രാത്രി ഒരു പോള
കണ്ണടച്ചിട്ടില്ല താരകങ്ങള്‍
നിലാവ് കെട്ട ചന്ദ്രന്റെ
മുഖത്തും ഉറക്കച്ചടവ്
പ്രകടമാണ്
രാത്രി നന്നായി
ഉറങ്ങിയ
സൂര്യന്‍ പതിവില്‍
കൂടുതല്‍ തിളങ്ങി
നില്‍ക്കുന്നു
സ്വപ്നങ്ങള്‍ നിറം
മങ്ങിയപ്പോള്‍
എനിക്കിറങ്ങാനുള്ള
സ്‌റ്റോപ്പില്‍ ബസ്
നിര്‍ത്തിയിരിക്കുന്നു
എന്റെ മുന്നിലെ
പ്രഭാതങ്ങള്‍ക്കും
പ്രദോഷങ്ങള്‍ക്കും
ഒരേ നിറം
വരണ്ട തൊണ്ടയില്‍
ഉറഞ്ഞു കൂടിയ ചുമ
പിടി വിട്ടു പുറത്ത് ചാടി.
മോഹ ഭംഗങ്ങളുടെ
ഒരു ഭാണ്ഡകെട്ട്
തെരുവില്‍ അഴിഞ്ഞു
പോയവനെ പോലെ
എങ്ങോട്ടെന്നില്ലാതെ
ഞാന്‍ നടന്നു............