കരളില്‍ കിനിയും കാരുണ്യമൂറ്റി
താങ്ങായ് തണലായ് കൂടെ നില്ക്കേണ്ടവള്
കരളില്‍ തെല്ലുമെ കാരുണ്യമില്ലാതെ
കൊന്നൊടുക്കി തന് പ്രീയമായിരുന്നോരെ
നിത്യനാം ദൈവത്തെ ആരാധിക്കുവാന്‍
നിത്യവും പള്ളിയില്‍ പോയിരുന്നോള് ..
സത്യമാം ദൈവത്തിന് വചനങ്ങള്‍ നിത്യം
പകര്‍ന്നു നല്കി ആ പിഞ്ചു മനസുകളില്‍
തെല്ലുമെ കുറ്റബോധം കൂടാതെ നിന്
കൈകളാല്‍ പിന്നെ പകര്‍ന്നു നല്കി ..
ജീവിതം ഇനിയും തുടങ്ങിയില്ലാത്തൊരാ
കുഞ്ഞിന്റെ ഉള്ളിലും കൊടിയതാം വിഷം
അമ്മയെ അച്ചനെ ഭര്‍ത്താവിനെ ..
അങ്ങനെ ദയതെല്ലുമില്ലാതാറു പേരെ
കൊന്നു തള്ളി ഈ ഭുമിയില്‍ നിന്നും.. മനം
നിമിഷ സുഖങ്ങളില്‍ ആണ്ടുപോയെന്നതാല്
കാലം പൊറുക്കുമോ നീ ചെയ്ത കുറ്റം
നിന് മക്കള്‍ മറക്കുമോ നിന്റെ ഈ പാപം
കാലത്തിന് യവനികക്കുള്ളില്‍ മറഞ്ഞാലും
കറുത്തൊരാ ദിനങ്ങളായ് ശേഷിക്കും നീയും
അമ്മയായ് ഭാര്യയായ് അനുജത്തിയായ് ..
കുടുംബത്തിനെന്നുമൊരു താങ്ങാകേണ്ടവള്
ഹാ .കഷ്ടം ഇവളുമൊരു നാരിയായ് പിറന്നല്ലോ
നാരീഗണത്തിനൊക്കെയും ശാപമായ്.