ഉരലില്‍ ഇടിക്കും ഒച്ചയതില്ല ഓലപ്പുരയും കാണാനില്ല
കിണറ്റിന്‍കരയില്‍ കപ്പി കരയുന്നില്ല
മോട്ടോര്‍ പുരയില്‍ ഒരു മുരളല്‍ മാത്രം
പാടവരമ്പില്‍ ഒരു പാവാടക്കാരിയുമില്ല ലെഗിന്‍സിട്ടവര്‍ വഴിയില്‍ നിറയെ
സൈക്കിളില്‍ ചെത്തും ചെക്കന്മാരുമതില്ല
ബൈക്കില്‍ പറക്കും വിരുതര്‍ മാത്രം
ഓടിക്കളികളും ഓലപ്പന്തും കണ്ടവരില്ല
കയ്യില്‍ വീഡിയോ ഗെയിമും ടിക് ടോക്കും മാത്രം
ഇടവഴിയെല്ലാം കോണ്‍ക്രീറ്റിട്ട റോഡുകളാക്കി
മഴക്കാലത്തത് കുളമാവുന്നു
കല്ലുവിരിച്ച മുറ്റത്തൊരു പുല്‍ക്കൊടിയില്ല കാറും ബൈക്കും നിരനിരയായി
വീടുകളല്ല വെറും കല്ലകമാണ്
വീട്ടില്‍ എല്ലാം യന്ത്രികമല്ലോ?