(പൂരങ്കഴിഞ്ഞു. ആനയും വാദ്യവുംവിടവാങ്ങി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ മനം
പൂര്‍ണ്ണമായും ശൂന്യമാകുന്നതിനുമുമ്പ് ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം
ചിന്താച്ചൊരിച്ചില്‍. "ഞാനി'ല്ലാത്ത എന്റെ ഓര്മ്മകള്‍ക്ക്് എന്തു
പ്രസക്തി!)
6
വെടിക്കെട്ടുകമ്പം
ചൈനാക്കാര്‍, പാട്ടകൊട്ടിയിട്ടും
പേടിക്കാത്തഭൂതഗണാദികളെ വിരട്ടിയാട്ടിയോടിക്കാന്‍ തുടങ്ങിവെച്ച പടക്കമേറ് ശബ്ദവും
വെളിച്ചവും ഇഴേേചര്‍ന്ന വെടിക്കെട്ടു കലയായി മാറി. ആചാരവെടി മുതല്‍ അമ്പലവെടിവരെ
അനുഷ്ഠാനങ്ങളുടെ ഭാഗമായി. പാറപൊട്ടിക്കാനും തുരങ്കം തുളയ്ക്കാനും ശത്രുസംഹാരത്തിനും
ഉപയോഗമറിഞ്ഞ ഈ കണ്ടുപിടിത്തം ഭീകരരും ദുഷ്ടബുദ്ധികളും സ്‌ഫോടനസാദ്ധ്യതകള്‍ക്കായി
ദുര്‍വിനിയോഗം ചെയ്യാനും തുടങ്ങി. പിറന്നാള്‍ സമ്മാനമായി കൊടുത്ത കറിക്കത്തി
കൊലയ്ക്ക് ഉപയോഗിക്കുന്ന വൈരുദ്ധ്യാത്മകതയില്‍ ഊന്നിയ ഭൗതികപ്രഹേളിക. വെളിച്ചം
തളച്ച് ഇരുള്‍ തെളിക്കുന്ന പ്രതിഭാസം. ഇതുമൂലം, ഞെട്ടിപ്പിക്കുന്നതും
പേടിപ്പിക്കുന്നതുമായ ശബ്ദ ഡെസിബെലുകള്‍ സാമൂഹ്യകാര്യക്രമമായി
പരിണമിച്ചു.
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍
ക്ലിക്കുചെയ്യുക....