Image

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സൂറച്ചില്‍ ജൂണ്‍ ഒന്‍പതിന്‌ സ്വീകരണം

ജേക്കബ്‌ മാളിയേക്കല്‍ Published on 14 May, 2012
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സൂറച്ചില്‍ ജൂണ്‍ ഒന്‍പതിന്‌ സ്വീകരണം
സൂറിച്ച്‌: സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ജൂണ്‍ ഒന്‍പതിന്‌ സൂറിച്ചില്‍ സ്വീകരണം നല്‍കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സീറോ മലബാര്‍ സമൂഹം അന്നേദിവസം കണ്യൂണിറ്റി ദിനമായി ആചരിക്കുകയാണ്‌. രാവിലെ 10 ന്‌്‌ സെന്റ്‌ അഗതാ ദേവാലയം ഡീട്ടിക്കോനില്‍ (St. Agatha Kirche, Bahnhofpltaz 3a, 8953 Dietikon) മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ചടങ്ങില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാര്‍, ഈ വര്‍ഷം വിവാഹിതരായ നവ ദമ്പതിമാര്‍, ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ എന്നിവരെ അനുമോദിക്കും. കൂടാതെ സ്‌നേഹവിരുന്ന്‌, സമ്മേളനം, കലാപരിപാടികള്‍, സംഗീത നിശ എന്നിവയും ഉണ്‌ടായിരിക്കും.

സമ്മേളനവും കലാപരിപാടികളും സൂറിച്ച്‌ വെസ്റ്റ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിനു സമീപമുള്ള സ്‌പോര്‍ട്ട്‌ ഹാളില്‍ നടക്കും (Sporthalle Auditorium, Unterrohrstrasse 2, 8952 Schlieren).

പാടും പാതിരി എന്ന പേരില്‍ അറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തുങ്കല്‍ നയിക്കുന്ന സംഗീത കച്ചേരിയും ഉണ്‌ടായിരിക്കും.

മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്‌ പുറമെ ബെല്‍ത്തങ്ങാടി രൂപത ബിഷപ്പ്‌ മാര്‍ ലോറന്‍സ്‌ മൂക്കുഴി, കൂര്‍ രൂപത ബിഷപ്പുമാരായ മരിയന്‍ എലഗന്റി, ബിഷപ്പ്‌ പീറ്റര്‍ ഹെന്‍ റിച്ചി, മോണ്‍. ലുയിസ്‌ കാപില്ല, റവ. ഫാ. ആന്റണി കൊള്ളന്നൂര്‍ ( ചാന്‍സലര്‍, സെന്റ്‌ തോമസ്‌ മൗണ്‌ട്‌ കാക്കനാട്‌ ), മാര്‍ക്കോ ഷ്‌മീഡു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തോമസ്‌ പ്ലാപള്ളില്‍ 079 833 1632.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക