ഇതുവരെ ഒരു ദൂരദര്‍ശിനി യ്ക്കും
സൂക്ഷ്മ ദര്‍ശിനിക്കും കണ്ടെത്താനായിട്ടില്ല
നിന്നെ
വേനലില്‍ നീ
തണുത്തൊഴുകുന്ന ഒരു പുഴ
ശൈത്യത്തില്‍
എന്റെ സ്വീകരണമുറിയിലെ നെരുപ്പോട്
ചിലപ്പോള്‍ ഒരു മാന്ത്രികന്
പൊട്ടിയ കുപ്പിവളകളില്‍
ഒരു കാലിഡോസ്കോപ്പ്
മിഴിത്തുള്ളികള്‍ കൊണ്ട് വൈഡൂര്യം
പകലുറക്കത്തിലെ വെള്ളിമാലാഖ
പാതിരാവിലെ പാലപ്പൂ പരിമളം
തിരച്ചിലിനൊടുവില്‍
ഒരു വെണ്ണക്കല്‍ മാളിക ചൂണ്ടി
ഇതാ മഹാത്ഭുതം!
എന്ന് ലോകം നിന്നെ
പ്രദക്ഷിണം ചെയ്യും
അവിടെ കുനിഞ്ഞുമ്മ വെക്കും
അപ്പോള്‍ ഹൃദയമിടിപ്പ് കേട്ട് ഞെട്ടുന്നവരോട്
"മരിച്ചിട്ടില്ലാത്ത എന്റെ സ്മാരകം
മാണിത് " എന്ന് നീ
മന്ത്രിക്കും!