ഇതിനുള്ള രണ്ടു വലുതായ തെളിവുകള്‍. ഒന്ന് കഴിഞ്ഞ ആഴ്ച്ച നടന്ന, ഭീകരന് അല്‍ ബാഗ്ദാദിയുടെ കൊലപാതകം. അമേരിക്കയിലെഎല്ലാ ട്രംപ് വിരോധം നിലനിര്ത്തുഹന്ന മാധ്യമങ്ങള്‍, ട്രംപ് നിര്ദേ്ശം നല്കിയ ആസൈനിക നടപടിയില്‍ അനുമോദിക്കുന്നതിനു പകരം കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിനാണ് ശ്രമിച്ചത്.
ഒബാമയുടെ സമയം, 2011ല്‍ ഒസാമ ബിന്ലാദന് വധിക്കപ്പെട്ടപ്പോള്‍ എല്ലാ മാധ്യമങ്ങളും ഒബാമയുടെ നടപടികളെ വാനോളം പുകഴ്ത്തി അത് മാസങ്ങളോളം നീണ്ടുനിന്നു.
എന്നാല്‍ അതുപോലെതന്നെ കുപ്രസിദ്ധനായിരുന്ന അല്‍ ബാഗ്ദാദി കൊലചെയ്യപ്പെട്ടപ്പോള്‍ അതിന്റ്റെ പ്രാധാന്യതയെ കഴയാവുന്നത്ര മറച്ചു വയ്ക്കുന്നതിനും ആ നടപടികളില്‍ ട്രംപില്‍ കുറ്റം കണ്ടുപിടിക്കുന്നതിനുമാണ് ശ്രമം കണ്ടത്.
ആരോപണങ്ങള്‍, ട്രംപ് ബാഗ്ദാദിയെ പട്ടി എന്നുവിളിച്ചു, മിന്നലാക്രമണത്തിനുമുന്പ്, നാന്‍സി പോലോസി പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കളോട് പറഞ്ഞില്ല, മിലിറ്ററിയാണ് എല്ലാം ചെയ്തത് ട്രംപിന് അതിനൊന്നും ഒരു കഴിവുമില്ല.
ഇതെല്ലാം കേള്‍ക്കുമ്പോള്‍ തോന്നും ബിന്‍ലാദനെ വധിച്ചപ്പോള്‍ ഒബാമയായിരുന്നു മിന്നലാക്രമണത്തില്‍ സേനയെ യുദ്ധക്കളത്തില്‍ നയിച്ചതെന്ന്? അന്നും യൂ സ് കോണ്‍ഗ്രസ്സും മറ്റു നേതാക്കളും അറിയുന്നത് നടപടികള്‍ കഴിഞ്ഞശേഷം.
രണ്ടാമത് ഇമ്പീച്ഛ് നാടകം.പ്രസിഡന്റ്റ് ട്രംപ്, യുകെരെന് രാജ്യത്തലവനുമായി നടത്തിയ ഫോണ്‍ സംസാരത്തിന്റ്റെ അനുലിഖിതം വൈറ്റ് ഹൌസ് പുറത്തുവിട്ടു. ഏതാനും തവണ ഈ ലേഖകനും വായിച്ചുനോക്കി അതില്‍ ഒരു ഇമ്പീച്ചു നടത്തുന്നതിനുള്ള കുറ്റം ട്രംപ് നടത്തിയതായി കാണുന്നില്ല.
സംസാരത്തിന്റ്റെ ആദ്യ ഭാഗത്തു വെറും തമ്മില്‍ തമ്മില്‍ പുകഴ്ത്തുന്നതാണ് കേള്‍ക്കുന്നത് അതിനുശേഷം ട്രംപ് 2016ലെ തിരഞ്ഞെടുപ്പു സമയം ഡെമോക്രാറ്റ് പാര്‍ട്ടിയും, ഹില്ലരി ക്ലിന്റ്റന്‍ തിരഞ്ഞെടുപ്പു സമിതിയും നേരിട്ട ഈമെയില്‍ മോഷ്ട്ടാക്കള്‍ യൂകരെന്കാരെന്നു കേള്‍ക്കുന്നു അതില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ സഹായിക്കണം "ക്ലൗഡ് സ്െ്രെടക്" എന്ന നാമവും ട്രംപ് ഉപയോഗിച്ചു ഇതൊരു കമ്പ്യൂട്ടര്‍ രഷാ നടപടി ഇതില്‍ ഹില്ലാരിയെ സഹായിച്ചവരില്‍ യുകരെന്‍ സ്ഥാപനങ്ങളും.
സംഭാഷണം തീരുന്നതിനു മുന്‍പ് ജോ ബൈഡന് കൂടാതെ മകന് ഹണ്ടര്‍ ബൈഡന് ഇവരുടെ നാമങ്ങളും പരാമര്‍ശമായി അതിന്റ്റെ പശ്ചാത്തലവും ട്രംപ് സൂചിപ്പിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ജോ ബൈഡന് പൊതുവേദിയില്‍ വീമ്പിളക്കംനടത്തി താന്‍ ഉപ രാഷ്ട്രപതി ആയിരുന്ന സമയം യൂകരെന് സന്നര്‍ശന സമയം അന്നത്തെ ഭരണത്തലവനോട് ആവശ്യപ്പെട്ടു ആ സമയത്തെ യൂകരെന് അറ്റോര്‍ണി ജനറലിനെ ഉടനെ പിരിച്ചു വിടണം അല്ലെങ്കില്‍ യൂകരെന് കിട്ടുവാനുള്ള സാമ്പത്തിക സഹായം താന്‍ തടഞ്ഞുവയ്ക്കും. ഒരു മണിക്കൂറിനകം തന്റ്റെ ആവശ്യം നിര്വുഹിക്കപ്പെട്ടു.
ആസമയം, യാദൃച്ഛികമായിരുന്നോ ഹണ്ടര്‍ ബൈഡന് യൂകറെനില് ഒരു ഇന്തന വ്യവസായത്തിന്റ്റെ ബോര്‍ഡ് മെമ്പര്‍ ആയി പ്രതിഫലം പറ്റുന്നതും.ഈ വ്യവസായം നിരവധി നിയമവിരുദ്ധമായ ഏര്‍പ്പാടുകളില്‍ പെട്ടിരിക്കുന്നു അതില്‍ നേരത്തെ പരാമര്‍ശിച്ച അറ്റോര്‍ണി ജെനറല്‍ യൂകരേനില് അന്വേഷണം നടത്തുന്നു.അയാളുടെ ജോലി നഷ്ട്ടപ്പെട്ടു?
ഇതില്‍ ട്രംപിന്റ്റെ മേല്‍ ആരോപിക്കുന്ന "ക്വിഡ് പ്രോക്കോ" എന്ന കുറ്റാരോപണം ശെരിക്കുീ നടന്നത് ജോ ബൈഡന് ഉപരാഷ്ട്രപതി ആയിരുന്ന സമയത്തല്ലേ? ഇതിനെ ഒരു മാധ്യമത്തിനും ചോദ്യം നടത്തുന്നതിന് താല്‍പ്പര്യമില്ല. ട്രംപ് ഇത് ഉന്നയിച്ചു അതൊരു രാജ്യ ദ്രോഹ കുറ്റം.
ഈ സംഭവങ്ങളില്‍, കഥകളില്‍ മാധ്യമങ്ങള്‍ ഗൗരവമുള്ളതായി കാണുവാന്‍ മടിക്കുന്ന നിരവധി നടപടികള്‍ നടന്നിരിക്കുന്നു.അജ്ഞാത വിസ്റ്റില്‍ ഊത്തുകാരന് ഈ ഫോണ്‍ സംസാരം കേട്ടിട്ടില്ല പിന്നെയോ ആരോ കേട്ടവര്‍ പറഞ്ഞതാണ് താന്‍ വെളിപ്പെടുത്തുന്നത്. ഇതിന് ഇത്രമാത്രം പ്രാധാന്യത നല്‍കാമോ?
അതവിടെ നില്ക്കട്ടെ, ട്രംപ് ഒരു മടിയും കാട്ടാതെ താന്‍ നടത്തിയ സംസാരത്തിന്റ്റെ രേഖകള്‍ പുറത്തുവിട്ടു ഇയാള്‍ തെറ്റു ചെയ്തു എങ്കില്‍ ഇവ പുറത്തുവരുമോ?
അതുമാത്രമല്ല ട്രംപ് പറയുന്നുണ്ട് തനിക്കറിയാം മറ്റു വിദേശ രാഷ്ട്ര തലവന്മാരുമായി നടത്തുന്ന ഔദ്യോഗിക സംസാരങ്ങള്‍ തന്റ്റെ ഒരു സ്വകാര്യ ഫോണ്‍ ഉപയൊഗിച്ചല്ല കൂടാതെ നിരവധി ഭരണതല ഉദ്യോഗസ്ഥരും ഇത് രണ്ടു രാജ്യങ്ങളിലും കേള്‍ക്കുന്നുണ്ട് അതിനാല്‍ ആരെങ്കിലും മനപ്പൂര്‍വം തെറ്റില്‍ ചെന്നുചാടുമോ?
യുക്രെയ്ന് പ്രസിഡന്റ്റ് ആവര്‍ത്തിച്ചു പറയുന്നു ട്രംപ് തന്നെ വിദേശ സഹായം കാട്ടി ഒരു ഭീഷണി വാക്കും പറഞ്ഞിട്ടില്ല കൂടാതെ ഈ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനപതിക്ക് ഇതേപ്പറ്റി യാതൊരു ഗ്രാഹ്യവും അപ്പോള്‍ ഉണ്ടായിരുന്നില്ല. അതുമാത്രമല്ല വിദേശ സഹായം നിരോധിച്ചതായി യാതൊരു രേഖയും കാണുന്നുമില്ല.
എല്ലാം ഊഹാഭോഗങ്ങളില്നിന്നും ഉടലെടുക്കുന്ന സങ്കല്പ്പിഭക കഥകള്‍.. ആദം ഷിഫ്റ്റ് എന്ന ഡെമോക്രാറ്റ് കോണ്‍ഗ്രസ് നേതാവ് നയിക്കുന്ന ഇന്നത്തെ ഇമ്പീച്ചു നാടകം ഒരു യാഥാര്ത്യതയെയും അടിസ്ഥാനപ്പെടുത്തിയല്ല എന്നാലും താന്‍ എഴുതുന്നുതിരക്കഥയില്, എഴുത്തിനിടയില്‍ ചിലപ്പോള്‍ എന്തെകിലും വിവരം എവിടെനിന്നെങ്കിലും കിട്ടും എന്ന ആശയില്‍. നിരവധി മാധ്യമങ്ങള്‍ രണ്ടുകയ്യും നീട്ടി ഷിഫ്റ്റിനെ സഹായിക്കുന്നതിന് ഉണ്ടല്ലോ?
Be careful Mallu Trump supporters
A man has been arrested after allegedly throwing acid in the face of a US citizen, who says his attacker told him to "go back to (his) country."
An associate of Rudy Giuliani -- Lev Parnas -- has initiated talks with impeachment investigators through his attorney.
President Donald Trump asked that Attorney General William Barr hold a news conference clearing him of legal wrongdoing with regard to his phone call pressuring the Ukrainian President to investigate Democrats -- but Barr refused, The Washington Post reported on Wednesday.