ദമാം: ദമാം ഹഫര്‍ അല്ബാത്തിന് ഹൈവേയില്‍ നാരിയക്ക് സമീപമുണ്ടായ അപകടത്തില്‍
മലയാളിയടക്കം നാലുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പൂവത്തിക്കല്‍ കുരിക്കലംപാടി
സ്വദേശി അമ്മോന്കല്ലന് ഇസ്മാഈല്‍ (34) ആണ് മരിച്ച മലയാളി. പാകിസ്താന്
സ്വദേശികളായ സജാദ്, സൈഖുല്ല, സര്‍ദാര്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഹെവി
െ്രെഡവറായ ഇസ്മാഈല്‍ ഓടിച്ചിരുന്ന പിക്കപ്പ് വാനിന്‍െറ മുന്നിലെ ടയര്‍
പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരില്‍ പാക് സ്വദേശി ഹനീഫ്
മാത്രമാണ് രക്ഷപ്പെട്ടത്.
ഞായറാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ നാരിയക്ക്
സമീപം സുമ്മാനിലാണ് അപകടം. ടെലിഫോണ്‍ കേബിള്‍ ജോലിയുമായി ബന്ധപ്പെട്ട്
ജോലിക്കാരുമായി പോകുമ്പോഴാണ് സംഭവം. ഉച്ച സമയമായതിനാല്‍ കഠിന ചൂടില്‍
ടയര്പൊട്ടിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. അല്‍ഖോബാറിലെ കാന്‍
ഇന്റര്‍നാഷണല്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് ഇസ്മാഈല്‍.
മൃതദേഹങ്ങള്‍ ഗരിയ്യ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.
മരണ വിവരമറിഞ്ഞ
അബ്ഹയിലുള്ള സഹോദരന് അബ്ദുറഹ്മാന് ദമ്മാമിലെത്തിയിട്ടുണ്ട്. കമ്പനി അധികൃതരും
എംബസി അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം
നടക്കുന്നുണ്ട്. ഇസ്മാഈലിന്‍െറ സഹപ്രവര്‍ത്തകനായ മുജീബ് കമ്പളക്കാട്
ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്തുണ്ട്. അഞ്ചു മാസം മുമ്പാണ് ഇസ്മാഈല്‍
അവസാനമായി നാട്ടില്‍ പോയി വന്നത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ ഹസീന
എട്ടുമാസം ഗര്‍ഭിണിയാണ്. മകന്: സിനാന്. സഹോദരങ്ങള്‍: അബ്ദുറഹ്മാന് (അബ്ഹ),
ഇസ്ഹാഖ്, മൈമൂന, സുഫൈറ.