Image

ഫാ. ജയ്‌സണ്‍ കരിപ്പായിക്ക്‌ ബര്‍മിങ്‌ഹാമില്‍ സ്വീകരണം

ബെന്നി വര്‍ക്കി പെരിയപുറം Published on 18 May, 2012
ഫാ. ജയ്‌സണ്‍ കരിപ്പായിക്ക്‌ ബര്‍മിങ്‌ഹാമില്‍ സ്വീകരണം
ബര്‍മിങ്‌ഹാം: സിറോ മലബാര്‍ സഭയുടെ ബര്‍മിങ്‌ഹാം അതിരൂപതാ ചാപ്ലെയിനായി സേവനം ചെയ്യുവാന്‍ കേരളത്തില്‍ നിന്നും യുകെയിലെത്തിയ ഫാ. ജയ്‌സണ്‍ കരിപ്പായിക്ക്‌ ബര്‍മിങ്‌ഹാം വിമാനത്താവളത്തില്‍ ഉജ്വല വരവേല്‍പ്പ്‌.

ചൊവ്വാഴ്‌ച വൈകിട്ട്‌ എട്ടിന്‌ എമിറേറ്റ്‌സ്‌ വിമാനത്തില്‍ എത്തിച്ചേര്‍ന്ന ഫാ. ജയ്‌സണിന്‌ ബര്‍മിങ്‌ഹാം അതിരൂപതാ ചാപ്ലെയിന്‍ ഫാ. സോജി ഓലിയ്‌ക്കല്‍, ഫാ.ജോമോന്‍ തൊമ്മാന, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സെബാസ്‌റ്റിയന്‍ മുതുപാറക്കുന്നേല്‍, സെക്രട്ടറി ജോയി എന്നിവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും മറ്റ്‌ വിശ്വാസികളും ഹൃദ്യമായ വരവേല്‍പ്പ്‌ നല്‍കി.

സിറോ മലബാര്‍ സഭയുടെ വാല്‍സാല്‍ മാസ്‌ സെന്റര്‍ കേന്ദ്രീകപരിച്ചാണ്‌ ഫാ. ജയ്‌സണ്‍ സേവനം ചെയ്യുക. ഇദ്ദേഹത്തിന്റെ വരവോടെ സിറോ മലബാര്‍ സഭയുടെ ബര്‍മിങ്‌ഹാം അതിരൂപതാ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫാ. സോജി, ഫാ.ജോമോനോന്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന്‌ വൈദികരുടെ സേവനം ലഭ്യമാകും. ഇത്‌ സഭയുടെ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്‌ക്കും കൂടുതല്‍ മേഖലകളിലേക്ക്‌ വിശ്വാസ സമൂഹത്തെ ഉയര്‍ത്തുവാനും സാധിക്കുമെന്ന്‌ കരുതുന്നു.

23ന്‌ വൈകുന്നേരം ആറിന്‌ വാല്‍സാല്‍ കോമണ്‍ പള്ളിയിബല്‍ സിറോ മലബാര്‍ സഭ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്‌.
ഫാ. ജയ്‌സണ്‍ കരിപ്പായിക്ക്‌ ബര്‍മിങ്‌ഹാമില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക