പാറിപ്പറന്നിരുന്ന തുമ്പി ഞാന്‍
പണ്ട്
എന്റെ മൃദുലമായ വാലില്‍
നൂല് കെട്ടി ആവോളം
കല്ലുകള്‍ പൊക്കിയെടുപ്പിച്ചു
ധനാഢ്യനായ് നീ...'
വികലമാക്കിയ
എന്റെ വാലിനും ചിറകിനും
ഇന്നു പറന്നുയരാന്‍ കഴിയാത്ത നിയച്ചരടുകള്
ക്രൂരവിനോദക !
ഇന്നും ഞാന്‍ പെറുക്കും
കല്ലുകളില്‍ നൂറില്‍ മുപ്പതോളം നിനക്കു
നിര്‍ബ്ബന്ധ നിയമ നികുതി
അതിലൊട്ടുമില്ലേ വിയര്പ്പിന് ഗന്ധം
അന്നു നീ എന്റെ പിറകില്‍ ബന്ധിച്ച ചരടിനും ചങ്ങലക്കും ഇന്നുമില്ല വിശ്രമം
അനുസ്യൂതമതിന്നും ചലിക്കുന്നു അനന്തമാമൊരു മെഗാസീരിയല്‍ പോല്‍.