ദുബായ്: യുവകലാ സാഹിതി യുഎഇ പുറത്തിറക്കിയ വാര്ഷികപതിപ്പ് `ഗാഫി `ന്റെ ദുബായ്
തല വിതരണോദ്ഘാടനവും മെയ് 18-ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ മൂന്നിന് ദേര മലബാര്‍
റെസ്റ്റോറന്റ് അങ്കണത്തില്‍ വെച്ച് യുവകലാസാഹിതി യുഎഇ ജനറല്‍ സെക്രട്ടറി ഇ.
ആര്. ജോഷി നിര്‍വഹിക്കും. ജലീല്‍ പാലോത്ത് അധ്യക്ഷത വഹിക്കും. തുടര്‍ന്നു പ്രവാസി
ബന്ധു ട്രസ്റ്റ് ചെയര്മാന് ശ്രീ.കെ.വി.ഷംസുദീന്‍ നടത്തുന്ന `ഒരു നല്ല നാളേക്ക്
വേണ്ടി' എന്ന സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും സംവാദവും നടക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718,050 7513729 എന്നീ നമ്പരുകളില്‍
ബന്ധപ്പെടാവുന്നതാണ്.