Image

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

Published on 04 January, 2020
ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഈവര്‍ഷത്തെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-നു ശനിയാഴ്ച വൈകുന്നേരം 5.30-നു ഡസ്‌പ്ലെയിന്‍സിലുള്ള കെ.സി.എസ് ഹാളില്‍ വച്ചു (1800 E Oakton St, Desplains, IL 60016) നടത്തപ്പെടുന്നതാണ്.

ഈവര്‍ഷത്തെ ആഘോഷപരിപാടികളുടെ മുഖ്യാതിഥി സോഷ്യല്‍ ആക്ടിവിസ്റ്റ് കെവിന്‍ ഓലിക്കല്‍ ആണ്. ഷിജി അലക്‌സ് നടത്തുന്ന "മൈന്‍ഡ് ഫുള്‍നസി'നെക്കുറിച്ചുള്ള ക്ലാസ് ഇതോടൊപ്പമുണ്ടായിരിക്കും. അതു കൂടാതെ ഗാനങ്ങള്‍, ഡാന്‍സ്, യോഗ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഇപ്രാവശ്യം ഒരുക്കിയിരിക്കുന്നത്.

മീറ്റിംഗിനു മുമ്പായി ഐ.എന്‍.ഐ.എ മെമ്പേഴ്‌സിന്റെ ഒരു ജനറല്‍ബോഡി മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. ഹോളിഡേ ആഘോഷങ്ങളിലേക്ക് ഷിക്കാഗോയിലുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരേയും കുടുംബ സമേതം പ്രസിഡന്റ് ഡോ. ആനി ഏബ്രഹാമും, മറ്റ് ഭാരവാഹികളും ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക