പതിരു കൊത്തി
പറക്കും കിളി ഞാന്‍
ഒരു നിറകതിരു കാണാ കിളി ഞാന്‍
പാട്ടു മൂളി പറക്കും കിളി ഞാന്‍
ഒരു കൂട്ടു കൂടാ കിളി ഞാന്‍
പാടം മുഴുവന്‍ പാറി നടന്നിട്ടും
പാഠം പഠിക്കാത്ത കിളി ഞാന്‍
ഒരു നിഴല്‍ വട്ടം തേടി പറക്കുന്നു ഞാന്‍
നിന്റെ ഒരു നിഴലായിരിക്കാന് മാത്രം
നിന്റെ നിറമിഴിക്കോണില്‍ ഒരു കിനാവിന് കിരണമായിടാന് മാത്രം
അതിരു വിട്ടു പറന്നൊരു കിളി ഞാന്‍
അകലെ ആയി ഇന്നെന്റെ വാസം
അരികിലെത്താന്‍ കൊതിക്കുന്ന എന്നെ അകലെയാക്കുന്നു കാലം
പതിരു കൊത്തി പറക്കും കിളി ഞാന്‍
ഒരു നിറ കതിരു കാണാക്കിളി ഞാന്‍