ഭാഗം 1/6
എനിക്ക് പതിമൂന്നു ഭാര്യമാരുണ്ട്. “ക്വീന്‍ ഏന് ഹൌസു”കള്‍ ഇടതിങ്ങിയ
പട്ടണത്തില്നിന്നുംഅധികം ദൂരമില്ലാത്ത ഒരു വീട്ടില്‍ ഞങ്ങള്‍
താമസിക്കുന്നു. അര ഡസനോളം മട്ടച്ചുവരുകളും രണ്ടു വൃത്തഗോപുരങ്ങളുമുള്ള ആ
വീടിനെച്ചുറ്റി ഒരു പോര്‍ച്ചുമുണ്ട്. എനിക്കും എന്റെ ഓരോ ഭാര്യമാര്‍ക്കും
സ്വന്തമായിമുറികളുണ്ട്. സായാഹ്നങ്ങളില്‍ മുകളിലെ ഡൈനിങ്ങ് മുറിയില്‍
ഇളംചുവപ്പു സ്ഫടികമറയുള്ള തൂക്കുവിളക്കു തട്ടിന്റെ് കീഴേനീളത്തിലുള്ള
തീന്മേശയില് ഞങ്ങള്‍ ഒത്തുചേരും. പിന്നീട്, മുന്നിലെമുറിയില്
ചെറുസംഘങ്ങളായി റമ്മിയോ പിന്കളോ കളിക്കും. അല്ലെങ്കില്‍, നിറം മങ്ങാന്‍
തുടങ്ങിയ ചാരുകസേരയിലോ കയ്യുള്ള കസേരയിലോ കുത്തിയിരുന്നു സൊള്ളും.
>>>കൂടുതല്‍ വായിക്കുക...
ഈ കഥയില്‍ താല്പര്യം ജനിപ്പിക്കുന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഏറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും തന്റെ ഭാര്യമാരെക്കുറിച്ച് ദൂഷണഭാഷണം നടത്താത്ത ഈ ഭര്‍ത്താവിന്റെ മനോവാങ്മയം നിങ്ങളെ അതിശയിപ്പിക്കും. തുടര്‍വായനയ്ക്കും നന്ദി!