വാളുകൊണ്ട് സിംഹാസനങ്ങള്‍ വെട്ടി പിടിച്ചിട്ടില്ല
അതുകൊണ്ട് തന്നെ ബോധി വൃക്ഷം തേടി പോകേണ്ടതുമില്ല
അന്യന്റെ മുതല്‍ കവര്‍ന്നെടുത്തതുമില്ല
അതുകൊണ്ട് കുമ്പസാരകൂടും
ഞാന്‍ കയറുന്നില്ല
എപ്പോഴെങ്കിലും ഞാന്‍ നിന്റെ മനം കട്ടെടുത്തെങ്കില്‍
അതെന്റെ കുറ്റവുമല്ല
ഞാനെന്റെ വേദനയുടെ ഉപ്പുകുറക്കി മനസ്സില്‍ മോഹങ്ങളുടെ കബറടക്കി താജുതീര്‍ക്കുന്നു
അവിടെ എന്റെ തോഴിയുടെ വിരഹത്തിന്റെ വിതുമ്പലുകള്‍ ഞാനറിയുന്നു
കാലചക്രത്തിന്റെ സൂചി കറങ്ങി ദിനങ്ങള്‍ മരിക്കുന്നു
കാത്തിരുന്നവര്‍ക്കൊരു സമ്മാനം കരുതി ഞാനുറങ്ങുന്നു
മരിച്ച പകലുകള്‍ സ്മരണയാവുന്നു
പുതച്ച രാത്രികള്‍ സ്വപ്നമേകുന്നു
ഉദിക്കുന്ന പുലരിയിലാണെന്റെ
പ്രത്യാശ മുഴുവനും
നടന്ന വഴിത്താരകള്‍ കാടുമൂടുമ്പോള്‍ പുതിയ പാതകള്‍ വെട്ടി നീ എനിയ്ക്കു കൂട്ട് പോരണം