Image

കെസിഎഎമ്മിന്റെ വാല്‍സിഗാം തീര്‍ഥാടനം മരിയഭക്‌തിയുടെ പ്രഘോഷണമായി

സാബു ചുണ്ടക്കാട്ടില്‍ Published on 15 May, 2012
കെസിഎഎമ്മിന്റെ വാല്‍സിഗാം തീര്‍ഥാടനം മരിയഭക്‌തിയുടെ പ്രഘോഷണമായി
മാഞ്ചസ്‌റ്റര്‍: കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ മാഞ്ചസ്‌റ്ററിന്റെ (കെസിഎഎം) ആഭിമുഖ്യത്തില്‍ ഇംഗ്ലണ്‌ടിന്റെ നസ്രത്ത്‌ എന്ന പ്രസിദ്ധമായ വാല്‍സിഗാമിലേക്ക്‌ നടത്തിയ തീര്‍ഥാടനം മരിയഭക്‌തിയുടെ പ്രഘോഷമായി. പരിശുദ്ധ അമ്മയ്‌ക്കായി നീക്കി വച്ചിരിക്കുന്ന മേയ്‌ മാസത്തില്‍ മരിയഭക്‌തി പ്രചരിപ്പിക്കുന്നതിനായി അസോസിയേഷന്റെ നേതൃത്വത്തില്‍ കുടുംബ യൂണിറ്റുകള്‍ വഴിയായി വണക്കമാസ ആചരണവും നടന്നുവരികയാണ്‌.

രാവിലെ മാഞ്ചസ്‌റ്ററില്‍ നിന്നും ഡബിള്‍ഡക്കര്‍ ബസില്‍ യാത്ര തിരിച്ച സംഘം വാല്‍സിംഗാമില്‍ ദിവ്യബലിയിലും ജപമാലയിലും വണക്കമാസ പ്രാര്‍ഥനകളിലും പങ്കുകൊണ്‌ടു. പ്രദക്ഷിണത്തെ തുടര്‍ന്ന്‌ നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ ഏവരിലും മരിയഭക്‌തി ജ്വലിപ്പിക്കുന്ന പ്രത്യേക അനുഭവമായി മാറി.

രാത്രി വൈകി സംഘം മാഞ്ചസ്‌റ്ററില്‍ തിരിച്ചെത്തി. തീര്‍ഥയാത്രയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എക്‌സിക്യൂട്ടീവ്‌ കമ്മറ്റി നന്ദി പറഞ്ഞു. കുടുംബ യൂണിറ്റുകള്‍ വഴി നടന്നു വരുന്ന വണക്കമാസ സമാപനം 31ന്‌ വിപുലമായ പരിപാടികളോടെ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കെസിഎഎമ്മിന്റെ വാല്‍സിഗാം തീര്‍ഥാടനം മരിയഭക്‌തിയുടെ പ്രഘോഷണമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക