America

'നന്മ' ഇന്‍സ്പയറിനു പ്രൗഢഗംഭീരമായ തുടക്കം

ഫഹീമ ഹസ്സന്‍

Published

on

നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സിന്റെ (നന്മ) സംരംഭകത്വ ക്ലബ്ബായ   ഇന്‍സ്പയറിന് (Inspire) ഉജ്ജ്വല തുടക്കം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും പുതിയ ആശയങ്ങള്‍ക്ക്  ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുവാനും രൂപീകരിച്ച ക്ലബ്ബാണ് ഇന്‍സ്പയര്‍. നന്മ പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞു പയ്യോളി, ക്ലബ്ബിനെ പരിചയപ്പെടുത്തി. ജൂണ്‍ 21നു  ഇന്‍സ്പയറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.

തന്‍റെ ജീവിത വളര്‍ച്ചയില്‍ ദൈവാനുഗ്രഹവും ശരിയായ സമയത്തെ ശരിയായ സാഹചര്യങ്ങളും ടീമും സ്ഥലവും  സഹായകമായിട്ടുണ്ട്. അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ള  ഇന്ത്യയുടെ സാംസ്കാരികവും വ്യവസായികവുമായ  വളര്‍ച്ചയുടെ വിപുലമായ വാണിജ്യ സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ പുതിയ തലമുറയെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ്  അജ്മാനില്‍ സേവനാവശ്യാര്‍ത്ഥം എത്തിയ തന്‍റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളെ അദ്ദേഹം വിശദീകരിച്ചു. അവസരങ്ങള്‍ നിങ്ങളുടെ  വാതിലില്‍  മുട്ടുമ്പോള്‍ ശബ്ദത്തെ കുറ്റപ്പെടുത്താതെ വാതില്‍ തുറക്കാന്‍ സന്നദ്ധരാവണം. ദൈവാനുഗ്രഹവും കഠിനാധ്വാനവും ശരിയായ കാഴ്ചപ്പാടും ലക്ഷ്യവും സമര്‍പ്പിത ടീമും ശരിയായ തീരുമാനവുമാണ് സംരംഭങ്ങളുടെ വിജയ മന്ത്രം.

ഭാവിയിലെ സാദ്ധ്യതകളെ കണ്ടുകൊണ്ടുള്ള സംരംഭങ്ങള്‍ക്കു അടുത്ത തലമുറയെ പ്രാപ്തരാക്കണം. ജീവിതത്തിലെ  എല്ലാ രംഗങ്ങളിലും തങ്ങളുടെ ഭാഗം ഫലപ്രദമാക്കാന്‍ എല്ലാവരും സമയം കണ്ടെത്തണം. കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്നതിലൂടെ വിജയം സ്വാഭാവികമായി സംഭവിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ബേബി ഹൈഫ അബ്ദുറഷീദിന്‍റെ  ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ നന്മ മുന്‍ പ്രസിഡന്റ് യു.എ. നസീര്‍ ആമുഖഭാഷണം നടത്തി. പ്രസിഡന്റ് സിനാഫ് അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് ഫിറോസ് മുസ്തഫ 'ഇന്‍സ്പയറി'ന്‍റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി. നന്മ ചെയര്‍മാന്‍  സമദ് പൊനേരി നന്ദി പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരകൗശലശേഖരം മടക്കികൊണ്ടുപോയി (കാർട്ടൂൺ - കോരസൺ)

ഇരുൾ കലരാത്ത വെളിച്ചം,സ്വരം കലരാത്ത ശാന്തത (മൃദുമൊഴി 27: മൃദുല രാമചന്ദ്രൻ)

കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്‌സിന്

മുല്ലപ്പള്ളിയേയും സുധീരനേയും വിമർശിച്ച് ജെയിംസ് കൂടൽ

പ്രസിഡന്റ് ജോ ബൈഡൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചു

ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കികാണുമ്പോൾ (മുരളി തുമ്മാരുകുടി)

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഹെയ്തിയിൽ നിന്നുള്ള 12,000 അഭയാര്‍ത്ഥികളെ   രാജ്യത്തു പ്രവേശിപ്പിച്ചു 

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മീഡിയാ കോണ്‍ഫ്രന്‍സ് : രജിഷ്ട്രേഷന്‍ പുരോഗമിക്കുന്നു.

മോഹനസുന്ദരന്‍, 58, അന്തരിച്ചു

ന്യൂയോർക്ക്  സിറ്റി സംവിധാനം തിരുത്താൻ ഡോ. ദേവി -1 (അഭിമുഖം കോരസൻ  വർഗീസ്)

ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് കേസ്സുകള്‍ 4 മില്യണ്‍ കവിഞ്ഞു

മോഡിയുടെ സന്ദര്‍ശനം യു.എസ്. മാധ്യമങ്ങള്‍ തമസ്‌കരിച്ചുവോ? (ഏബ്രഹാം തോമസ്)

ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വാക്‌സിനേഷനുള്ള കാലാവധി ഒക്ടോബര്‍ 27 ന് അവസാനിക്കും

പിറവം നേറ്റീവ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സംഗമം വര്‍ണാഭമായി

കമലയുടെ ഇന്ത്യന്‍ രക്ഷകന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍ - സര്‍ഗ്ഗവേദിയില്‍ ഒരു സംവാദം

മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വ്യാഴാഴ്ച മുതൽ

ജോര്‍ജ് മത്തായി: ഉപദേശിയുടെ മകന്റെ വേദനകളുടെ കഥ (രാജു തരകന്‍)

അമേരിക്കൻ മലയാളി  രാജു തോട്ടം നായക വേഷമിടുന്ന ഹോളി ഫാദർ ചിത്രീകരണം തുടങ്ങി

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷം ശ്രദ്ധേയമായി

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ നാളെ തുടക്കം

വിജയാശംസകളുമായി ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ ചാപ്റ്റർ ഭാരവാഹികളും ഒരു കുടക്കീഴിൽ

ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു; അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ , മാതാവ് അറസ്റ്റിൽ

കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീക്കി, നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

വൈറ്റ് ഹൗസ് ലക്ഷ്യം വച്ച് വീണ്ടും ട്രംപിറങ്ങുന്നുവെന്ന് സൂചന

പി കെ ചാണ്ടി കുഞ്ഞ് അന്തരിച്ചു

View More