Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2012
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ
ഷിക്കാഗോ: പരിശുദ്ധാത്മാവിനെ നല്‍കി ഉത്തമ ക്രിസ്‌ത്യാനികളും ക്രിസ്‌തുവിന്റെ സാക്ഷികളുമാക്കി തീര്‍ക്കുന്ന സ്ഥൈര്യലേപന കൂദാശ മെയ്‌ 13-ന്‌ ഞായറാഴ്‌ച കുര്‍ബാനമധ്യേ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തില്‍ നിന്ന്‌ 40 കുട്ടികള്‍ സ്വീകരിച്ചു. ഇടവക വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസി. വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മതബോധന അധ്യാപകരായ സിസ്റ്റര്‍ ഷീന സി.എം.സി, സി. ജീന സി.എം.സി, രാജു പാറയില്‍, സൂസന്‍ ഇല്ലിക്കല്‍ എന്നിവരോടൊപ്പം സ്‌കൂള്‍ ഡയറക്‌ടര്‍ സി. ജസ്‌ലിന്‍ സി.എം.സി, അസി. ഡയറക്‌ടര്‍ ഡോ. ജയരാജ്‌ ഫ്രാന്‍സീസ്‌, രജിസ്‌ട്രാര്‍ സോണി തേവലക്കര എന്നിവരും കൂദാശാ സ്വീകരണത്തിനായി കുട്ടികളെ ഒരുക്കി. ജനറല്‍ കോര്‍ഡിനേറ്ററായിരുന്ന ജോണ്‍ പാലയ്‌ക്കമറ്റത്തോടൊപ്പം പയസ്‌ തോമസ്‌, ബിജി കൊല്ലാപുരം എന്നിവരും മറ്റനേകം മാതാപിതാക്കളും ഈ കൂദാശ ദിവ്യാനുഭവമാക്കുന്നതിന്‌ സഹകരിച്ചു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്‌.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക