Image

വിചാരവേദി പത്താം വാര്‍ഷികത്തോടനുബന്ധിച്ച് എഴുത്തുകാരെ ആദരിക്കുന്നു

Published on 09 November, 2016
വിചാരവേദി  പത്താം വാര്‍ഷികത്തോടനുബന്ധിച്ച്  എഴുത്തുകാരെ  ആദരിക്കുന്നു
വിചാരവേദി അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. 2006 നവംബര്‍ നാലാം തിയ്യതി, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിയ്ക്കടെ സാഹിത്യ വിഭാഗമായി തുടങ്ങിയ വിചാരവേദി, കോഴിക്കോട് സര്‍വ്വകലാശാലാ മലയാളം വിഭാഗത്തിന്റെ തലവനായിരുന്ന ഡോ. എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. വാദിക്കാനും, ജയിക്കുവാനും അല്ല, അറിയാനും അറിയ്ക്കാനുമായി രൂപീകൃതമായിട്ടുള്ള ഈ വേദി, സാഹിത്യത്തിന്റെ പുരോഗതിയും, എഴുത്തുകാരുടെ വളര്‍ച്ചയും മുഖ്യ ലക്ഷ്യമായി കാണുകയും, ഇവിടെ ചര്‍ച്ച ചെയ്യു വിഷയങ്ങള്‍ക്ക് അതിരുകള്‍ ഉണ്ടായിരിയ്ക്കയില്ലെന്നും മുഖ്യ സംഘാടകനായിരു സാംസി കൊടുമണ്ട അന്നു പ്രഖ്യാപിക്കയുണ്ടായി. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍, അത്തെ പ്രഖ്യാപനത്തില്‍ നിന്നും ഒട്ടും പുറകിലേക്കു പോകേണ്ടി വിന്നിട്ടില്ല എന്നു പറയുവാന്‍ സന്തോഷമുണ്ട്. സഹിത്യത്തിനോപ്പം കാലിക പ്രാധാന്യമുള്ള എല്ലാവിഷയങ്ങളും വിചാരവേദി ചര്‍ച്ച ചെയ്യ്തിട്ടുണ്ട്. ശതാഭിഷിക്താരായ നമ്മുടെ എഴുത്തുകാരുടെ ജന്മശദാപ്തി ആഘോഷിക്കുവാനും അവരുടെ കൃതികള്‍ ചര്‍ച്ചചെയ്യുവാനും വിചാരവേദിക്കു കഴിഞ്ഞിട്ടുണ്ട്. കൂടാതെ അമേരിയ്ക്കയിലെ എഴുത്തുകാരുടെ കൃതികള്‍ ചര്‍ച്ച ചെയ്യുകയും അവരെ പ്രോല്‍സാഹിപ്പിക്കയും ചെയ്യുന്നതിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു പോരുന്നു. ഈ പതിനൊന്നു പേരെ തെരഞ്ഞെടുക്കക എന്നത് ഒരു വലിയ വെല്ലു വിളിയായിരുന്നു. പലപ്പോഴായി വിചാരവേദി ഇതുനു മുമ്പ് അദരിച്ചവരെ ഒഴിവാക്കി. എന്നിട്ടും അര്‍ഹരായവരുടെ ഒരു നീണ്ട നിരതന്നെയൂണ്ട്. എല്ലാവരേയും പരിഗണിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്.

വിചാരവേദിയുടെ പത്താം വര്‍ഷത്തിലെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായവരെ ഞങ്ങള്‍ അഭിമാനത്തോട് അവതരിപ്പിക്കയാണ്.

ശ്രി. ജോസഫ് നമ്പിമഠം.
കഴിഞ്ഞ നല്‍പ്പതില്‍ പരം വര്‍ഷങ്ങളായി, കേരളത്തിലേയും അമേരിയ്ക്കയിലേയും ആനുകാലികങ്ങളില്‍ കഥകളും, കവിതകളും, സാഹിത്യ ലേഖനങ്ങളും എഴുതിക്കൊണ്ടിരിയ്ക്കുന്നു.. 1985 മുതല്‍ അമേരിയ്ക്കയില്‍ തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങള്‍, ഒരു ചെറുകഥാ സമാഹാരം, കൂടാതെ നിസ്വനായ പക്ഷി, തിരുമുറിവിലെ തീ, കൊച്ചു കാര്യങ്ങളുടെ തമ്പുരാന്‍ എന്ന അരുന്ധതി നക്ഷത്രം എന്നിവ പസിദ്ധികരിച്ച കൃതികളാണ്. അമേരിക്കയിലെ, സാഹിത്യ സാംസ്‌കാരിക സംഘടനകളില്‍ സജീവ സാന്നിധ്യമാണ്. ഡാളസില്‍ താമസം

ജോണ്‍ മാത്യു.
1970 കളില്‍ അമേരിയ്ക്കയില്‍ എത്തി. എണ്‍പതുകളില്‍ ഹ്യൂസ്റ്റണില്‍ സ്ഥിരവാസമുറപ്പിച്ചു. സാഹിത്യ സാമൂഹികമേഘലകളില്‍ പ്രവൃത്തിക്കുന്നു. ആനുകാലികങ്ങളില്‍ കോളം എഴുതുന്നു. റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റ്, ഹൂസ്റ്റന്‍ കേരള്‍ ഡറക്റ്ററിയുടെ എഡിറ്റര്‍ ,ഇന്ത്യ ന്യബസ് ആന്‍ഡ് റിവ്യൂ മാസികയുടെ എഡിറ്റര്‍ എന്നൂ നിലകളില്‍ സേവനമനുഷ്ടിച്ചു. പ്രധാന കൃതികള്‍ ഉടുപ്പുകളുടെ ഘോഷ യാത്ര, കുടിയേറ്റം മുതല്‍ മടക്കയാത്ര വരെ, ആനയും അന്തകവിത്തും, ഭൂമിക്കുമേലൊരു മുദ്ര. 1994 അമേരിയ്ക്കയിലെ മികച്ച കൃതിക്കുള്ള മലയാളം പത്രത്തിന്റെ അവാര്‍ഡു നേടിയിട്ടുണ്ട്.

ജോര്‍ജ്ജ് മണ്ണിക്കരോട്ട്
അമേരിയ്ക്കയില്‍ 1974 എത്തി. ഹ്യൂസ്റ്റണില്‍ സ്ഥിരതാമസം. വിവിധ സാമൂഹ്യ സാംസ്‌കാരിക സങ്കടനകളില്‍ ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവൃത്തിച്ചു. ഭാഷയുടെ വളര്‍ച്ചയെ ലക്ഷ്യമക്കി മലയാളം സൊസൈറ്റി ഒഫ് അമേരിയ്ക്ക എന്ന സാഹിത്യ സംഘടന സ്ഥാപിച്ചു. കേരള നാദം എന്ന വാര്‍ത്താ സാഹിത്യ മാസിക പ്രസിദ്ധികരിച്ചു. ജീവിതത്തിന്റെ കണ്ണിര്‍, അഗ്‌നിയുദ്ധം, അമേരിയ്ക്ക , മൗനനൊമ്പരങ്ങള്‍, അകലുന്ന ബന്ധങ്ങള്‍, ബോധദാര, അമേരിയ്ക്കന്‍ മളയാള സാഹിത്യ ചരിത്രം തുടങ്ങിയ കൃതികള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

നിര്‍മ്മല.
കാനഡയില്‍ സ്ഥിരതാമസം . ബാലരമ, കുട്ടികളുടെ ദീപിക, മാതൃഭുമി ബലപംക്തി എന്നിവയില്‍ കൂടി എഴുതി തുടങ്ങി. ഇന്നും ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. ശ്യാമ പ്രസാദിന്റെ ഇംഗ്ലിഷ് എന്ന സിനിമയ്ക്ക് ആധാരം ചില തിരുമാനങ്ങള്‍ എന്ന നിര്‍മ്മലയുടെ കഥയാണ്. കേരളാ സര്‍ക്കാരിന്റെ പ്രവാസി സാഹിത്യ പുരസ്‌കാരമയ നോര്‍ക്ക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആദ്യത്തെ പത്ത്, നിങ്ങളെ െഫെമിനിസ്റ്റാക്കി, സ്‌ട്രോബറികള്‍ പൂക്കുമ്പോള്‍, പാമ്പും കോണിയും, മഞ്ഞ മോരും ചുവമീനും എിവ പ്രസിദ്ധികരിച്ച പ്രധാന കൃതികള്‍.

നീനാ പനയ്ക്കല്‍.
തിരുവനന്തപുരം സ്വദേശിനിയായ നീനാ പനയ്ക്കല്‍ 1981 മുതല്‍ അമേരിയ്ക്കയില്‍ ഫിലഡല്‍ഫിയില്‍ താമസിയ്ക്കുന്നു. കോളേജ് കാലം മുതല്‍ കഥകള്‍ എഴുതി തുടങ്ങിയ നീന പലപുരസ്‌കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്. സ്വപ്നാടനം, ഇലത്തുമ്പിലെ തുഷാരബിന്ദുവായ്, സന്മനസ്സുള്ളവര്‍ക്കു സമാധാനം, ഒരു വിഷാദഗാനം പോലെ, മഴയുടെ സംഗീതം, മല്ലിക, നിറമിഴികള്‍ നീലമിഴികള്‍, കളേഴ്‌സ് ഓഫ് ലവ് എന്നിവ പ്രധാന കൃതികള്‍. സ്വപ്നാടനം എന്ന പ്രഥമ നോവല്‍ കൈരളി ടി.വി. സമ്മര്‍ ഇന്‍ അമേരിയ്ക്ക എന്ന പേരില്‍ സീരിയല്‍ ആക്കിയിട്ടുണ്ട്.

അബ്ദുള്‍ പുന്നയൂര്‍കുളം.
അമേരിയ്ക്കയിലെ പ്രസിദ്ധികരണങ്ങളില്‍ തുടര്‍ച്ചായായി എഴുതുന്ന അബ്ദുള്‍ 1980 മുതല്‍ അമേരിയ്ക്കയിലുള്ള ഡിട്രോയിറ്റില്‍ താമസിക്കുന്നു. ബുക്കെ ഓഫ് ഇമോഷന്‍സ് എന്ന ഇംഗ്ലിഷ് കവിതാ സംഹാരവും, കാച്ചിഗ് ഡ്രിം എന്ന ചെറു കഥാ സമാഹാരവും ഒപ്പം മലയാളത്തില്‍ ഇളയപ്പ, മീങ്കാരന്‍ ബാപ്പ എന്നീ പുസ്തകങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. സാഹിത്യം ജീവിത സപര്യയാക്കിയിട്ടുള്ള അബ്ദുള്‍ പുന്നയൂര്‍കുളം നിരവധി സാഹിത്യ സാംസ്‌കരിക സഘടകളില്‍ പ്രവൃത്തിക്കുകയും സാഹിത്യ പുരസ്‌കരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ജോണ്‍ വേറ്റം .
നടനും നാടക സംവിധായകനും ഗാനരചിതാവുമായ ജോണ്‍ വേറ്റം 1973 ല്‍ അമേരിയ്ക്കയില്‍ എത്തി. സ്റ്റാറ്റന്‍ ഐലന്റില്‍ താമസിക്കുന്നു. ജയകേരളം ,കര്‍മ്മലകുസുമം, മംഗളോദയം എന്നീ പ്രസിദ്ധികരണങ്ങളില്‍ എഴുതി തുടങ്ങി. അഭിനയത്തിനും ചെറൂകഥാ രചനകള്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബ്രി'ിഷ് ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് കൊമേഴ്‌സില്‍ നിന്നും ജേര്‍ണലിസം പഠിച്ചു. അമേരിക്കയില്‍ ആനുകാലികങ്ങളില്‍ കഥയും കവിതകളും എഴുതുന്നു. മത സാമുഹ്യ സാംസ്‌കാരിക സംഘടനകളില്‍ പ്രവൃത്തിക്കുന്നു. അനുഭവതീരങ്ങളില്‍, ചാവുകടലിലെ ഗ്രന്ഥച്ചുരുളുകള്‍, ഓളങ്ങള്‍, ഡര്‍ജിലിഗും ക്രൈസ്തവ സഭകളും,മൃഗശാല, ഞാനന്ം താമസിച്ചുപോയി, ഭക്തിസാഗരം എന്നിവ പ്രധാന ക്രിതികള്‍.

ജോസ് ചെരിപുറം.
മുപ്പത്തഞ്ചില്‍ പരം വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. നര്‍മ്മപ്രിയനായ ജോസ് ചെരിപുറം ഇവിടെയുള്ള ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. എന്നു മുതല്‍ എഴുതാന്‍ തുടങ്ങി എന്നു ചോദിച്ചാല്‍ അനാദികാലം മുതലേ എന്നായിരിയ്ക്കും ഉത്തരം. കാവ്യ നര്‍ത്തകി, അളിയന്റെ പടവലങ്ങ എന്നീ ക്രിതികള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. പല സാഹിത്യ സംഘടനകളില്‍ സജീവമായി പങ്കെടുക്കുന്നു.

രാജു തോമസ്.
കവിത ആത്മാവിലും അസ്ഥിയിലും ഒരുപോലെ പിടിച്ച കവിയാണ് രാജു തോമസ്. പുസ്തകങ്ങള്‍ പ്രസിദ്ധികര്‍ക്കുന്നതിലോ, കവിതകള്‍ സമാഹരിക്കുന്നതിലോ അശ്രദ്ധനായിരിക്കുമ്പോള്‍ത െഒരോ കവിതയും അതിന്റേതായ പൂര്‍ണാതവരേയും പണിപ്പുരയില്‍ സൂക്ഷിക്കുന്നു. കോളേജ് ജിവിത കാലം മുതല്‍ കലാകൗമുദിയിലും മറ്റും കവിതകള്‍ എഴുതി തുടങ്ങിയ രാജു തോമസ് എണ്ണത്തില്‍ കുറവാണെങ്കിലും ഉള്‍കാമ്പുള്ള കവിതകളുടെ രചയിതാവാണ്. അദ്ദേഹത്തിന്റെ എല്ലാ രചനകളും ശ്രദ്ധേയമാണെങ്കിലും ചില കവിതകള്‍ മാത്രം എടുത്തു പറയുകയാണ്. അച്ഛന്റെ കത്ത്, ഉറങ്ങാനാവാതെ, എ െഉറക്കു, എന്റെ വിശ്വാസ പ്രമാണം, ക്രൂശിതന്‍, പുറപ്പാട്, ചിന്താവിഷ്ടനയ ശ്രിരാമന്‍..., ദാര്‍ശനികതയാണ് അദ്ദേഹത്തിന്റെ കവിതകളുടെ മുഖ മുദ്ര.

ബാബു പാറയ്ക്കല്‍.
മുപ്പത്തിരണ്ടു വര്‍ഷങ്ങളായി അമേരിയ്ക്കയില്‍ താമസിക്കുന്നു. പതിനെന്നാമത്തെ വയസ്സില്‍ ആദ്യത്തെ ചെറുകഥ മനോരാജ്യം വാരികയില്‍ പ്രസിദ്ധികരിച്ചു. ഇവിടെയുള്ള സാമൂഹ്യ സംസ്‌കാരിക സംഘടനകളില്‍ പ്രവൃത്തിക്കുന്നു. ഇതിനോടകം നാന്ത് ചെറുകഥകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. കൂടാതെ നിറങ്ങളില്‍ ജീവിയ്ക്കുവര്‍ എന്ന പ്രഥമ നോവലും. ഇവിടെയുള്ള ആനുകാലികങ്ങളില്‍ കവിതകളും ശക്തമായ സമകാലിന വിഷയങ്ങളേക്കുറിച്ചും എഴുതുന്നു.

മുരളി ജെ നായര്‍.
കഥാകൃത്ത്, കവി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന മുരളി ജെ നായര്‍, മാതൃഭൂമി, കലാകൗമുദി എന്നൂ പ്രസിദ്ധികരണങ്ങള്‍ കൂടാതെ, അമേരിയ്ക്കയിലും ഗള്‍ഫിലുമുള്ള അനേകം പ്രസിദ്ധികരണങ്ങളില്‍ എഴുതുന്നു. ആദ്യ കൃതിയായ ഇതിഹസങ്ങളൂടെ മണ്ണില്‍ എന്ന യാത്രാവിവരണം മാതൃഭൂമിയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധികരിച്ചു. നിലാവു പൊഴിയു ശബ്ദം, സ്വപ്നഭൂമിക, , ഹണ്ടിംഗ്ഡന്‍ താഴ്‌വരയിലെ സ്യാസിക്കിളികള്‍ എന്നിവ കൂടാതെ ദി മസൂ മിസ്റ്റിക് എന്ന ഇംഗ്ലിഷ് നോവലും പ്രസിദ്ധികരിച്ചിട്ടുണ്ട്. മാമ്മന്‍ മാപ്പിള അവര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫിലാഡല്‍ഫയില്‍ താമസിക്കുന്നു.

സ്ഥലം: കേരളാ കള്‍ച്ചറല്‍ സെന്റര്‍ (കെ. സി. എ. എന്‍. എ.)22266, ബ്രാഡോക് അവന്യൂ, ക്യൂന്‍സ് വില്ലേജ്.

തിയ്യതി: 2016 നവംബര്‍ 12 ശനി (11 12 2016)

സമയം: രാവിലെ പത്തു മണി മുതല്‍

വിഷയം: അമരിയ്ക്കന്‍ മലയാളസാഹിത്യം ഇന്നുവരെ (രാവിലെ 10 മണി മുതല്‍ 1.00 മണി വരെ)
കഥാ പാരായണവു കവിയരങ്ങും (2.00 മുതല്‍ 4.30 വരെ)
പൊതു സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും (5.00 മുതല്‍. 
വിചാരവേദി  പത്താം വാര്‍ഷികത്തോടനുബന്ധിച്ച്  എഴുത്തുകാരെ  ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക