ചിക്കാഗൊ: ഒഹയര്‍ വിമാനത്താവളത്തില്‍ പുഷ്ബാക്ക് യന്തം ഇടിച്ച് എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥന് ജിജോ ജോര്‍ജ് (35) മരിച്ചു. ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ ഹാംഗര്‍ 764-ല്‍ ആണു സംഭവം.
യന്ത്രത്തിനടിയില്പെട്ടെന്ന് കരുതുന്ന ജിജോയെ ഏറെ നേരത്തിനു ശേഷം പോലീസ് എത്തിയാണു ആശുപത്രിയിലാക്കിയത്. അപകടം ആരും അറിഞ്ഞില്ലത്രേ. 4 മണിയോടെ മരിച്ചു.
പത്തനാപുരം ശാലേംപുരം പാറപ്പാട്ട് കുടുംബാംഗമാണ്.
മരണ വിവരം പത്രത്തിൽ നിന്നാണ് അറിഞ്ഞതെന്ന് ഇളയ സഹോദരൻ ലിജോ പറഞ്ഞു. തിങ്കളാഴ്ച രാത്രി 9 മണി ആയിട്ടും ഔദ്യോഗികമായി ആരും വിവരം അറിയിച്ചിട്ടില്ല.
പോലീസിനെ സമീപിച്ചപ്പോൾ അന്വേഷണം നടത്തുന്നു എന്നറിയിച്ചു. ഓട്ടോപ്സി നടത്തിയതായി പത്രത്തിൽ കണ്ടു. അത് സംബന്ധിച്ച് കൂടുതൽ വിവരം അറിയില്ല. ബോഡിയും ഇതേ വരെ കാണാനായില്ല. അപകടത്തിലാണ് മരണം എന്നാണു ഓട്ടോപ്സി റിപ്പോർട്ട് എന്ന് പത്ര വാർത്തകളിൽ പറയുന്നു.
അമേരിക്കൻ എയർലൈൻസിൽ ഗ്രൗണ്ട് സ്റ്റാഫ് ആണ് എഞ്ചിനിയറിംഗ് പഠിച്ച ജിജോ. ഭാര്യ ആനി. രണ്ട് വയസുള്ള മകളുണ്ട് . ഭാര്യ പൂർണ ഗർഭിണിയാണ്. ആർ.എൻ പരീക്ഷ പാസായെങ്കിലും ജോലിക്കു പോകാൻ ആരംഭിച്ചിട്ടില്ല.
വിവരം അന്വേഷിച്ചവരോട് എയര്‍പോര്‍ട്ട് അധിക്രുതര്‍ പോലീസിനെ സമീപിക്കാനാണു നിര്‍ദേശിച്ചത്.
ജിജോയുടെ പിതാവ് കുഞ്ഞുമോനും മാതാവ് മോനിയും ചിക്കാഗോയിലുണ്ട്.
ഇപ്പോഴത്തെ അവസ്ഥയിൽ ആനിയുടെ സഹായത്തിനു അവരുടെ അമ്മയെ നാട്ടിൽ നിന്ന് കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി ബന്ധുവായ ബ്ലെസ്സൺ ജോർജ് പറഞ്ഞു. പക്ഷെ വിസ കിട്ടുക പ്രശ്നമാണ്. എങ്കിലും കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തിയുടെ ഓഫീസ് മുഖേന ശ്രമിക്കുമെന്ന് ഫോമാ നേതാവ് ഗ്ലാഡ്സൺ വർഗീസ് അറിയിച്ചു.
A 35-year-old Des
Plaines man died after being crushed by airplane
equipment Sunday afternoon at O’Hare International Airport.
Jijo George died of multiple injuries after being crushed by
an “aircraft drivable pushback apparatus” at hanger 764, according to autopsy
results released Monday by the Cook
County medical examiner’s
office.
Chicago
police said they were called about 2 p.m. to the airport for a man unresponsive
under the vehicle. A police source said the man was an employee.
George was taken to Resurrection Medical
Center, where he died at
3:50 p.m., authorities said. The autopsy ruled his death accidental.
The Chicago Department of Aviation referred questions to
police