അല്‍ഐന്‍: ഇന്നലെ അല്‍ഐനില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം
വടവാതൂര്‍ സ്വദേശിയുടെ മരണത്തില്‍ ദുരൂഹത. വടവാതൂര്‍ സ്വദേശിനി മീരാ മോഹനെ (27)
യാണ് താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ മീര മകള്‍
പവിത്രയ്ക്കും (ഏഴ്) സഹോദരന് മിഥുനുമൊപ്പമാ യിരുന്നു താമസം. പവിത്രയുമായി
മിഥുന് ബുധനാഴ്ച രാത്രി പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍
പൂട്ടിയ നിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോഴാണു മരിച്ച നിലയില്‍
കണ്ടത്.
സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന മിഥുന് ഇന്നു
നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചിരുന്നു.2010 മുതല്‍ അല്‍ഐന്‍ അല്‍ ഫുതൈമില്
റിസപ്ഷനിസ്റ്റായി ജോലിനോക്കുന്ന മീര 2005 ലാണു വിവാഹിതയായത്. 2007ല്‍ ബന്ധം
വേര്‍പെടുത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.