America

നൻമ റമദാൻ 2020 പരിപാടികള്‍ വേറിട്ടതായി

Published

on

സാധാരണയിൽ നിന്നും ഭിന്നമായിരുന്ന ഇത്തവണത്തെ കോറോണക്കാലത്തെ റമദാനിൽ  നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസിൻറെ (നൻമ) നേതൃത്വത്തിൽ വ്യത്യസ്‌ത പരിപാടികൾ  സംഘടിപ്പിച്ചു.

പ്രതിദിന  പരിപാടികൾ 
ഡോ. സുബൈർ ഹുദവി ചേകന്നൂരിൻറെ ദൈനംദിന ചെറുപ്രഭാഷണപരമ്പര: ഗൂഗിൾ മീറ്റിൽ ദിവസവും രാത്രി 9 മണിക്ക് (EST) വ്യത്യസ്‌ത  വിഷയങ്ങളിൽ  15 മിനിറ്റ് നീണ്ടുനിൽക്കുന്ന  ചെറുപ്രസംഗങ്ങൾ  ഡോ. സുബൈർ  ഹുദവി അവതരിപ്പിച്ചു.തുടർന്നു നടക്കാറുള്ള  പല  ദിവസങ്ങളിലും  ഒരു മണിക്കൂറോളം  നീണ്ടുനിന്ന ചോദ്യോത്തരവേളകളിൽ  ജീവിതത്തിൻറെ  വിവിധ തുറകളിലെ സംശയങ്ങൾക്ക്   അദ്ദേഹം മറുപടി പറഞ്ഞു.
ക്യൂരിയസ് കിഡ്‌സ്: പണ്ഡിതനോട് ചോദിക്കാം:റമദാൻ എന്താണെന്നും അത് ഒരു മുസ്ലീമിൻറെ  മൊത്തത്തിലുള്ള ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ കുട്ടികൾ മനസ്സിലാക്കേണ്ടത് അനിവാര്യമായതിനാൽ, വിശുദ്ധ മാസത്തിൻറെ  പ്രത്യേകത അനുഭവിക്കുന്നതിനും അതിൻറെ  പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനും കുട്ടികളെക്കൂടി ഭാഗഭാക്കാക്കുന്നതിനാണ്  നന്മ  ഈ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ വ്യത്യസ്ത ചോദ്യങ്ങൾക്ക് ലോകമെമ്പാടുമുള്ള വിവിധ ഇസ്ലാമിക പണ്ഡിതന്മാരും പ്രഭാഷകരും ലളിതമായി  ഉത്തരം നൽകി.

പ്രതിവാര പ്രഭാഷണപരമ്പര:
ശനിയാഴ്ച്ചകളിൽ   വ്യത്യസ്‌ത  വിഷയങ്ങളിൽ വിവിധ പ്രഭാഷകർ  ഇസ്‌ലാമിക പ്രഭാഷണം നടത്തി.തുടർന്ന്  സംശയനിവാരണത്തിനുള്ള അവസരവും  ഉണ്ടായിരുന്നു.ശൈഖ്  അഹമ്മദ് കുട്ടി കാനഡ,റാശിദ് ഗസ്സാലി, സിംസാറുൽ ഹഖ് ഹുദവി, പ്രൊഫ. ഹുസൈൻ മടവൂർ ,അലിയാർ മൗലവി  അൽ ഖാസിമി എന്നിവർ വിവിധ ദിവസങ്ങളിൽ സംസാരിച്ചു.

റമദാൻ മത്സരങ്ങൾ :
വിജയികൾക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളോട് കൂടിയ  വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. മുതിർന്നവർക്കു ക്വിസ്സ്,മൈലാഞ്ചിയിടൽ  എന്നിവയും  യുവാക്കൾക്ക് കഴിവുകൾ തെളിയിക്കുവാനുതകുന്ന  പ്രസംഗമത്സരവും കുട്ടികൾക്ക് ഖിറാഅത്ത്, ബാങ്ക്  വിളിക്കൽ,ഈദ് കാർഡ് ഡിസൈനിങ്ങ്,മൈലാഞ്ചിയിടൽ എന്നീ  മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്.ഫലപ്രഖ്യാപനത്തിനു  നന്മ കുടുംബാംഗങ്ങൾ ആകാംക്ഷയോടെ  കാത്തിരിക്കുകയാണ്.

നന്മ ചാരിറ്റി പ്രവർത്തനങ്ങൾ:
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ, സമ്പൂർണ്ണ  അടച്ചുപൂട്ടൽ, സ്ഥിരവരുമാനത്തിൽ കുറവുണ്ടാക്കിയത്  ബഹുഭൂരിപക്ഷത്തെയും  ചെലവ് കുറക്കൽ നടപടികളിലേക്ക് നയിച്ചിരിക്കുന്നു.ആവശ്യക്കാരെ കയ്യയച്ചു സഹായിക്കാൻ നന്മ  അംഗങ്ങൾ തയ്യാറായി. ജോലിയിൽ നിന്ന് പിരിച്ചുവിടൽ, വരുമാനനഷ്ടം, ട്യൂഷൻ ഫീസ്, വിദ്യാർത്ഥി വായ്പ അടയ്ക്കലടക്കമുള്ള  വെല്ലുവിളികൾ തുടങ്ങിയവ  അമേരിക്കൻ മലയാളി സമൂഹത്തിലെ  പലരേയും ബാധിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ  സാധ്യമായത്രയും അവരെ  സഹായിക്കുവാനും മാർഗനിർദേശങ്ങൾ നൽകുവാനും NANMMAയ്ക്കു  കഴിഞ്ഞു.

നന്മ  സക്കാത്ത്, സ്വദഖ  ശേഖരണം  വിശുദ്ധമാസം മുഴുവൻ നീണ്ടു നിന്നു.  അവസാനത്തെ പത്തിൽ  സകാത്ത്-ഉൽ-ഫിത്തർ ശേഖരിച്ച് അർഹർക്ക് വിതരണം ചെയ്തു. നൻമ ബോർഡ് അംഗങ്ങളും ചാരിറ്റി ടീമും യോഗം ചേർന്നു ധാരാളം സകാത്ത് കേസുകളും അപേക്ഷ ലഭിച്ച വിവിധ പ്രോജക്ടുകളും അവലോകനം ചെയ്യുകയും  അംഗീകരിക്കുകയും ചെയ്‌തു.

നന്മ, കെ എം സി എ (കേരള മുസ്ലിം കമ്മ്യൂണിറ്റി  അസോസിയേഷൻ, സാൻഫ്രാൻസിസ്കോ, ബേ ഏരിയ)യോട്  കൈകോർത്ത് ഇന്ത്യയിലങ്ങോളമുള്ള  കോവിഡ് -19 ഇരകളെ സഹായിക്കുവാനുള്ള ഫണ്ട് ശേഖരണം നടത്തി.. NANMMA ഈ ലക്ഷ്യത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണക്കുകയും നിരവധി പ്രാദേശിക പ്രതിനിധികൾ  ധനസമാഹരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

ഈദാഘോഷ പരിപാടികൾ
എല്ലാ NANMMA അംഗങ്ങളും വീട്ടിൽ തന്നെ പെരുന്നാൾ നമസ്‌കാരം  നിർവഹിക്കുകയും  സാമൂഹിക അകലം  പാലിച്ചുകൊണ്ട്  ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കുകയും  കുടുംബത്തോടൊപ്പം ചിലവഴിക്കുകയൂം ചെയ്‌തപ്പോൾ , NANMMA   അംഗങ്ങൾക്കിടയിൽ പെരുന്നാളിൻറെ സത്ത പങ്കിടുന്നതിൽ നിർബന്ധം കാണിച്ചു.

മന്ത്രി കെ ടി ജലീൽ, നടനും സംവിധായകനും ഗായകനുമായ  നാദിർ ഷാ എന്നിവർ ഈദിന്റെ  തലേന്ന് നൻമ കുടുംബത്തിന് അനുഗ്രഹീതമായ ഈദ് ആശംസകൾ നേർന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നൻ‌മ നടത്തിയ മഹത്തായ സേവനങ്ങളെയും കേരളത്തിലെ വിവിധ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും നിലനിർത്തിയ  സുദൃഢബന്ധത്തെയും  അവർ അഭിനന്ദിച്ചു.

പെരുന്നാൾ  ദിനം  ഉച്ചയ്ക്ക് ശേഷം ഏറെ പ്രിയപ്പെട്ട പ്രമുഖ മുസ്ലീം ഗായിക ആയിഷാ അബ്ദുൽ ബാസിത്തിനൊപ്പം നന്മ  ഒരു തത്സമയ സംഗീത സെഷൻ സംഘടിപ്പിച്ചു. ശ്രോതാക്കളിലെ  ആരാധകരിൽ നിന്നുള്ള കൗതുകവും പ്രശംസയും നിറഞ്ഞ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  ഒരു കൂട്ടം ഗാനങ്ങളുടെ പട്ടികയാണ് ആയിഷ ആലപിച്ചത്.

ഇതിനുശേഷം  നടന്ന “സ്നേഹ സല്ലാപ”ത്തിൽ  നന്മയിലെ  മുതിർന്ന അംഗങ്ങളായ ഡോ. മൊയ്ദീൻ മൂപ്പൻ, ഡോ. കെ.എം. മൊഹിയുദ്ദീൻ, ഡോ. ടി. ഒ. ഷാനവാസ്, ഡോ. അബ്ദുൾ കരീം, ഡോ. അടൂർ  അമാനുല്ലാഹ്, ശ്രീമതി മൈമൂന കുട്ടി,എ. എം. നിസാർ, ഡോ. ഷാനവാസ്, ശൈഖ്  അഹമ്മദ് കുട്ടി എന്നിവർ സംവദിച്ചു.വരും തലമുറകളിലേക്ക് കൈമാറുന്നതിനായി വിലമതിക്കാനാവാത്ത ധാരാളം ഓർമ്മകളുടെ  പാതയിലൂടെ  അവർ പുതുതലമുറയെ  സ്നേഹപൂർവ്വം കൊണ്ടുപോയി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു എസിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം; വ്യാപനം രൂക്ഷം 

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

വൈദേഹി ഡോംഗ്രെ   2021 ലെ മിസ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു 

പെഗാസസ് ഫോൺ ചോർത്തൽ നിന്ദ്യമായ നടപടി: ജോർജ് എബ്രഹാം

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

റവ.ഡോ.ജോബി മാത്യുവിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി.

പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍

നിഷാ രാമചന്ദ്രനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

ഐ പി എല്ലില്‍ റവ ജോര്‍ജ് എബ്രഹാം ജൂലൈ 27 നു സന്ദേശം നല്‍കുന്നു

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

രാമായണത്തിന്റെ പ്രസക്തി (രാമായണചിന്തകൾ 8: ശങ്കരനാരായണൻ ശംഭു)

വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)

ശ്രീന ഖുറാനി കാലിഫോർണിയയിൽ നിന്ന് കോൺഗ്രസിലേക്ക്  മത്സരിക്കുന്നു 

പുതിയ കോവിഡ് കേസുകളിൽ അഞ്ചിലൊന്നു  ഫ്ലോറിഡയിലെന്ന് വൈറ്റ് ഹൗസ് 

അഫ്ഗാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍ ഇന്‍ഡ്യയ്ക്ക് മഹാഭീഷണി (കോര ചെറിയാന്‍)

കാനഡയില്‍ ഇസ്ലാമോഫോബിയ വര്‍ദ്ധിക്കുന്നെന്ന് പ്രധാനമന്ത്രി ട്രൂഡോ

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍: മെഗാ തിരുവാതിര ആകര്‍ഷകമാകും

കോവിഡിന് രാഷ്ട്രീയമില്ല (ഏബ്രഹാം തോമസ്)

ജന്‍മനാ പുരുഷരായവരെ സ്ത്രീകളുടെ ജയിലില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കേസ്

വന്ദ്യ രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പായ്ക്ക് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ യാത്രാമംഗളം

ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ്, 23 വര്‍ഷത്തിന് ശേഷം നിരപരാധി

എം.ടി ഫിലിപ്പ് (67) അന്തരിച്ചു

ആദ്യമലയാളി പോലീസ് ചീഫ് ആയി മൈക്കിള്‍ കുരുവിള സ്ഥാനമേറ്റു, പ്രഥമ അഭിമുഖം വെള്ളിയാഴ്ച ഏഷ്യാനെറ്റില്‍

നവ്യ പൈങ്കോൾ  മിസ് ടീൻ ഇന്ത്യ- യൂ. എസ്‌. എ.; കിരീടം ചൂടുന്ന ആദ്യ മലയാളി

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

View More