ സ്നേഹമാകുന്നൊരെന് അമ്മയും
പൈതലായ് ഞാന്‍ വളര്ന്നീ ടുന്ന നാള്‍ക ളില്‍
കൈപിടിച്ചെന്നെ നടത്തിയോളാമവള്,
കാലങ്ങളേറെ കഴിഞ്ഞാലും ഇന്നുമെന്‍
കാവല്മാലഖയാം സോദരിയും
സന്തതമെന്‍ സഹചാരിയായ് വന്നെന്റെോ
സന്താപസൗഖ്യങ്ങള് പങ്കുവച്ചീടുവോള്,
കര്മ്മസമതിന് പൊരുള്‍ ധര്‍മ്മമാക്കി സദാ
നന്മ ഭാവം പകരുന്നൊരെന് പത്നിയും
ദൂരെയായ് പാര്ക്കുയന്നൊരാ സമയങ്ങളില്‍
ദൂതിനാല്‍ ധന്യ സമിപ്യമേകുന്നവള്,
ദുരിതങ്ങള്‍ ഏറുന്ന വേളയിലെന്നും
കരുതും കരങ്ങളായെത്തുന്ന പുത്രിയും
ഒരു ചിത്രശലഭമതെന്നപോല് ചുറ്റിലും
വിരുതോടെ പാറിക്കളിക്കുന്ന നേരം
ചാരത്തണഞ്ഞെനിക്കുമ്മ നല്കീടുന്ന
വാല്സതല്യമാം എന്‍ ചെറുമകള്‍ കുഞ്ഞും
വന്നതല്ലേ ജന്മ സാഫല്യമാകുവാന്‍
മന്നിതില്‍ സൗമ്യമാം സ്ത്രീ സ്വരൂപങ്ങളായ് !
അര്ദ്ധിനാരീശ്വര സങ്കല്‍പ്പം ചിന്തകള്‍
അര്ത്ഥിവത്തെന്നു ഞാനോര്ക്കയാലല്ല;
ഉന്നതം ദിവ്യ സ്നേഹത്തിന് പ്രതീകമായ്
മന്നിതില്‍ ജന്മം ധരിച്ചവള്‍ സ്ത്രീ, നിന്നെ
സ്നേഹമാണീശ്വരന്‍ എന്നറിയുന്നതാല്
ദേവിയായെന്നും ഞാന്‍ കാണുന്നു ഭക്തിയില്‍ !!
*******************
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Easow Mathew
2021-03-07 20:19:31
Thanks to all who wrote appreciative words about the poem. Dr. E.M. Poomottil
Sudhir Panikkaveetil
2021-03-05 21:04:42
കവിത ജീവിതത്തെക്കുറിച്ചുള്ള വിമര്‍ശനം ആണെന്ന് മാത്യു അർണോൾഡ്.. കവിത പ്രതികരണവുമാകാം. കവിത ആസ്വാദനവും മാർഗ്ഗദര്ശനവുമാകാം. കാവ്യസൗന്ദര്യവും കാവ്യനീതിയും ഉൾക്കൊണ്ടുകൊണ്ട് ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നതാണ് കവിതയെന്നു അദ്ദേഹം നിർവചിക്കുന്നു. സ്ത്രീയുടെ വിവിധ കർത്തവ്യങ്ങൾ സ്വന്തം ജീവിതത്തിൽ നൽകിയ അനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണീ കവിതയിൽ. ദേവി എന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്ത്രീത്വത്തെ ആദരിക്കുന്ന കവി മനസ്സ് നിർമ്മലമാണ്. ഡോക്ടർ പൂമൊട്ടിലിനു ആശംസകൾ.
എലികത്രിക
2021-03-05 18:51:24
എടാ ചുണ്ടെലി , വിദ്യാധരൻ മാഷ് വളരെ വ്യകതമായിട്ട് ഗവർണറുടെ കാര്യം അതിൽ പറഞ്ഞട്ടുണ്ട്. അല്ല റാറ്റിനെങ്ങനെ മനസിലാക്കാനാ! മുഴുവൻ വായിക്കെണ്ടെ . കാള പെറ്റെ കയറെടുത്തൊന്നു പറഞ്ഞപോലാണ് . നല്ല ഒരുകവിതയുടെയും അഭിപ്രായ കവിതയുടെയും ചുവട്ടിലാണ് എലിക്ക് കാഷ്ടിക്കാൻ കണ്ടത് .
ഡെമോRAT
2021-03-05 18:25:13
ട്രംപിനെ പഴി ചാരിക്കോളൂ, ഗവർണ്ണറെ പറയരുത്. ഞങ്ങളുടെ കൂമൂ കൂടെ ജോലിചെയ്യുന്നവരെ ബലാത്സംഗം ചെയ്യില്ല. ചെയ്താലും 10 ആളിൽ കൂടുതൽ ആളുകളെ പീഡിപ്പിക്കില്ല. ഫേക്ക് ചാനൽ ഫ്രീഡോ ഞങ്ങളോട് അത് നേരത്തേ പറഞ്ഞിട്ടുണ്ട്.
വിദ്യാധരൻ
2021-03-05 17:30:34
ഭാവങ്ങളുണ്ട് പലതും സ്ത്രീക്കും പുരുഷനും ഭാവം മാറുന്നതിനൊത്ത് രണ്ടുപേർക്കും. ഭാര്യയായും അമ്മയായും മകളായും പിന്നെ, താരുണ്യം വഴിഞ്ഞൊഴുകും കാമുകിയായും മാറുന്നു സോദരിയായും വേശ്യയായുമവൾ. മാറുന്നു പുരുഷനും അതിനൊത്ത് വേഷം. ഭർത്താവായി, അച്ഛനായി, മകനായി പിന്നെ വൃത്തികെട്ട കൂട്ടികൊടുപ്പുകാരനായും. ചാടിവീഴുന്നു ചിലർ സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കത്തിച്ചു കൊല്ലുന്നു കഷ്ടം! പതിയിരിക്കുന്നു ഭരണകൂടങ്ങളിൽ പള്ളിയിൽ ചതിക്കുവാൻ തക്കം പാർത്ത് കാമകിങ്കരന്മാർ ഉണ്ടതിൽ മന്ത്രിമാർ, തന്ത്രിമാർ, മെത്രാന്മാർ, ഉണ്ട്, അധികാരമുള്ള പ്രസിഡണ്ടും ഗവർണറും. തീരുകില്ല എഴുതിയാൽ ഇക്കഥകളൊക്കെ തീരാത്തൊരു സീരിയൽ കഥയായി തുടരുന്നത്. കാത്തിടുക നിങ്ങൾ നിങ്ങളെ തന്നെ സ്ത്രീകളെ പാത്തിരിക്കുന്ന കാമാസക്തിയുണ്ടാണിലെന്നപോൽ . മാറുകില്ല ഇവിടെയൊരു മാറ്റവും സംഭവിക്കില്ലല്പവും മാറാതെ നമ്മുടെ ചിന്തയെ മൂടിനിൽക്കും തിമിരമൊക്കയും അഭികാമ്യമാണ് ഇത്തരം ചിന്തകളി 'സ്ത്രീദിനത്തിൽ' അഭിന്ദനം സമയോചിതമാം കവിതയ്ക്കും, 'പൂമൊട്ടിനും'. -വിദ്യാധരൻ