പ്രഭാതങ്ങള്‍ കവിതയ്ക്കുള്ളതാണ് -
"കാലത്ത് പാട്ടെഴുതണം'
എന്ന്
പച്ചമലയാളക്കൂട്ടത്തില് ചൊല്ലാനുള്ളതിനാല്
കയ്യെഴുത്തുപ്രതിയില്‍
തുക്കടാതുടക്കത്തിരുത്ത്.
കാവ്യനീതിവിതരണ സ്റ്റോറില്‍
വ്യാമിശ്രമില്ലാതെ
കവിസ്വാതന്ത്ര്യം.
കിടക്ക മുതല്‍ കിടക്ക വരെ
ഇണചേര്‍ത്ത കൃത്രിമ
ദിനചേഷ്ടാവിന്യാസം.
മൂരി നിവരുന്നനിരവല്;
നിലംതൊടാതെ
പാദരക്ഷാപ്രവേശനം;
പ്രാണായാമ ശീല്ക്കാരം;
പത്മനാഭിയില്
മുട്ടുകുത്തി
പ്രണയമില്ലാത്ത തണുചുംബനം.
വിരിമാര്മ്മുകളില്ചുമല്പ്പരപ്പില്
നിഷ്ഫലതനിപതിച്ച
നിശ്വാസം.
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍
ക്ലിക്കുചെയ്യുക...