കോറോണക്കാലത്ത് തനിച്ചിരിപ്പാണ്
വാതില്‍ തുറന്നിറങ്ങി വരാനും
പൊള്ളുന്ന നെറ്റിയില്‍ തണുത്ത വിരലമര്‍ത്താനും
ഇനി നീ മാത്രം
കൂരിരുട്ടിലൂടെ നിലയില്ലാക്കയത്തിലേക്ക്
ഒരു മുങ്ങിത്താഴലാണ്
ആളനക്കങ്ങളില്ലാത്ത നിരത്തിലൂടെ
നിശ്ശബ്ദ മായി അദൃശ്യതയിലേക്കുള്ള
ഒരു പ്രയാണമാണ്
അജ്ഞാത വേദനകളോടൊപ്പം ഒരുണര്ന്നിരിക്കലാണ്
പ്രാണനെ താങ്ങുന്ന വായു കണത്തോടുള്ള
അവസാനത്തെ അപേക്ഷയാണ്
അതത്രയും തീക്ഷ്ണമാണ്
നിന്നെ കാത്തിരുന്ന് ശയ്യയിലേക്കു കുഴഞ്ഞു
വീഴും പോലെ
നിനക്കും പൊള്ളുന്നില്ലേ…
അവസാനിക്കാത്ത മൃദുസ്പ ര്ശമായി
നീയുണ്ടാകണം
അത്രമേല്‍ പ്രണയമാണ്!