റിയാദ്: മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. കടുത്തുരുത്തി മുട്ടുചിറ
കുരിശുംമൂട്ടില്‍ ഷൈജുമോന്റെ ഭാര്യ ജോസീന (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന
നാലുമാസം പ്രായമുള്ള കുഞ്ഞും ഭര്‍ത്താവും പരുക്കുകളോടെ
രക്ഷപ്പെട്ടു.
കളത്തൂര്‍ കറുത്തേടത്ത് ജോസിന്റെ മകളാണ്. ഇന്നലെ രാത്രി
ആബാമില് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ആബാമിലെ
എയ്സര്‍ റീജിയണിലെ തരീബ് പിഎച്ച്സിസിയില്‍ നഴ്സായിരുന്നു ജോസീന.