Image

രമാ പ്രസന്ന പിഷാരടിയുടെ കവിത നൈമിഷികം, ആലാപനം സൗമ്യ നിഷാന്ത് (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-6)

Published on 28 May, 2020
രമാ പ്രസന്ന പിഷാരടിയുടെ കവിത നൈമിഷികം, ആലാപനം സൗമ്യ നിഷാന്ത് (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-6)

രമാ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍

കഥകളി ആചാര്യനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയും, അദ്ധ്യാപികയായിരുന്ന കമലപ്പിഷാരസ്യാരുടെയും മകള്‍.

കോട്ടയം മൗണ്ട് കാര്‍മ്മല്‍ കോണ്‍വെന്റ് സ്‌കൂള്‍, ബസേലിയസ് കോളേജ്, സിഎംഎസ് കോളേജ് ബാംഗ്ലൂര്‍ സെന്റ് ജോസഫ്‌സ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം, മാസ്റ്റേഴ്‌സ് ഇന്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ്.

കലാകൗമുദി, അകം, കവിമൊഴി, തുളസീദളം, ഭക്തപ്രിയ, കേരളകൗമുദി, സഹജ ദൈമാസിക, മുദ്രപത്രം, പ്രവാസി എക്‌സ്പ്രസ്, സര്‍ഗജാലകം, ബാംഗ്ലൂര്‍ നാദം, വാക്‌ദേവത, എന്നീമാസികളില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇ മലയാളി , മനോരമ ഓണ്‍ലൈന്‍,, തസ്രാക്ക് എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ കവിത, കഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട് (സ്രുഷ്ടികള്‍ ഇ-മലയാളിയില്‍ https://emalayalee.com/repNses.php?writer=158)

വിമന്‍സ് ഇറാ, മലയാളമനോരമ, മാധ്യമം എന്നീ വര്‍ത്തമാന പത്രങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.



കനകരേഖാലക്ഷ്മി, നീലക്കുറിഞ്ഞിപ്പൂവുകളുടെ താഴ്‌വര എന്ന കഥയ്ക്ക് ബാംഗ്ലൂര്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ് ഫോറത്തിന്റെ പുരസ്‌ക്കാരം

കവിതയുടെ കടല്‍, കഥ മാനവീയം, കവിത കടഞ്ഞ് എന്നീ സമാഹാരങ്ങളില്‍ സൃഷ്ടികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്

പ്രസിദ്ധീകൃതമായ കവിതാ സമാഹാരങ്ങള്‍

1 നക്ഷത്രങ്ങളുടെകവിത, അവതാരിക ശ്രീ ഓഎന്‍വി

(ശ്രീ ഓഎ ന്‍വി ' ഭാവശുദ്ധിയുള്ള കവിത'എന്ന് ഈകവിതാ സമാഹാരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്)

2. സൂര്യകാന്തം - അവതാരിക സുഗതകുമാരിടീച്ചര്‍

3. അര്‍ദ്ധനാരീശ്വരം മഹാകവിഅക്കിത്തം

4. കുചേലഹൃദയം

5. കവിതയില്‍ നിന്‍ കൈ തൊട്ടുണര്‍ത്തിടാം മുഖക്കുറിപ്പ് ശ്രീ സച്ചിദാനന്ദന്‍

6. വെയില്‍ മഴക്കഥകള്‍ - കേരളത്തിന് പുറത്തുള്ള 11 എഴുത്തുകാരുടെ 20 കഥകള്‍ സെല്ഫ് എഡിറ്റഡ് ആന്തോളജി

പുരസ്‌കാരങ്ങള്‍

1. സ്‌ക്കൂള്‍ തലത്തില്‍ നടന്ന ആദ്യ കവിതാമല്‍സരത്തില്‍ ഒന്നാം സ്ഥാനം

2.സാഹിത്യത്തിനുള്ള 2016ലെ ബിസികെയുടെ യുവകലാശ്രേഷ്ഠ പുരസ്‌കാരം

3. കുചേലഹൃദയം എന്ന കവിതയ്ക്ക് കവി അയ്യപ്പന്‍ പുരസ്‌ക്കാരം.

4. അഗ്നി, വിസ്മയത്തുടിപ്പുകള്‍ എന്നീ കവിതകള്‍ക്ക് കൈരളി കവിതാപുരസ്‌കാരം 2013, 2014

5. നക്ഷത്രങ്ങളുടെ കവിത എന്ന ആദ്യ സമാഹാരത്തിന് എന്‍ പി അബു മെമ്മോറിയല്‍ അവാര്‍ഡ് 2014.

6. അതിരുകള്‍ എന്ന കവിതയ്ക്ക് ദൂരവാണി നഗര്‍ കേരളസമാജം കവിതാ പുരസ്‌ക്കാരം.

7. അന്തര്‍ദ്ധാര എന്ന കവിതയ്ക്ക് 2015ലെയും കനല്‍വഴിയിടങ്ങള്‍ എന്ന കവിതയ്ക്ക് 2017ലെയും കേരളസമാജം ദൂരവാണിനഗര്‍ ബെസ്റ്റ് പോയട്രി പ്രൈസ്

8. വാഗ്‌ദേവതയുടെ കവിതാ പുരസ്‌ക്കാരം

9. ഓള്‍ കര്‍ണ്ണാടക മലയാളി അസോസിയേഷന്‍ ബെസ്റ്റ് പോയട്രി പ്രൈസ്.

10. സ്വര്‍ണ്ണമുഖിയുടെ തീരങ്ങളില്‍ എന്ന കവിതയ്ക്ക് കേരള സമാജം സൗത്ത് വെസ്റ്റ് സോണ്‍ ബെസ്റ്റ് പോയട്രിപുരസ്‌ക്കാരം.

11. ശാസ്ത്ര സാഹിത്യവേദി ജൂബിലി പോയട്രി പ്രൈസ്

12. പ്രൈം ഇന്ത്യാ ഇംഗ്ലീഷ് പോയട്രി പ്രൈസ്

13. ഹാവന്‍ ഇംഗ്ലീഷ് പോയട്രി പ്രൈസ്

ചിട്ടിബാബുവിന്റെ പ്രധാനശിഷ്യയായ വിദുഷി ശാന്തി റാവുവില്‍നിന്ന് പതിനാല് വര്‍ഷം വീണാപഠനം. ബാംഗ്ലൂരില്‍ നടന്ന സഹസ്രവീണയില്‍ പങ്കെടുത്ത് ഗിന്നസ്/ലിംകാ ബുക്ക് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.

see also

സീന ജോസഫ്: https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :https://emalayalee.com/varthaFull.php?newsId=212625

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക