-->

America

ബ്രദര്‍ എ.വി. ഡാനിയേല്‍ പെന്തകൊസ്തു വിശ്വാസത്തിന്റെ കരുത്തനായ പോരാളി: പി പി ചെറിയാന്‍

പി പി ചെറിയാന്‍

Published

on

ടെന്നസി: പെന്തകൊസ്തു വിശ്വാസത്തിന്റെ കരുത്തനായ പോരാളിയും  ചാറ്റനൂഗ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവും, വെണ്ണിക്കുളം വാളക്കുഴി ആലുനില്‍ക്കുന്നതില്‍ എ. വി. ഡാനിയേല്‍ (75) ടെന്നിസിയില്‍ അന്തരിച്ചു . വര്‍ഗ്ഗീസ് ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ നാലാമനായി ജനിച്ച ഡാനിയല്‍  ജോലിയോടനുബന്ധിച്ച് ഒറീസ്സയിലേക്ക് പോയി. അവിടെവെച്ച് സത്യസുവിശേഷത്തിലേക്ക് ആകൃഷ്ടനായി പെന്തക്കോസ്ത് വിശ്വാസിയായി. 1970  ല്‍ വിവാഹിതരായ മറിയാമ്മ  ഡാനിയേല്‍ ദമ്പതികള്‍ക്ക് മൂന്ന്  മക്കള്‍ ഉണ്ട്.

1976  ല്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറുകയും, ചാറ്റനൂഗ, ടെന്നസിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. 1982ല്‍ എളിയതോതില്‍ ആരംഭിച്ച എ.വി. എം. എന്റര്‍െ്രെപസസ് എന്ന സ്ഥാപനം ഇന്ന് ഹോട്ടല്‍ സപ്ലൈസ് രംഗത്ത് ഏറെ ശ്രദ്ധേയമായതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ കഠിന പ്രയത്‌നവും, സമര്‍പ്പണവും,പ്രശംസയര്‍ഹിക്കുന്നതോടൊപ്പം പുത്തന്‍ തലമുറയ്ക്ക് മാതൃകാപരവുമാണു.

ചാറ്റനൂഗയില്‍ മലയാളി ആത്മീക കൂടിവരവുകള്‍ ഇല്ലാതിരുന്ന കാലത്ത്,1985ല്‍ പാസ്റ്റര്‍ കെ. ജെ. മാത്യുവിനോടൊപ്പം ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് എന്ന ആത്മീക കൂട്ടായ്മയ്ക്ക് തുടക്കകാരന്‍ ആയ ഈ സുവിശേഷ സ്‌നേഹിയുടെ സേവനം സഭയ്ക്ക് വിസ്മരിക്കുവാന്‍ കഴിയുന്നതല്ല. സഭയുടെ സ്ഥാപകാംഗമായിരുന്ന ഇദ്ദേഹം മരണം വരെയും, സഭാ ട്രസ്റ്റിയായും വര്‍ത്തിച്ചു വന്നു. തന്റെ ഭൗതീക വരുമാനത്തില്‍ നിന്നും ഏറിയ പങ്കും സുവിശേഷ വ്യാപ്തിക്കായി ചിലവഴിക്കുന്നതില്‍ ഉത്സുകനായിരുന്ന ഇദ്ദേഹം, ഉത്തര ഭാരതത്തില്‍ സുവിശേഷീകരണത്തിലും, സഭാ സ്ഥാപനത്തിലും ശ്രദ്ധാലുവായിരുന്നു.

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെയേയും, ചാറ്റനൂഗ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ്  സഭയുടെയേയും   ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21 നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഇദ്ദേഹത്തിന്റെ സമര്‍പ്പണ മനോഭാവവും, ആത്മാര്‍ത്ഥതയും, ആത്മദാഹവും, പ്രതിപാദ്യവിഷയമായിരുന്നു. ദൈവസഭകള്‍ക്കും, ദൈവദാസന്മാര്‍ക്കും ഒരു കൈതാങ്ങ് ആയിരുന്ന ഇദ്ദേഹത്തിന്റെ വേര്‍പാട് സഭയ്ക്ക് ഒരു തീരാനഷ്ടമാണു.

 ഭൗതീക സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 26, 27 തീയതികളില്‍ നടക്കും.  26 വെള്ളിയാഴ്ച വൈകിട്ട് 58 വരെ അനുസ്മരണ സമ്മേളനവും, സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 27ശനിയാഴ്ച രാവിലെ 1011:30 വരെ ചാറ്റനൂഗ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ്  സഭയുടെ നേതൃത്വത്തില്‍ നടക്കും.

ശുശ്രൂഷയുടെ തത്സമയസംപ്രേഷണം പ്രോവിഷന്‍ ടി വി യില്‍ ലഭ്യമാണ്  www.provisiontv.in

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

The underlying destructive forces of the Indian economy (Sibi Mathew)

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

View More