മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പൊന്നിയിന്‍ സെല്വന് ചിത്രീകരണം തായ്ലന്റില്.100 ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചന്, ജയറാം, ഐശ്വര്യ റായ്, വിക്രം, ജയം രവി, കാര്‍ത്തി, പാര്ഥിപന്, സത്യരാജ്, കീര്‍ത്തി സുരേഷ്, അമല പോള്‍, തുടങ്ങിയ വന്‍ താര നിരതന്നെയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എ.ആര് റഹ്മാ൯ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് വൈരമുത്തു ആണ്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആസ്പദമാക്കിയാണ് മണിരത്നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ കൃതി.