Image

ലീഡ്‌സില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാള്‍ ആഘോഷിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 15 May, 2012
ലീഡ്‌സില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാള്‍ ആഘോഷിച്ചു
ലീഡ്‌സ്‌: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാള്‍ ഭക്‌തിനിര്‍ഭരമായി ആഘോഷിച്ചു. വിശുദ്ധന്റെ നാമത്തില്‍ സ്‌ഥാപിതമായിരിക്കുന്ന ഈ ദേവാലയത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓര്‍മെപരുനാള്‍ മേയ്‌ അഞ്ചിന്‌ (ശനി) വൈകുന്നേരം ഡീക്കന്‍ എല്‍ദോസിന്റെ നേതൃത്വത്തില്‍ സന്ധ്യാ നമസ്‌കാരത്തോടെ ആരംഭിച്ചു.

ഞായര്‍രാവിലെ 9.30ന്‌ പുതുതായി ചാര്‍ജെടുത്ത വികാരി ഫാ. എല്‍ദോസ്‌ വട്ടപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും പ്രത്യേക മധ്യസ്‌ഥ പ്രാര്‍ഥനയും നടന്നു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം പ്രദക്ഷിണം, കൈമുത്ത്‌, നേര്‍ച്ച സദ്യ, ലേലം മുതലായവ ക്രമീകരിച്ചിരുന്നു.
ലീഡ്‌സില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക