പ്രതീകവും ബിംബവുമില്ലാത്ത കവിത വായിച്ച്
ഉറക്കുസ്വപ്നങ്ങള് മുരടിച്ച
സരസ്വതീയാമത്തില്‍
"അശ്വാരൂഢനായമനുഷ്യനില്‍...'
തുടങ്ങുന്നതെറ്റുവാചകം
വ്യാകരണത്തിരുത്തലിനുവട്ടമേശയില്‍
വിരിച്ചപ്പോള്‍
ഇടപ്പള്ളിയില്‍ കോഴിക്കുരുതിയ്ക്കു
ഗീവര്‍ഗീസ്
കുന്തമിറക്കുന്ന വ്യാളമുഖം, അടുത്തൂണിന് യാചിക്കുന്ന
ആയിരം
കുതിരശക്തിവിരട്ടുന്ന വിത്തുകുതിരകള്‍
കുതിരക്കച്ചവട ഓട്ടപ്പന്തയ മദമത്സര
ഷൂവണിഞ്ഞ്
കുളമ്പുരോഗക്കാലുകള്‍ ഏച്ചുവെച്ച് ട്രേക്കിലോട്ടം-
എന്‍
കുതിര,
എന്‍ കുതിരമുമ്പേ,
എന്‍ കുതിര
മുമ്പേമുമ്പേയെന്ന
പ്രാണസ്വരാട്ടഹാസമുഴക്കം.
>>>കൂടുതല്‍
വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ് ക്ലിക്കുചെയ്യുക.....