Image

വലിയ ഇടയന്‌ സ്വീകരണം ബെല്‍ഫാസ്‌റ്റില്‍

സാബു ചൂണ്ടക്കാട്ടില്‍ Published on 17 May, 2012
വലിയ ഇടയന്‌ സ്വീകരണം ബെല്‍ഫാസ്‌റ്റില്‍
ബെല്‍ഫാസ്‌റ്റ്‌ : സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ബെല്‍ഫാസ്‌റ്റില്‍ ഊഷ്‌മള സ്വീകരണം.

മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ആയതിനുശേഷം ആദ്യമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ അജഗണത്തെ സന്ദര്‍ശിക്കാന്‍ എത്തുന്ന ബിഷപ്പിന്‌ 2012 ജൂണ്‍ 14ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 5.30ന്‌ ബെല്‍ഫാസ്‌റ്റിലുള്ള സെന്റ്‌ പോള്‍സ്‌ ദേവാലയത്തില്‍ സ്വീകരണം നല്‍കും.

2012 ജൂണ്‍ പത്ത്‌ മുതല്‍ 17 വരെ ഡബ്ലിനില്‍ നടക്കുന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തുന്ന കര്‍ദിനാളിനെ ഡൗണ്‍ ആന്‍ഡ്‌ കോണര്‍ രൂപതാധ്യക്ഷന്‍ റവ.ഡോ. നോയല്‍ ട്രൈനര്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ആന്റണി പെരുമായന്‍, ഫാ. ജോസഫ്‌ കറുകയില്‍.
വലിയ ഇടയന്‌ സ്വീകരണം ബെല്‍ഫാസ്‌റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക