Helpline

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

സില്‍ജി ജെ ടോം

Published

on

ആരാധനയെന്ന ഈ കുഞ്ഞോമന, കിഡ്‌നിക്ക്‌ ഓപ്പറേഷന്‍ കാത്ത്‌ കരച്ചിലും കുസൃതികളുമായി ദിനങ്ങള്‍ തള്ളിനീക്കുകയാണ്‌. കോട്ടയം പരിപ്പ്‌ ചിറയില്‍ വീട്ടില്‍ അജേഷ്‌ സി.എസിന്റെ മകളാണ്‌ പ്രവര്‍ത്തനരഹിതമായ ഒരു കിഡ്‌നി മൂലം അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന ഈ കുഞ്ഞ്‌.

ആരാധനയുടെ വലതുവശത്തെ കിഡ്‌നി ജന്മനാ പ്രവര്‍ത്തനരഹിതമാണ്‌. പ്രായമായ അമ്മയും ഭാര്യയും രണ്ട്‌ പെണ്‍കുട്ടികളുമാണ്‌ അജേഷിനുള്ളത്‌. ഭാര്യയ്‌ക്ക്‌ ജോലിയൊന്നുമില്ല.

അജേഷിന്‌ പെയിന്റിംഗ്‌ ജോലിയാണ്‌. കുടുംബം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണ്‌.
ഇളയകുട്ടി ജനിച്ച അന്നുമുതല്‍ ചികിത്സയിലാണ്‌. ഒരു വര്‍ഷത്തിനുള്ളില്‍ പല ടെസ്റ്റുകളും ചെയ്‌തു കഴിഞ്ഞു. അസ്വസ്ഥതകള്‍ കൊണ്ടാവണം ജനിച്ചനാള്‍ മുതല്‍ കുഞ്ഞ്‌ സദാ കരച്ചിലാണ്‌. രാത്രികളില്‍ കുടുംബം ഉറങ്ങിയിട്ട്‌ നാളുകളായെന്ന്‌ അജേഷ്‌ പറയുന്നു.

പ്രവര്‍ത്തനരഹിതമായ കിഡ്‌നി അടിയന്തരമായി ശസ്‌ത്രക്രിയ ചെയ്‌ത്‌ നീക്കണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ അടുത്തദിവസങ്ങളില്‍ തന്നെ ശസ്‌ത്രക്രിയയ്‌ക്ക്‌ ദിവസം കുറിച്ചിരിക്കുകയാണ്‌.


ഒരുലക്ഷത്തിലേറെ രൂപ ഓപ്പറേഷന്‌ ആവശ്യമാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുക കണ്ടെത്തുക അജേഷിനെ സംബന്ധിച്ച്‌ വളരെ പ്രയാസമാണ്‌. കുഞ്ഞിന്റെ ഓപ്പറേഷന്റെ ആവശ്യത്തിനായി ഉദാരമനസുകള്‍ സാമ്പത്തിക സഹായം നല്‍കി സഹായിക്കണമെന്ന്‌ അജേഷ്‌ അപേക്ഷിക്കുന്നു.

അജേഷ്‌ സി.എസ്‌
ചിറയില്‍ ഹൗസ്‌
പരിപ്പ്‌ പി.ഒ
കോട്ടയം - 686014
ഫോണ്‍: 9496541466

AJESH C S
Account Number-1140101011757
Canara Bank, Kaitharam South Building, Kottayam, Kerala, Parippu
IFSC code-CNRB0001140

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

View More