-->

Madhaparam

മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍.

ജീമോന്‍ റാന്നി

Published

on

ഹൂസ്റ്റണ്‍: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജിയന്‍ ഇടവക മിഷന്‍, സേവികാ സംഘം, യുവജനസഖ്യം, സീനിയര്‍ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 8 മത്  റീജിയണല്‍ കോണ്‍ഫറന്‍സ് ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്നു.

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് മാര്‍ച്ച് 1,2 ( വെള്ളി,ശനി) തീയതികളില്‍ നടത്തപെടുന്ന ദ്വിദിന കോണ്‍ഫറന്‍സ് വെള്ളിയാഴ്ച വൈകുന്നേരം  മൂന്നരക്ക് ആരംഭിക്കും. ട്രിനിറ്റി മാര്‍ത്തോമ്മ ഇടവകയാണ് കോണ്‍ഫറന്‍സിനു ആതിഥേയത്വം വഹിക്കുന്നത്.

പ്രമുഖ വേദപണ്ഡിതനും ഷിക്കാഗോ മാര്‍ത്തോമാ ഇടവക വികാരിയുമായ  റവ.ഷിബി വര്‍ഗീസ്, വേദചിന്തകനും ഡാളസ് ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ഇടവകാംഗവുമായ പി.വി. ജോണ്‍ എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. 'ആരാധനയും സാക്ഷ്യവും  രൂപാന്തരപ്പെട്ട ലോകത്തിനു വേണ്ടി' എന്ന ചിന്താവിഷയത്തെ അധികരിച്ചു പഠനവും ചര്‍ച്ചകളും നടത്തപ്പെടുന്നതാണ്. അതോടൊപ്പം പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്, ബൈബിള്‍ ക്ലാസുകള്‍, ചിന്തോദീപകങ്ങളായ പ്രസംഗങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസുകള്‍, കോണ്‍ഫ്രന്‍സ് ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹൂസ്റ്റണിലെ ട്രിനിറ്റി, ഇമ്മാനുവേല്‍, സെന്റ് തോമസ് കോണ്‍ഗ്രിഗേഷന്‍, ഡാളസിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ച്, സെഹിയോന്‍, സെന്റ് പോള്‍സ്, കരോള്‍ട്ടന്‍, ക്രോസ്സ്‌വേ,  ലബ്ബക്ക് ഇമ്മാനുവേല്‍, ഓസ്റ്റിന്‍, ഒക്‌ളഹോമ, കൊളറാഡോ, മക്കാലന്‍ കോണ്‍ഗ്രിഗേഷന്‍ എന്നീ ഇടവകകളാണ് സൗത്തവെസ്റ്റ് റീജിയനില്‍ ഉള്‍ പ്പെടുന്നത്. റീജിയണിലെ വൈദികശ്രേഷ്ഠരും കോണ്‍ഫറന്‍സില്‍ സംബന്ധിയ്ക്കുന്നതും നേതൃത്വം നല്‍കുന്നതുമാണ്.

ഈ വര്‍ഷത്തെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ 500ല്‍ പരം വിശ്വാസികളെ പ്രതീക്ഷിയ്ക്കുന്നതായി ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം ഇടിക്കുള അറിയിച്ചു.  

ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് ഒക്ടോബര്‍ 10 മുതല്‍ 13 വരെ നടക്കുന്ന 19 മത് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍റന്‍സിന്റെ കിക്ക് ഓഫ് ശനിയാഴ്ച രാവിലെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ വച്ച് നടത്തപ്പെടുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.      

                 
കൂടുതല്‍ വിവരങ്ങള്‍ക്ക്,

റവ. ജേക്കബ്.പി.തോമസ്  832 898 8699
റവ. ഫിലിപ്പ് ഫിലിപ്പ്    713 408 7394
ഏബ്രഹാം ഇടിക്കുള     713 614 9381

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി   

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്

സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍

ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു

എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു

ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്

കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍ രാജകീയ സ്വീകരണം

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല

കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

നിരണം സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ദേവാലയ കൂദാശ ശനിയാഴ്ച

ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍

View More