-->

America

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 42: സാംസി കൊടുമണ്‍)

Published

on

ഇതെല്ലാം കാഴ്ചകളാണ്. ഒരു വെറും സാക്ഷി! എന്തിനു നൊമ്പരപ്പെടുന്നു. ചരിത്രകാരനും ദൃക്‌സാക്ഷിയും ഒന്നിനോടും മമതയുള്ളവരാകാന്‍ പാടില്ല. നേര്‍ക്കാഴ്ചയെ വളച്ചൊടിയ്ക്കാതിരിക്കൂ. തന്നോടുതന്നെ നീതിമാനാകുക. അപ്പോള്‍ ചരിത്രം തനിയെ സത്യത്തെ കാണിച്ചു തരും. ഇതു പ്രവാസിയുടെ ജീവിതമാണ്. കോട്ടും സ്യൂട്ടുമിട്ട് വിമാനത്താവളമിറങ്ങുന്നവന്റെ അന്തര്‍ സങ്കര്‍ഷങ്ങളാണ്. ആരോടും പങ്കുവെയ്ക്കാത്ത അവന്റെ മനസ്സ്. മനസ്സിന്റെ വിങ്ങലുമായി അവന്‍ ഒലിച്ചു പോകുന്നു. ഒരിടം അവശേഷിപ്പിക്കാതെ, ഒന്നും ബാക്കി വെയ്ക്കാതെ. വയിലിലെ പൂ പോലെ ഇന്നു തളിര്‍ത്ത് നാളെ…. പിന്നെ അതിന്റെ സ്ഥലം അതിനെ അറിയില്ല. ഇന്നലകളില്‍ തനിക്ക് മുന്നേ എത്രപേര്‍ ഈ തെരുവില്‍ നടന്നു. എന്റേതെന്നു പറഞ്ഞിരുന്നതൊക്കെ എവിടെ. സ്വന്തമായി എന്തുണ്ട ്. എണ്ണിപ്പറയാന്‍ നേട്ടങ്ങള്‍ എന്ത്?

നേട്ടങ്ങളൊന്നും എണ്ണിപ്പറയാനില്ലാത്തവരുടെ ഒരു നീണ്ട  നിര വണ്ട ി വരുന്നതും കാത്ത് ഇടംവലം നോക്കി സ്വയം പിറുപിറുക്കുന്നു. ക്യൂ ഒരു ബ്ലോക്ക് കടന്ന് ജമേയ്ക്ക അവന്യൂവിലേക്ക് പടരുന്നു. രണ്ട ു വണ്ട ികള്‍ എത്തിയിട്ടില്ല. റേഡിയോയില്‍ ഒന്നും കേട്ടില്ല. റോഡ് ബ്ലോക്ക്, ആക്‌സിഡന്റ്, ഓപ്പറേറ്റര്‍ ഓണ്‍ പേഴ്‌സണല്‍..... അറിയില്ല. ആളുകള്‍ അമര്‍ഷത്തോടെ തന്നെ നോക്കുന്നു.

ജോലി ചെയ്യാതെ വേതനത്തിനായി കൈ നീട്ടുന്ന തൊഴില്‍ സംസ്കാരം. സന്ധ്യ തണുത്തു തുടങ്ങി. അതുവരെ തോളത്തു കൈയ്യിട്ട്, ഒരേ കുപ്പിയിലെ ചെകുത്താന്റെ മദജലം പാനം ചെയ്തുകൊണ്ട ിരുന്ന രണ്ട ുപേര്‍ തമ്മില്‍ ഉന്തും തള്ളും. സ്മിര്‍നോഫിന്റെ അവസാന തുള്ളിയെച്ചൊല്ലിയുള്ള തര്‍ക്കം. അവര്‍ നന്നായി കുഴഞ്ഞാടുന്നു. ഒരുവന്‍ മറ്റവന്റെ നെഞ്ചില്‍ ഇടിച്ചു. അപരന്‍ ഇടിച്ചവനെ ചുറ്റിപ്പിടിച്ചു. അടിതെറ്റിയവര്‍ തറയില്‍ മല്‍പ്പിടുത്തം. ബസ്സിനായി കാത്തു മടുത്തവര്‍ കാഴ്ചയുടെ പുതുമയില്‍ വിരസതമറന്ന് ചിരിച്ചു. തെരുവിലെ കുടിയാന്മാരുടെ പൊതു കാമുകി സമാധാനം സ്ഥാപിക്കാനായി, ഉറയ്ക്കാത്ത കാലുകളില്‍ തെന്നി വന്ന്, കുഴയുന്ന നാവിനാല്‍ തെറി വിളിച്ചു. അനുസരണയില്ലാത്ത കഴുതകള്‍.... അവള്‍ അവരെ പിടിച്ചകറ്റാന്‍ ശ്രമിക്കവേ അവളും അടി തെറ്റി അവര്‍ക്കൊപ്പം കൂടി. മൂവരും കൂടി കിടന്നുരുണ്ട ു. ഒരസംബന്ധ നാടകം കാണാനെന്നപോലെ തെരുവുണര്‍ന്നു. ഉരുളിച്ചയില്‍ അവശയായ അവള്‍ അവസാന ആയുധം എന്ന നിലയില്‍ ഒരു ഭീഷണി മാതിരി വിളിച്ചു പറഞ്ഞു. “”നിനക്കൊന്നും കണി കാണാന്‍ പോലും ഞാന്‍ തരില്ലെടാ.... പന്നീടെ മക്കളേ....” പെട്ടെന്ന് വഴക്കു തീര്‍ന്നു അവര്‍ നിവര്‍ന്നിരുന്നു.

മൂന്നു ബസ്സുകള്‍ ഒരുമിച്ച് സ്റ്റാന്‍ഡില്‍. രണ്ട ു പേര്‍ ലേറ്റ്. മൂന്നാമന്‍ ഓണ്‍ ടൈം. നാള്‍ വഴിയില്‍ രേഖകള്‍ കുറിച്ചു. രണ്ട ു നിമിഷം കൊണ്ട ് ജനസമുദ്രമായിരുന്നിടം ഒഴിഞ്ഞ ചന്തപോലെ. അടുത്ത ട്രെയിന്‍ ഉടനെ ഉണ്ട ാകും. ഒരിക്കലും അവസാനിക്കാത്ത കടല്‍ തിരകളുടെ കണക്കെടുപ്പുകാരന്‍. നഗരം ഉറങ്ങുന്നില്ല.

മല്‍പിടുത്തക്കാര്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തവരെപ്പോലെ ചുറ്റിനും നോക്കുന്നു. നടാഷ എന്ന പൊതുമുതല്‍ അവരെ നോക്കി ചിരിച്ചു. എന്നിട്ട് ഒരുവന്റെ പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റെടുത്ത് കത്തിച്ച് രണ്ട ു മൂന്നു പുക എടുത്തു. പിന്നെ അതു മാറി മാറി രണ്ട ു പേരുടെയും ചുണ്ട ത്തു പിടിപ്പിച്ചു കൊടുത്തു. വിശന്ന കുട്ടിക്ക് മുല കൊടുക്കുന്ന ഒരമ്മയുടെ അരുമ നടാഷയുടെ ചുണ്ട ുകളില്‍ ഉണ്ട ായിരുന്നു അപ്പോള്‍. അവര്‍ സ്‌നേഹത്തിലും ഒരുമയിലുമായി. ഇനി അടുത്ത ലഹരിയുടെ നിറവിലേക്കുള്ള വഴികള്‍ അവര്‍ തേടി. പതിവുപോലെ നടാഷ, ട്രാഫിക് ലൈറ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളിലെ നല്ല മനസ്സുള്ളവരോടായി ചോദിക്കുന്നു. “”ക്യാന്‍ യു സ്‌പെയര്‍ എ ഡോളര്‍....” നാട്യങ്ങളില്ല, അഭിനയമില്ല. പത്തിലൊരുവന്‍ കൊടുക്കും. അതു പൊതു ജനത്തിന്റെ മനസ്സാണ്. നാലു ഡോളര്‍ തികഞ്ഞാല്‍, അടുത്തുള്ള പഞ്ചാബിയുടെ കള്ളുകടയിലേക്ക്. പിന്നെ കുറെ നേരത്തേക്ക് മറ്റൊരു കൂട്ടര്‍ തെരുവിന്റെ അവകാശികളാകുന്നു. വലിയ മോഹങ്ങളില്ലാത്ത കൂട്ടര്‍. നാളേക്ക് കൂട്ടിവെയ്ക്കാത്തവര്‍.

ഒ.ടി.ബി.യിലെ (ഒഫ് ട്രാക് ബെറ്റിങ്ങ്) ടി.വി.യില്‍ പന്തയ കുതിരകള്‍ ഓടുന്നു. വാതുവെച്ചവര്‍ അവനവന്റെ കുതിരകളെ ശബ്ദങ്ങള്‍കൊണ്ട ് പ്രോത്സാഹിപ്പിക്കുന്നു. നിഴലുകളെയാണവര്‍ ഉന്തുന്നതെന്നവര്‍ അറിയുന്നില്ല. തോറ്റവര്‍ നിരാശയാല്‍ സ്വയം തെറിവിളിക്കയും അപരന്റെ ഭാഗ്യത്തില്‍ എത്തിനോക്കി നെടുവീര്‍പ്പിടുകയും ചെയ്യുന്നു. അദ്ധ്വാനത്തിന്റെ മുന്തിയ പങ്കും ചൂതുകളിച്ചും മദ്യപിച്ചും അവര്‍ ദൈവത്തിനു പ്രീതിയുള്ളവരായി, സ്വര്‍ക്ഷരാജ്യത്തിനായി കാക്കുന്നു. പരാജയത്തിന്റെ ഭീതിയും ആത്മരോഷവും അവരുടെ കണ്ണുകളില്‍ നിഴല്‍ വിരിക്കുന്നു. അവരുടെ കുപ്പായത്തില്‍ നിന്നും ഉയരുന്ന രൂക്ഷഗന്ധത്തിന്റെ ചൂര് അവിടം ആകെ നിറഞ്ഞു നില്‍ക്കുന്നു. മൂത്രത്തിന്റെ വാടയാല്‍ മലിനമായ അന്തരീക്ഷം. കിടപ്പാടമില്ലാത്തവന്‍ രാത്രികാലങ്ങളിലെ മറകളില്ലാത്ത മറപ്പുരകളാണ് ഒ.ടി.ബി.യുടെ ചുവരുകള്‍. ലോകത്തിലെ എല്ലാ തെരുവു ജീവിതങ്ങളും ഒരുപോലെയാണ്. പച്ചയായ മനുഷ്യരുടെ ലോകം.

“”ഹലോ.... ജോസിനെ ആരോ ഉണര്‍ത്തി.’’

“”എപ്പഴാ അടുത്ത ബസ്.....’’ വിടരുന്ന ചിരിയുമായി അവള്‍.

“”ഉടനെ ഉണ്ട ാകും.’’ സമയം പറഞ്ഞില്ല. ബസ് ഉടനെ വരല്ലേ എന്ന് മനസ്സ് മന്ത്രിക്കുന്നു. വെളുത്തു നിരയൊത്ത പല്ലുകള്‍ക്ക് എന്തു ചന്തം. ഒരു ലോകത്തെ മുഴുവന്‍ ഒളിപ്പിച്ച നീണ്ട  കണ്ണുകള്‍. ഊനമില്ലാത്ത മൂക്ക്, അങ്ങിങ്ങ് വെളുത്തതെങ്കിലും, സുന്ദരമായ അല്പം ചുരുണ്ട  മുടി, ആരെയും തന്നിലേക്കാവാഹിക്കുന്ന മന്ദഹാസം. വിശ്വത്തിന്റെ അധിപ. അവളുടെ പേരെന്താണ്? അറിയില്ല. ചോദിച്ചുകൂടേ. അറിഞ്ഞിട്ടെന്തേ.... ഇത്രനാള്‍ അവളുടെ പേരറിയാഞ്ഞിട്ട് എന്തു കുഴപ്പം? ആ ആകാംക്ഷ അങ്ങനെ കിടക്കട്ടെ. നാല്പതുകള്‍ ഇറങ്ങുന്ന അവള്‍ക്ക് തന്നോട് കൗതുകം ഉണ്ടേ ാ? ബസ്സില്‍ കയറിയാലും അവള്‍ തന്നെ നോക്കുന്നതെന്തിന്? ബസു വിടുമ്പോള്‍ അവള്‍ പ്രിയപ്പെട്ട ആരോടോ എന്നപോലെ കൈവീശി യാത്ര പറയുന്നു. എന്തിന്...? ഒരു ദേശിക്ക് മറ്റൊരു ദേശിയോട് തോന്നുന്ന ഇഴയടുപ്പമോ...? ഒരു പരിചിതനോട് കാട്ടുന്ന മര്യാദയെ തെറ്റായി വ്യാഖ്യാനിക്കുന്ന  നാടന്‍ ശീലങ്ങളായിരിക്കാം തന്നില്‍. അഥവാ അവളില്‍ മറ്റു താല്പര്യങ്ങള്‍ ഉണ്ടെ ന്നു വെളിപ്പെടുത്തിയാല്‍ തനിക്ക് ആ വഴിക്കു മുന്നേറാന്‍ കഴിയുമോ.... മാന്യതയുടെ പുറം തോടില്‍ വിള്ളല്‍ വീഴാതെ കാക്കണ്ടേ .... ഒരിക്കല്‍ തുറന്നു കാട്ടപ്പെട്ടവളെ നിരസിക്കുന്നവനോടുള്ള പക അവളില്‍ നീറി പുകയില്ലേ.... സ്ത്രീ ഹൃദയം ആരു കണ്ട ു? തന്നിലെ മാന്യനല്ലാത്തവന്‍ ഒരു വിടനെപ്പോലെ സദാ തല പുറത്തേക്കു നീട്ടുന്നു. വേണ്ട .... എന്നും ഒരു ഒളിഞ്ഞു നോട്ടക്കാരനായിട്ടിരിക്കാം.

ബസ്സിനുവേണ്ട ി പ്രാര്‍ത്ഥിക്കുന്നവരുടെ നിര നീണ്ട ു നീണ്ട ു വരുന്നു. തണുത്ത കാറ്റ്. കാലില്‍ നിന്നും തണുപ്പ് അരിച്ചരിച്ചു കയറുന്നു. കൈവിരലുകള്‍ മരയ്ക്കുന്നു. എവിടെനിന്നോ എന്നപോലെ ഒരു ബസ് വന്നു നിന്നു. അവള്‍ ഒന്നാം സീറ്റു പിടിച്ചു. അവരുടെ കണ്ണുകള്‍ യാത്ര പറഞ്ഞു. മനസ്സില്‍ മധുരമുള്ള ഒരു നൊമ്പരം. പണ്ട ് സലിലയും, ലീലാമണിയും ഒക്കെ വിതറിയ ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം. ഒരു പുതുവസന്തത്തിന്റെ ഉന്മേഷം തന്നിലേക്ക് പ്രവഹിക്കയാണോ...?

പഞ്ചാബിയുടെ ടാക്‌സി സ്റ്റാന്‍ഡില്‍ ബഹളം. രണ്ട ു ഡ്രൈവേഴ്‌സ് തമ്മില്‍ ഉന്തും തള്ളും. ഒരാള്‍ അപരന്റെ ഊഴത്തില്‍ നുഴഞ്ഞു കയറി. എന്നും കൈയ്യേറ്റക്കാരന്റേതാണീ ഭൂമി. ഊഴം കാത്തു നില്‍ക്കുന്നവന്‍ പിന്‍തള്ളപ്പെടുന്നു. ബഹളം മറ്റുള്ളവര്‍ ഏറ്റെടുക്കവേ, ഊഴം തെറ്റിച്ചവന്‍ ഒരു യാത്രക്കാരനെയും കൊത്തിയെടുത്ത് അവന്റെ വിധിയിലേക്ക് ഒരു ചെറു ചിരിയോടെ യാത്രയായി. ഊഴം നഷ്ടപ്പെട്ടവന്‍ പഞ്ചാബിയില്‍ പൂരപ്പാട്ടിന്റെ താളുകളിലെ മഹദ്‌വചനങ്ങള്‍ ഉരുവിട്ട് വഴക്കിന് ആക്കം കൂട്ടി. അപ്പോഴേക്കും ഏതോ ഒരു യാത്രക്കാരന്‍ അയാളുടെ വണ്ട ിയില്‍ സ്ഥാനം പിടിച്ചു. അവന്‍ വചനങ്ങള്‍ മറ്റുള്ളവരിലേക്കിറങ്ങി സ്ഥലം വിട്ടു. പിറകെയുള്ള ഓരോരുത്തരും അവരവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനുള്ള തിരക്കില്‍ പരസ്പരം കലഹിച്ചുകൊണ്ടേ യിരിക്കുന്നു.

ഒ.ടി.ബി. ജന നിബിഡമായിരുന്നു. തണുപ്പില്‍ നിന്നും രക്ഷപെടാനായി ജോസ് അവരുടെ ഇടയിലേക്ക് ഞൊത്തു കയറി. എല്ലാ മുഖങ്ങളും നിരാശയുടെ തരിശുപോലെ. ടി.വി.യിലെ കുതിരകളുടെ മുഖത്ത് നിസ്സംഗത. അടുത്ത് റെയ്‌സ് അനൗണ്‍സ് ചെയ്തു. അവിടവിടെയായി നിന്നവര്‍ പെട്ടന്നൊന്നിളകി. സ്ക്രീനിലേക്ക് തുറിച്ചു നോക്കി നില്പായി. പെട്ടെന്ന് കുതിരകള്‍ക്കുള്ള അടയാള വെടി മുഴങ്ങി. കാണികള്‍ ഒരു പ്രത്യേക ഈണത്തിലും താളത്തിലും എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. ആരാധനയില്‍ സംബന്ധിക്കുന്ന ഒരു വിശ്വാസിയെപ്പോലെ അവര്‍ ആത്മീയ ആനന്ദം അനുഭവിക്കുന്നവരായി. ചിലര്‍ വലതു കൈയ്യിലെ വിരലുകള്‍ ഞൊടിച്ച് ചാട്ടവാറിന്റെ സീല്‍ക്കാര ശബ്ദമുണ്ട ാക്കി തങ്ങളുടെ കുതിരയെ മുന്നിലേക്ക് പായാന്‍ പ്രേരിപ്പിച്ചു. എല്ലാം മൂന്നു മിനിറ്റിനുള്ളില്‍ കഴിഞ്ഞു. ഒരു സുരതം കഴിഞ്ഞവന്റെ തളര്‍ച്ചയോടെ നിരാശിതര്‍ ഒരു സിഗരറ്റിനായി പുറത്തേക്കൊഴുകി. അവര്‍ സ്വയം ശപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നുണ്ട ായിരുന്നു. ഓടിയ കുതിരകളുടെ കാലുകള്‍ക്കിടയിലെ ഉടക്കപ്പെട്ട വൃഷണങ്ങളുടെ നിലവിളി ആരും കേട്ടില്ല.

ഇതു നഷ്ടപ്പെട്ടവരുടെ ലോകമാണ്. അവര്‍ ഭാഗ്യം അന്വേഷിക്കുന്നു. നാളെകളെ സമ്പന്നമാക്കാന്‍. അവന്റെ ജീവിതവും വിധിയും അതാണ്. മോചനമില്ലാത്ത വിധി. ഒരു ഡോളറും അല്പം ഭാഗ്യവും. ഓരോ ഡോളര്‍ മുടക്കുമ്പോഴും ഭാഗ്യം ഓരോ ചുവട് പുറകിലേക്കു നടക്കുന്നു. നാളെ.... നാളെ.... അവര്‍ ഭാഗ്യത്തിനു പുറകെയാണ്. ലോട്ടൊസ്റ്റാന്‍ഡിലും, ഒ.ടി.ബി.യിലും കാസിനൊവകളിലും സ്വയം ബലിയാകുന്ന ഹതഭാഗ്യര്‍. അമ്മ നല്‍കിയ സൗഭാഗ്യങ്ങളത്രെയും വിറ്റു തുലച്ച് കുതിരകള്‍ക്ക് വീതിച്ച, ഇന്നലത്തെ സമ്പന്നന്‍ ഇന്ന് തെരുവില്‍ കൈ നീട്ടിയും വഴിയോരത്തെ സിഗരറ്റു കുറ്റികള്‍ പെറുക്കിയും ആത്മശാന്തി തേടുന്ന കാഴ്ച ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. അവന്റെ മുഖത്ത് കുറ്റബോധം ഇല്ല. അവന്‍ ഇപ്പോള്‍ രാജയോഗമാണനുഭവിക്കുന്നത്. എല്ലാവര്‍ക്കും ഓരോ യോഗങ്ങളുണ്ട ്. അവന്‍ അതു ചെയ്‌തേ മതിയാകൂ. പണ്ട ് അര്‍ജ്ജുനന്‍ തന്റെ കര്‍മ്മത്തില്‍ നിന്നും ഭീരുവിനെപ്പോലെ തിരിഞ്ഞോടിയപ്പോള്‍ കൃഷ്ണന്‍ തടഞ്ഞില്ലേ. അന്ന് അര്‍ജ്ജുനനെ അവന്റെ വഴിക്കു വിട്ടിരുന്നുവെങ്കില്‍, ഇതിഹാസം മറ്റൊന്നാകുമായിരുന്നില്ലേ.... പക്ഷെ വിധി മറ്റൊന്നായിരുന്നുവല്ലോ....?

ഓരോ ജീവിതവും അതിന്റെ കര്‍മ്മപഥം പൂര്‍ത്തിയാക്കണം. തനിക്കും വേറിട്ട വഴികള്‍ ഇല്ല. ആരും ഊടുവഴികളിലൂടെ തീരം മുറിച്ചു കടക്കില്ല. അഞ്ചു വര്‍ഷം കൊണ്ട ് ധനികനായി തിരികെ പോകാന്‍ കൊതിച്ചവന്‍, കാടു പൂകിയ രാമന്റെ രണ്ട ു വനവാസകാലം തികച്ചിട്ടും നേടിയതെന്ത്? കുറെ കടങ്ങള്‍, മൂന്നു കുഞ്ഞുങ്ങള്‍ അതാണു ധനം. ഡേവിഡ് അവന്റെ എല്ലാ കഴിവുകളോടും പൊരുതി ഒന്‍പതാം വര്‍ഷം എഞ്ചിനീയറിംഗ് പാസ്സായിരിക്കുന്നു. ഭാഗ്യവശാല്‍ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കാത്തിരിക്കണം. ജോലി എന്നെങ്കിലും വരും. യുദ്ധങ്ങള്‍ നയിച്ചവര്‍ പടിയിറങ്ങി. അവര്‍ക്കു പറയുവാന്‍ ന്യായങ്ങളേറെ. ഒരു തലമുറയുടെ കണ്ണീരും ശാപവും ആരു കാണാന്‍. പെണ്‍കുട്ടികള്‍ രണ്ട ും പഠിക്കാന്‍ മോശമല്ല. ഇനി പ്രതീക്ഷ അവരിലാണ്. എല്ലാം നല്ലതിനാകട്ടെ.

നാളെയാണ് സിറ്റിസനാകാനുള്ള ഇന്റര്‍വ്യൂ. സിസിലിയും ഡേവിഡും ഒരു വര്‍ഷം മുന്നെ എടുത്തു. മനസ്സനുവധിക്കുന്നില്ല. എങ്കിലും എടുത്തേ മതിയാകൂ. ഇരുപത്തഞ്ചു വര്‍ഷം പഴക്കമുള്ള ഗ്രീന്‍ കാര്‍ഡ് വാലറ്റിലിരുന്ന് നിറം മങ്ങി മുഖം തിരിച്ചറിയാന്‍ വയ്യാത്ത വിധം നാശമായിരിക്കുന്നു. എമിഗ്രേഷന്‍ ലാസ്റ്റ് വാണിങ്ങാണ്. ഇനി ഇതുമായി വന്നാല്‍ ജയിലില്‍ പോകേണ്ട ി വരും. പുതിയ ഗ്രീന്‍ കാര്‍ഡ് എടുത്താല്‍ എല്ലാ പത്തു വര്‍ഷത്തിലും പുതുക്കേണ്ട ിയിരിക്കുന്നു. അങ്ങനെയാണ് പൗരത്വം എന്ന തീരുമാനത്തിലെത്തിയത്. മനുഷ്യന്റെ വാശിക്കും പ്രതിജ്ഞയ്ക്കും എന്തു വില. മനസ്സില്‍ മൂകമായി ആരോ മന്ത്രിക്കുന്നു. ഡാഡി ഇപ്പോള്‍ എങ്ങനെയുണ്ട ്? അന്ധമായ രാജ്യസ്‌നേഹത്താല്‍ ഞങ്ങളെ അമ്മയുടെ ഗര്‍ഭത്തിലിട്ടു പീഡിപ്പിച്ചില്ലേ. ഞങ്ങളുടെ ആത്മാവിനെ കൊന്നില്ലേ..... ഞങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിച്ചില്ലേ....? എല്ലാം എന്തിനുവേണ്ട ി.... എന്നിട്ട്... ഇപ്പോള്‍ പൗരത്വം എടുക്കുവാന്‍ ഉളിപ്പില്ലേ....? അവരുടെ ചോദ്യത്തിന് എന്തു മറുപടിയാണുള്ളത്. ഒന്നും പറയുവാനില്ല. സ്വാര്‍ത്ഥതയാണ്. മാപ്പ് അര്‍ഹിക്കുന്നില്ല. നിങ്ങള്‍ വിധിക്കൂ.... മക്കളേ, എന്നു ഞാന്‍ വിളിച്ചില്ല. ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളാണെന്റെ വേദന. കുറ്റബോധത്തിന്റെ നെരിപ്പോടും നെഞ്ചിലേറ്റിയാണു ഞാന്‍ നടക്കുന്നത്. നിങ്ങള്‍ അത് അറിയുന്നുണ്ട ാകും. അന്ത്യ നാളുകളില്‍ നിങ്ങള്‍ എന്റെ ഇടവും വലവും വേണം. പരാജിതനായ ഒരു പിതാവിന്റെ പ്രാര്‍ത്ഥനയാണ്. ഒരു കുമ്പസാരക്കൂടിനും മോചനം തരാന്‍ കഴിയാത്ത തെറ്റുകാരന്‍. നിങ്ങള്‍ ഡാഡിക്ക് മാപ്പു തരില്ലേ....?

ഈ ഭൂമി തനിക്കെന്തു തന്നു. ഒരു പിടി വേദന മാത്രം.... അല്ല ഒത്തിരി ഒത്തിരി കാഴ്ചകള്‍. കാഴ്ചകള്‍ അറിവുകളായി. അറിവുകളാണ് വേദനയായത്. വേദന കാലപ്പഴക്കത്തില്‍ അമൂല്യ രത്‌നങ്ങളായി ശിരോമകുടത്തില്‍ ചാര്‍ത്തപ്പെടുന്നു. തലയിലെ രോമങ്ങളില്‍ അറിവ് കുടിപാര്‍ക്കുന്നു. അതിന്റെ നിറം പാലിനെക്കാള്‍ വെണ്മയുള്ളതാക്കുന്നു. അവന്‍ എല്ലാവരുടെയും ഗുരു ആകുന്നു. മനുഷ്യ ജന്മം ഒരു വലിയ സമസ്യയാണ്. എപ്പോഴും വലുത് ചെറുതിനെ വിഴുങ്ങുന്നു. എന്നാല്‍ ഇനി ചെറുത് വലുതിനെ വിഴുങ്ങുന്ന ഒരു കാലം വരും. പരസ്പരം വിഴുങ്ങുന്ന പ്രകൃതി. ഇനി ദൈവത്തിനുപോലും പുനര്‍ നിര്‍മ്മിതിക്ക് പഴുതുകളില്ലാതെ മനുഷ്യന്‍ സ്വയം പുനഃസൃഷ്ടി നടത്തുന്നു. മൂലത്തില്‍ നിന്നും അണുവിട മാത്രം തെന്നിപ്പോകുന്ന നവസൃഷ്ടി എല്ലാത്തിനെയും മാറ്റിമറിക്കുന്നു. ഭൂമിയില്‍ നിന്നെടുത്ത ഒരുപിടിമണ്ണില്‍ ഇത്ര വൈജാത്യങ്ങള്‍ എങ്ങനെ വന്നു ഭവിച്ചു. ഭൂമിയുടെ ഓരോ അണുവും വ്യത്യസ്തമായതിനാല്‍ ആകാം.

“”വില്‍സന്‍ വിളിച്ചിരുന്നു.’’ മീന്‍ കറിക്ക് അരപ്പ് മൂപ്പിക്കുന്നതിനിടയില്‍ സിസിലി പറഞ്ഞു.

“”ഉം...ം.’’ മനസ്സിലെ ചിന്തകളെ വിടാതെ ജോസ് മൂളി.

“”തിരിച്ചു വിളിക്കണമെന്നു പറഞ്ഞു.’’

“”സെമിത്തേരിയില്‍ കുറെ പ്ലോട്ടുകള്‍ വില്‍ക്കാനുണ്ട ്.’’ മുന്നറിയിപ്പില്ലാതെ ജോസ് പറഞ്ഞു.

“”മരണത്തെ മുന്നില്‍ കണ്ട പോലെ സിസിലി പകച്ചു. എന്നിട്ടവള്‍ സംഭ്രമം മറയ്ക്കാതെ ചോദിച്ചു’’

“”എന്ത്’’

“”നമ്മുടെ ഇന്‍ഷുറന്‍സ് ജോണില്ലേ.... അയാള്‍ സെമിത്തേരിയില്‍ കുറച്ചു പ്ലോട്ടുകള്‍  വാങ്ങി. അത് വില്‍ക്കാന്‍ വില്‍സനെ ഏല്‍പ്പിച്ചിരിക്കുകയാണ്. മലയാളികളാകുമ്പോ അടുത്തടുത്ത് മിണ്ട ീം പറഞ്ഞും കിടക്കാമല്ലോ....’’ ജോസ് പറഞ്ഞു. നര്‍മ്മം ഉള്‍ക്കൊള്ളാതെ അവള്‍ ചോദിച്ചു.

“”നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടേ ാ....?’’

“”ഇപ്പോഴാണെങ്കില്‍ സെയിലാ... അയ്യായിരത്തിനു കണ്ണായ സ്ഥലം. ഇനി രണ്ടേ ാ മൂന്നോ ബാക്കിയുണ്ട ്.’’ ഒരു ലാഭക്കച്ചവടം ഉറപ്പിക്കട്ടെ എന്ന മട്ടില്‍ അയാള്‍ അവളെ നോക്കി. അവളുടെ മുഖത്ത് മരണം വിതറിയ ഭയത്തിന്റെ കാഞ്ഞിരവിത്തുകള്‍.

“”ഇവിടെ ഒന്നിനും ഒരുറപ്പും ഇല്ല. നാളെ നമ്മുടെ മക്കള്‍ നമ്മെ എവിടെ ഉപേക്ഷിക്കും എന്ന് ആരറിഞ്ഞു. പിന്നെ നമ്മുടെ ഭാണ്ഡം ഇറക്കിവെയ്ക്കുവാനുള്ള സ്ഥലം മുന്നമേ അറിഞ്ഞാല്‍....’’

“”വേണ്ട ....’’ അയാളെ മുഴുമിപ്പിക്കാന്‍ വിടാതെ അവള്‍ പറഞ്ഞു. “”വരുന്നതൊക്കെ വരുംപോലെ വരട്ടെ.’’ അവളുടെ കണ്ണുകളില്‍ നീര്‍ കുമിള.

മരണ ചിന്ത അവളുടെ സ്വാസ്ഥങ്ങളെ മാന്തിപ്പൊളിക്കുന്നു. മരണത്തെ ജയിച്ചവന്‍ ആര്‍. പിന്നെ എന്തിനു ഭയപ്പെടണം. ഇന്നലെ വരെ പ്രതീക്ഷകളായിരുന്നു. ഒരു തിരിച്ചു പോക്കും, ഒരു പുതു ജീവിതവും. ഇന്ന് പ്രതീക്ഷകളില്ല. ഒരു പ്രവാസിയുടെ ജീവിതം ഓര്‍മ്മകളാണ്. നാടായിരുന്നു വെട്ടം. ഇന്ന് നാട് മങ്ങി.....

ഇവിടെയും താന്‍ ആരാണ്. അല്ലെങ്കില്‍ സെമിത്തേരിയില്‍ ഒരിടം വാങ്ങുന്നതിലപ്പുറം ആരെങ്കിലും എന്തെങ്കിലും ആയോ...? ഇന്‍ഷുറന്‍സ് ജോണ്‍ ഭാര്യയ്ക്കുവേണ്ട ി ഒരു ബ്ലോക്കുതന്നെ വാങ്ങി. കലഹക്കാരിയായ അവര്‍ക്കുവേണ്ട ി അയാള്‍ക്കത്രയല്ലേ ചെയ്യാന്‍ പറ്റൂ. എഴുപത്തഞ്ചു വര്‍ഷത്തെ ജീവിതം. ആദ്യകാല കുടിയേറ്റക്കാരനില്‍ ഒരുവന്‍. ഇന്‍ഷുറന്‍സിലെ ആദ്യ മലയാളി. ധാരാളം സമ്പാദിച്ചു. സന്താനഭാഗ്യം ഇല്ലാതെ പോയി. പകരം അയാള്‍ പണത്തെ സ്‌നേഹിച്ചു. പണം സ്‌നേഹമറിഞ്ഞ് നന്നായി പെറ്റു പെരുകി. ഒരു പെനിപോലും അനാവശ്യമായി ചെലവാക്കിയില്ല. പെങ്ങളുടെ മകനെ കൂടെ താമസിപ്പിച്ചു. അത് നല്‍കുന്ന അധിക ചെലവില്‍ കണ്ണുകള്‍ തറപ്പിച്ച് അവര്‍ തീരുമാനിച്ചു. സ്വന്തമല്ലാത്തതൊന്നും ആത്മാവിലേക്കിറങ്ങില്ല. എന്ന ന്യായത്തില്‍ പെങ്ങളുടെ മകനില്‍ ദുര്‍നടപ്പാരോപിച്ച് അവനെ അകറ്റി. ഭാര്യ മരിച്ചപ്പോള്‍ ഒറ്റപ്പെട്ടവന്റെ ഭയം ജോണിന്റെ കണ്ണുകളില്‍. ആ പെട്ടി മണ്ണിലേക്കിറയ്ക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ആഴങ്ങളിലെവിടെയോ ആയിരുന്നു. ആ കണ്ണുകളില്‍ കാഴ്ചയുടെ അടയാളങ്ങള്‍ ഇല്ലായിരുന്നു. ഭൂമിക്കുള്ളിലേക്കയാള്‍ തുറിച്ചു നോക്കി. അവിടെ ശൂന്യതയായിരുന്നു. ഒരു മണമില്ലാത്ത റോസാപുഷ്പവും, ഒരു പിടി മണ്ണും അയാള്‍ അവള്‍ക്കായി കൊടുത്തു. ഒരു ജന്മത്തിന്റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞിട്ടെന്നപോലെ അയാള്‍ തിരിഞ്ഞു നടന്നു. ജോണിന് പാരമ്പര്യങ്ങള്‍ കൈ മാറാന്‍ കണ്ണികളില്ല.

കാലാന്തരത്തില്‍ കാല്‍വറിയില്‍ രണ്ട ാത്മാക്കള്‍ സന്ധ്യയുടെ മറപറ്റി നടന്നു. അവര്‍ ഒരു തടാക തീരത്തെ ചാരു ബഞ്ചില്‍ ഇരുന്നു. ഇളകുന്ന തടാകത്തെ നോക്കി പുരുഷാത്മാവ് ചോദിച്ചു “”എന്തായിരുന്നു നിന്റെ സ്വപ്നങ്ങള്‍?’’

പെണ്ണാത്മാവ് പറഞ്ഞു “”എന്റെ സ്വപ്നങ്ങളെക്കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങള്‍ ചോദിച്ചുവല്ലോ. ഇതുപോലൊരു തടാക തീരത്ത് ഒരു കൊച്ചുവീട്. അതില്‍ രണ്ട ു കുട്ടികള്‍. അവരുടെ സുഖത്തിലും സന്തോഷത്തിലും ജീവിച്ച് മരിക്കണം. നിനക്കോ?’’

പുരുഷാത്മാവ് ഒരു നിമിഷം ചിന്തിച്ചു പറഞ്ഞു “”ഇതുപോലൊരു തടാകമായാലും വേണ്ട ില്ല... അവിടെ ഒരു പര്‍ണ്ണശാല... ചുറ്റും ധാരാളം കൃഷ്ണ മൃഗങ്ങള്‍, മുറ്റത്ത് അവയ്‌ക്കൊപ്പം കളിക്കുന്ന നമ്മുടെ കുട്ടികള്‍. നോക്കെത്താ ദൂരത്തോളം വിളഞ്ഞു കിടക്കുന്ന നെല്‍പാടങ്ങള്‍. ഇളം കാറ്റില്‍ ആ പര്‍ണ്ണശാലയില്‍ പുസ്തകങ്ങള്‍ക്കു നടുവില്‍ നമ്മള്‍ രണ്ട ാളും. പഠിച്ചും പഠിപ്പിച്ചും ജീവിക്കുക.’’

“”വരൂ.... കാറ്റു വീശുന്നു.’’ പെണ്‍ ആത്മാവു പറഞ്ഞു. അവര്‍ എഴുന്നേറ്റ് കൈ കോര്‍ത്തു പിടിച്ചു നടന്നു.

ചുറ്റും കാണുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍ തരുന്ന വേദന താങ്ങാന്‍ കഴിയുന്നില്ല. മലയാളി തോറ്റുപോകുന്ന ഒരു സമൂഹമാകുകയാണോ...? വേണ്ട തിലധികം കൊടുത്ത്, കരുതലോടെ, കാലിടറാതെ കുട്ടികളെ വളര്‍ത്തണമെന്ന മോഹത്താല്‍ ജീവിച്ച ഒന്നാം തലമുറക്ക് തെറ്റുകള്‍ പറ്റി. മക്കള്‍ മാതാപിതാക്കളുടെ കരുതലും ലാളനയും ദുര്‍വിനിയോഗം ചെയ്യുകയായിരുന്നില്ലേ...? എല്ലാം തെറ്റിപ്പോയില്ലേ. ചിലരൊക്കെ നന്നായി. നന്നായവരൊക്കെ സ്വന്തം കാലില്‍ നിന്നപ്പോഴേക്കും, ഈ സമൂഹത്തില്‍ എങ്ങനെ പിടിച്ചു നില്‍ക്കണമെന്നറിയാതെ കാലിടറുന്നു. അല്ലെങ്കില്‍ ആരെങ്കിലും പ്രതീക്ഷതാണോ. കുഞ്ഞപ്പിയുടെ മകന്‍ ഡിവോഴ്‌സ് ചെയ്യുമെന്ന്. പള്ളിയിലെ ശുശ്രൂഷകനായി, എല്ലാവര്‍ക്കും മാതൃകയായിരുന്ന കുട്ടി. ഇനി ഇതൊന്നും പുതുമയല്ലാതാകുന്നു. സ്റ്റെപ് ഫാദറും, സ്റ്റെപ് മദറും, ഫാഫ് ബ്രദറും ഇനി മലയാളിക്കും അഭിമാനത്തോടെ പാരമ്പര്യങ്ങളില്‍ ചേര്‍ക്കാം. കലര്‍പ്പില്ലാത്ത പാരമ്പര്യം   തേടിയിട്ട് എന്തു കാര്യം.  ഇനി മലയാളിക്ക് മലയാളം എങ്കിലും നഷ്ടമാകാതിêന്നാല്‍ മതിയായിêì പക്ഷേ എല്ലാ സാംസ്കാരിക ച്യുതിയിലും ആദ്യം നഷ്ടപ്പെടുന്നത് ഭാഷയാണല്ലോ...?

ഭാഷ നഷ്ടപ്പെട്ടവന്‍, പാരമ്പര്യവും, പൈതൃകവും നഷ്ടപ്പെട്ടവനിനി സല്‍പ്പേരേ നഷ്ടമാകാനുള്ളൂ. അതും സംഭവിക്കുന്നു. കൊലപാതകികളും, മോഷ്ടാക്കളും ജയിലറകള്‍ക്ക് നമ്മുടെ വിഹിതം. രണ്ട ു കുട്ടികളെയും ഭാര്യയേയും വെടിവെച്ച് രക്ഷപെട്ട ഉമ്മന്‍ മലര്‍വാടിക്കായി പോലീസ് വലവീശുന്നു. മലയാളിക്കഭിമാനിക്കാം. അവനും ഇവിടുത്തെ ദേശീയ മീഡിയില്‍ നിറഞ്ഞുവല്ലോ...? അപ്പോള്‍ ബാല പീഡനത്തിന് അറസ്റ്റിലായ ഡോ. ഉതുപ്പോ.... ഇവരൊക്കെ നമ്മുടെ ജീവിതത്തില്‍ വിദൂരക്കാഴ്ചകളും കേള്‍വികളുമാണ്. പക്ഷേ തമ്പി അങ്ങനെ ആയിരുന്നുവോ.... സുഹൃത്തായിരുന്നില്ലേ.... പിടലിക്ക് മാരകമായ വെട്ടേറ്റ് വീല്‍ചെയറില്‍. പത്തൊന്‍പതുകാരന്റെ സ്വകാര്യതയില്‍ ഇടപെട്ടതായിരുന്നു കുറ്റം. അടുത്തുള്ള മലയാളികളുടെ വീട്ടില്‍ നടക്കുന്ന സ്വര്‍ണ്ണ മോഷണത്തില്‍ മോനു പങ്കില്ലേ എന്നൊരു സംശയം. പിടിക്കപ്പെടുമെന്നു കണ്ട പ്പോള്‍ അവന്‍ കറിക്കത്തിയെടുത്തു വെട്ടി. അപ്പന്‍ വീല്‍ചെയറിലും, മകന്‍ ജയിലിലും. ഒരു പ്രവാസി കുടുംബത്തിന്റെ കഥ നാലു വരികളില്‍ ഒതുങ്ങി.

(തുടരും....)


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philp Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

View More