Image

അന്ത്യവിശ്രമം (കവിത: ജോസ്‌ ചെരിപുറം)

Published on 17 May, 2012
അന്ത്യവിശ്രമം (കവിത: ജോസ്‌ ചെരിപുറം)
കാല്‍പനികതയുടെ,
കല്‍പ്പവൃക്ഷ തണലില്‍
കാവ്യകന്യാചര്‍മ്മം ഭേദിക്കാന്‍,
കവികള്‍ മത്സരിക്കുന്നു
കാരിരുമ്പിന്റെ കാഠിന്യമുള്ള
വാക്കുകളെടുത്തമ്മാനമാടി
അഗ്നിസ്‌ഫുലിംഗങ്ങള്‍ തീര്‍ത്ത
സദസ്സില്‍, പാവം കവി
സാധാരണര്‍ക്കായ്‌ കോറിയിട്ട
വരികള്‍ ഈണമായ്‌ ചൊല്ലി-
പെണ്ണെഴുത്ത്‌, ദളിതെഴുത്തു്‌
കണ്ടെഴുത്ത്‌, കേട്ടെഴുത്തു്‌
കട്ടെഴുത്തു്‌, എന്നിങ്ങനെ
എഴുത്തുകള്‍ ആദ്യാനുഭവങ്ങളായി
ശുഷ്‌ക്കിച്ച മനസ്സിന്റെ
ഊഷരഭൂവിലൊഴുകിയ
അനുഭവകാണ്‌ഡത്തില്‍
ആര്‍ക്കും വേണ്ടാത്ത
കവിതകള്‍ രൂപം കൊണ്ടു
സാഹിത്യത്തിന്റെ
പിന്നാമ്പുറത്തെ ചവറ്റുകൂനയില്‍
അവ കവിയോടൊപ്പം
അന്ത്യവിശ്രമം കൊള്ളുന്നു.
കാലപ്പഴക്കത്തില്‍
ആരൊ ചികഞ്ഞെടുത്ത്‌
മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചുഃ
ഉദാത്തം, ഉല്‍കൃഷ്‌ടം
പുരസ്‌കാരാര്‍ഹം
പക്ഷെ കവി എവിടെയെന്ന്‌
ആര്‍ക്കും അറിവില്ലായിരുന്നു.

******
അന്ത്യവിശ്രമം (കവിത: ജോസ്‌ ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക