Image

ജര്‍മനിയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ പെരുനാളിനു സമാപനമായി

ജോണ്‍ കൊച്ചുകണ്‌ടത്തില്‍ Published on 13 May, 2012
ജര്‍മനിയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ പെരുനാളിനു സമാപനമായി
കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ്‌ അഗസ്‌ററിനര്‍ ആശുപത്രി ദേവാലയത്തില്‍ മെയ്‌ 13-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ വി. ഗീവര്‍ഗീസ്‌ സഹദയുടെ ഓര്‍മ്മപ്പെരുനാള്‍ ഭക്‌തിനിര്‍ഭരമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആരാധനകള്‍ക്ക്‌ ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി റവ.ഫാ.ലൈജു മാത്യു നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബാന,ധൂപപ്രാര്‍ഥന, പരമ്പരാഗതരീതിയിലുള്ള റാസ, ആശീര്‍വാദം, കൈമുത്ത്‌, തുടര്‍ന്നു നടന്ന അനുസ്‌മരണ സമ്മേളനത്തില്‍ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്നേഷ്യസ്‌ ചാലിശേരി സി.എം.ഐ, ഫാ. ജോസഫ്‌ വടക്കേകര സി.എം.ഐ. എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നിര്‍മല ജോസ്‌ പ്‌ളാങ്കാലായില്‍, ഗ്രേസി പഴമണ്ണില്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം വിശ്വാസികള്‍ എത്തിയിരുന്നു. ഇടവക ട്രസ്റ്റി കെ.വി തോമസ്‌ സ്വാഗതവും സെക്രട്ടറി ജോണ്‍ കൊച്ചുകണ്‌ടത്തില്‍ നന്ദിയും പറഞ്ഞു.സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ജര്‍മനിയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ പെരുനാളിനു സമാപനമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക