ബാലതാരമായി എത്തി നായികയായി ചുവടുറപ്പിച്ച നിവേദ തോമസ് ഇന്ന് തെലുങ്കിലെ തിരക്കുള്ള നായികയാണ്. തന്റെ ആരാധകരുമായി സംവദിക്കാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സമയം കണ്ടെത്താറുണ്ട് നിവേദ. എന്നാല്‍, ഇക്കുറി താരത്തിനു നേരെ ഉയര്‍ന്നുവന്ന ചോദ്യങ്ങളും അതിനു നല്കിയ മറുപടിയുമാണ് വൈറലായി മാറിയിരിക്കുന്നത്. 'കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് നിവേദയ്ക്ക് നേരിടേണ്ടി വന്നത്. 'നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി.
ഒരു മനുഷ്യനോട് സംസാരിക്കുമ്ബോള്‍ കുറച്ച് ബഹുമാനവും അന്തസും ഒക്കെ കൊടുക്കാം' എന്നായിരുന്നു താരത്തിന്റെ മറുപടി. നിരവധി പേര് താരത്തിനെ പിന്തുണച്ച് എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സദാചാരം പറയുന്നവരെ സുഹൃത്ത് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് താരത്തെ ഉപദേശിക്കുന്നവരുമുണ്ട്. നടിമാരുടെ ചാറ്റിലെത്തി മോശം കമന്റുകളിടുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. എ.ആര്. മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറില്‍ രജനീകാന്തിന്റെ മകളായാണ് നിവേദ അഭിനയിക്കുന്നത്. ഇതോടൊപ്പം മോഹനകൃഷ്ണ ഇന്ദ്രാഗാന്ധി ഒരുക്കുന്ന വി, സ്വാസ എന്നീ തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിക്കുകയാണ് നിവേദ.