കല്‍വിളക്കിന്നരികില്‍ കണ്മഷി യിട്ടു നീ നിന്നു
കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
കണ്ണുകള്‍ ചിമ്മാതെ ഞാനും
കര്‍പ്പൂര ദീപങ്ങളെരിഞ്ഞു
കാര്‍ വര്‍ണ്ണനായി ഞാന്‍ മാറി
കതിരോല കാറ്റിന്റെ യീണം നിന്‍
കാതില്‍ കള മുരളീരവമായി
കുറുനിര വീണു മറഞ്ഞു നിന്‍
കതിര്‍ മുഖ മാകെ തുടുത്തു
കമല ദളംപോലെ തളിര്‍ത്തു
കനക നിലാവിന്റെ തണലില്‍ ഞാന്‍
കരളില്‍ കുളിര്‍ കോരി നിന്നു
കളഭത്തില്‍ മുങ്ങി നില്‍ക്കുന്ന
കണ്ണന്‍റെ വിഗ്രഹമായി
കളിയാട്ട മാടുന്ന മയിലായി
കതിരിട്ട മോഹങ്ങ ളൊന്നായ്
കാതരയായ് ചേര്‍ന്നു നിന്നെന്‍
കാതില്‍ നീ കൊഞ്ചിക്കുറുകി
കാത്തു നില്‍ക്കാതെ യാരാവില്‍
കണ്മണി നീയെന്നിലലിഞ്ഞു