Madhaparam

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വചന ശുശ്രൂഷയും ധ്യാനയോഗവും

Published

on

ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക്ക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ 2018 ആഗസ്റ്റ് 3, 4, 5 തിയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) ഇടുക്കി ഭദ്രാസനാധിപനും, തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും ധ്യാനയോഗവും നടത്തപ്പെടുന്നു.

വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 9 മണി വരെയും, ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണിവരെയും നടത്തപ്പെടുന്ന ധ്യാനയോഗം ഞായറാഴ്ച വി.കുര്‍ബ്ബാനയോടു കൂടി പര്യവസാനിക്കും.

വിവിധങ്ങളായ പ്രശ്‌നങ്ങളാല്‍ അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ ഭയപെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്' എന്ന ക്രിസ്തുവചനത്തില്‍ അടിയുറച്ച് വിശ്വസിച്ച് നല്ലവനായ ദൈവത്തെ രുചിച്ചറിയുവാന്‍ തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വിശ്വാസികളുടെ ആത്മീയ ഉന്നമനവും ക്രിസ്തീയ കൂട്ടായ്മയും ലക്ഷ്യമാക്കി നടത്തപ്പെടുന്ന ഈ ആത്മീയ വിരുന്നില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍, എല്ലാ വിശ്വാസികളേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി, വികാരി റവ.ഫാ.യല്‍ദൊ പൈലി അറിയിച്ചു. പള്ളി ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ റിട്രീറ്റിന് കൊഴുപ്പേകും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.


Facebook Comments

Comments

  1. JOHN

    2018-08-02 05:54:22

    ധ്യാനം എന്ന് കേൾക്കുമ്പോൾ ഓർക്കുക സമാധാനമായി വളരെവശാന്തമായി ഉള്ള ഒരു പ്രാർത്ഥന അതായത് &nbsp; മെഡിറ്റേഷൻ. എന്നാൽ ക്രിസ്ത്യൻ ധ്യാന ഗുരുക്കൾ എന്നും പറഞ്ഞു വരുന്ന ഈ ധ്യാന കുറുക്കന്മാർ കാണിക്കുന്നത് &nbsp;കുറെ ഒച്ചയും ബഹളവും. അവർ എന്നും പറയുന്നത് ഈ കാലഘട്ടത്തിൽ കുടുംബങ്ങൾ തകർച്ചയുടെ വക്കിൽ ആണ്. കര കയറ്റാൻ ദൈവത്തിനു മാത്രമേ കഴിയു. പക്ഷെ ദൈവം നേരിട്ട് ഒരു കേസും എടുക്കില്ല. ഞങ്ങൾ ആണ് മെയിൻ ഏജന്റ് കൗണ്ടറിൽ പണമടച്ചു അഡ്വാൻസ് കൊടുക്കുക ബാക്കി എല്ലാം ഇപ്പൊ ശരിയാക്കിത്തരാം. കാൻസർ ആണ് ഇക്കൂട്ടർ പ്രധാനമായും മാറ്റുന്നത്. അതും ചികിത്സ കഴിയാറായവരുടെ. ഈയിടെ ശാലോം ടി വി സാക്ഷ്യം ഏഴാം മാസം ആയ ഒരു ഗർഭിണിയുടെ പെൺകുഞ്ഞിനെ മാറ്റി ഒരച്ഛൻ ആൺ കുഞ്ഞാക്കി കൊടുത്തു. സ്കാനിങ്ങിൽ പെണ്കഞ്ഞു എന്ന് ശാസ്ത്രം പറഞ്ഞതിനെ ആണ് ആ ധ്യാന കുരു വയറ്റത്ത് കൈ വച്ച് പ്രാർത്ഥിച്ചപ്പോ ആണ്കുഞ്ഞായി മാറിയത്. നോട്ട് ദി പോയിന്റ്. വെള്ള പാണ്ഡു ഒഴികെ ബാക്കി എല്ലാം മാറ്റുന്ന വേറൊരു ആശാൻ എല്ലാ ദിവസ്സവും ടി വി യിൽ സാക്ഷ്യത്തിനു ഇരകളെ കൊണ്ടുവരുന്നു. ഈ വക തട്ടിപ്പുകാർക്ക് എല്ലാവർക്കും തന്നെ ഒരു ഡോക്ടറേറ്റ് കാണാം (ഇരകളെ വീഴ്ത്താൻ ഏതെങ്കിലും ഏതെങ്കിലും നാട്ടിൽ &nbsp;നിന്നും) ഈ ഉഡായിപ്പെല്ലാം യേശൂവിന്റെ പേരും പറഞ്ഞാണല്ലോ അതുകൊണ്ടു കുഴപ്പമില്ല എന്നതാണ് ഭൂരിപക്ഷം ആളുകളുടെയും മനോഭാവം. അതാണ് ഇക്കൂട്ടരുടെ വളർച്ചക്ക് കാരണം&nbsp;<br>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്

സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍

ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു

എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു

ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്

കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍ രാജകീയ സ്വീകരണം

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല

കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

View More