Image

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

Published on 24 February, 2021
ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ
ഗന്ധം നഷ്ടപ്പെടുന്നതും രുചി കുറയുന്നതും ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വ്യാപകമായ വകഭേദങ്ങളായ കൊറോണ മ്യൂട്ടേഷന്‍ ബി.1.1.7 ന്റെ ലക്ഷണങ്ങളാണ്.

ചുമ (40 ശതമാനം), പനി (27 ശതമാനം), മൂക്കൊലിപ്പ് (28 ശതമാനം),ഗന്ധം/രുചി (21 ശതമാനം),ന്യുമോണിയ (ഒരു ശതമാനം) തുടങ്ങിയ ലക്ഷണങ്ങളാണ് ഏറ്റവും ആദ്യം കാണപ്പെടുക. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചു/ആറു ദിവസങ്ങള്‍ക്കു ശേഷം ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ഉഷ്മാവ് പടിപടിയായി ഉയരുകയും ചെയ്യും.

കൂടാതെ ക്ഷീണം, കൈകാലുകളില്‍ വേദന, തൊണ്ടവേദന എന്നിവയുടെ ലക്ഷണങ്ങള്‍ ഈ വൈറസ് വേരിയന്റില്‍ കുറച്ചുകൂടി ശക്തിപ്രാപിയ്ക്കും. തലവേദന, ശ്വാസം മുട്ടല്‍, വയറിളക്കം, ഛര്‍ദ്ദി എന്നി ലക്ഷണങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്.അമിതമായി ചുമ, വളരെ ക്ഷീണം അനുഭവപ്പെടുകയോ കൈകാലുകളില്‍ വേദനയോ തൊണ്ടവേദനയോ ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.ലോകാരോഗ്യ സംഘടനയുടെ പ്രതിവാര എപ്പിഡെമോളജിക്കല്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: ഇതനുസരിച്ച്, 70 രാജ്യങ്ങളില്‍ ഇപ്പോള്‍ ബി 1.1.7 കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇത് 60 ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ മ്യൂട്ടേഷനും വ്യാപിക്കുകയാണ്. ഇപ്പോള്‍ 31 രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ വേഗത്തില്‍ വ്യാപിക്കുന്നതായി ഈ കണക്കുകള്‍ കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി 1.351 എന്ന വകഭേദം "ആന്റിബോഡി ന്യൂട്രലൈസേഷന് സാധ്യത കുറവാണ്" എന്ന സൂചനയുണ്ട്. വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ വീണ്ടും രോഗ ബാധിതരാകാമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോബര്‍ട്ട് കോഹ് ഇന്‍സ്‌ററിറ്റിയൂട്ടാണ് (ആര്‍കെഐ) ഇതു സംബന്ധിച്ച പഠനം നടത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക