ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ
അറുപതാം വാര്‍ഷികം ഇന്ത്യാ ഗവര്‍മെന്റ് ഒരു വര്‍ഷം ജര്‍മനിയിലെ വിവിധ
സ്ഥലങ്ങില്‍ വച്ച് ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍
കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ 14-15 തീയതികളില്‍ ഈ
ആഘോഷം നടത്തി. 14-ാം തീയതി ഫ്രാങ്ക്ഫര്‍ട്ടിലെ ഇംഗ്ലീഷ് തീയേറ്ററില്‍
വച്ച് പത്മശ്രീ ഡോ. എല്‍. സുബ്രമണ്യം, പ്രസിദ്ധ ബോളിവുഡ് ഗായിക പത്മശ്രീ
കവിതാ ക്രിഷ്ണമൂര്‍ത്തി സുബ്രമണ്യം എന്നിവരുടെ നേത്യുത്വത്തില്‍
ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെ സംഗീത സന്ധ്യ നടത്തി. ഇന്ത്യന്‍ കൗണ്‍സില്‍
ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് വകുപ്പ് ഡല്‍ഹി ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഏതാണ്ട് രണ്ടര മണിക്കൂര്‍ നീണ്ട മികവുറ്റ ഈ സംഗീത സന്ധ്യ തികച്ചും
ആസ്വാദ്യമായിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലുള്ള മറ്റ് രാജ്യങ്ങളുടെ നയതന്ത്ര
പ്രതിനിധികള്‍, സിറ്റി ഭരണാധികാരികള്‍, ബിസിനസ് കമ്യൂണിറ്റി,
വാര്‍ത്താ-മാദ്ധ്യമ പ്രതിനിധികള്‍ എന്നിവരങ്ങുന്ന പ്രത്യേകം
ക്ഷണിക്കപ്പെട്ടവരാണ് ഈ സംഗീത സന്ധ്യയില്‍ പങ്കെടുത്തത്.
പതിനഞ്ചാം തീയതി ഗാലൂസ് തീയേറ്ററില്‍ വച്ച് കേഡര്‍ റിസേര്‍ച്ച് സെന്റര്‍
ഇന്ത്യാ അവതരിപ്പിച്ച ഗുജറാത്തി-രാജസ്ഥാനി ഡാന്‍സുകള്‍ അരങ്ങേറി. വിവിധ
ഫോള്‍ക് ഡാന്‍സ്, ഫെസ്റ്റിവെല്‍ ഡാന്‍സ്, മാര്യേജ് ഡാന്‍സ്, ഹാര്‍വെസ്റ്റ്
ഡാന്‍സ്, വില്ലേജ് ഡാന്‍സ് എന്നിവ സദസ്സിനെ ആനന്ദഭരിതരാക്കി. പലനിറത്തില്‍
വര്‍ണ്ണ പകിട്ടാര്‍ന്ന വേഷവിധാനങ്ങളും, അലങ്കാരാഭരണങ്ങളുമായി ഏതാണ്ട്
രണ്ട് മണിക്കൂര്‍ ഈ കേഡര്‍ റിസേര്‍ച്ച് സെന്ററിലെ കലാകാരികള്‍ അരങ്ങ്
തകര്‍ത്തു.
രണ്ട് ദിവസങ്ങളിലും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍
ടറന്‍ജിത് സിംഗ് സന്ധു പരിപാടികളില്‍ പങ്കെടുത്ത ക്ഷണിക്കപ്പെട്ട
അതിഥികള്‍ക്കും, ഈ കലാ വിരുന്ന് അവതരിപ്പിച്ചവരെയും ഹാര്‍ദ്ദവമായി സ്വാഗതം
ചെയ്തു. കോണ്‍സുലേറ്റിലെ തേര്‍ഡ് സെക്രട്ടറി പൂജാ മദന്‍ ടില്ലു
എല്ലാവര്ക്കും നന്ദി പറഞ്ഞു.