ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍
ഭദ്രാസനത്തിലെ സതേണ്‍ റീജിയന് സണ്‍ഡേ സ്കൂള്‍ മത്സരത്തില്‍ ഡാളസ് സെന്റ്
മേരീസ് വലിയ പള്ളി ഓവറോള്‍ കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ്
ഈ നേട്ടം നിലനിര്‍ത്തുന്നത്.
മെയ് 12-ന് ഡാളസ് സെന്റ് തോമസ്
ചര്‍ച്ചില്‍ വെച്ച് നടന്ന മത്സരത്തില്‍ 45 പോയിന്റ് നേടിയാണ് ഓവറോള്‍ കിരീടം
നിലനിര്‍ത്തിയത്.
വികാരി റവ.ഫാ. തമ്പാന് വര്‍ഗീസ്, സണ്‍ഡേ സ്കൂള്‍
പ്രിന്‍സിപ്പല്‍ ജിജി ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി. ബിജി ബേബി
അറിയിച്ചതാണിത്.