ന്യൂയോര്‍ക്ക്: വിസ്മയം വിതറുന്ന വാക്കുകളുടെ ഉടമയായ സുകുമാര്‍ അഴീക്കോട് അഭി
നന്ദനം ചൊരിഞ്ഞവരുടെ ഗണത്തില്‍ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ
സജീവാംഗവും ഏഷ്യാനെറ്റിലെ യു. എസ് വീക്ക്ലി റൗണ്ട്അപ്പ് പരിപാടിയുടെ അവതാ
രകനുമായ ഡോ. കൃഷ്ണ കിഷോറുമുണ്ട്.
പ്രസ്ക്ലബ്ബിന്റെ മുന്‍ വൈസ്
പ്രസിഡന്റായ ഡോ. കൃഷ്ണ കിഷോറിന്റെ ശുദ്ധ മലയാള ത്തിലുളള അവതരണമാണ് സുകുമാര്‍
അഴീക്കോടിനെ ആകര്‍ഷിച്ചത്. ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ എഴുതി; നമ്മുടെ വാര്‍ത്താ
വായനക്കാര്‍ ഏഷ്യാനെറ്റില്‍ അമേരിക്കയില്‍ നിന്ന് വാര്‍ത്ത വായിക്കുന്ന കൃഷ്ണ
കിഷോറിനെ കണ്ടു പഠിക്കട്ടെ. പലരെക്കാളും നല്ല മലയാ ളത്തിലാണ് ആ യുവാവ് വാര്‍ത്ത
വായിക്കുന്നത്.
കേരളത്തിലെ ചാനലുകളിലെ അവതാരകര്‍ മലയാളമോ ഇംഗ്ലീഷോ
എന്നുറപ്പില്ലാത്ത തരത്തില്‍ അവതരണം നടത്തുന്നതിനെ പരോക്ഷമായി
വിമര്‍ശിക്കുകയായിരുന്നു അഴീ ക്കോട് ഇതിലൂടെ.
ഏറെ ജനപ്രീതി നേടിയ യു.എസ്
വീക്ക്ലി റൗണ്ട്അപ്പ് എന്ന പ്രതിവാര പരിപാടി ഏ ഷ്യാനെറ്റില്‍ അവതരിപ്പി ക്കുന്ന
ഡോ. കൃഷ്ണ കിഷോര്‍ കോഴിക്കോട് സ്വദേശിയാണ്. അമേരിക്കയിലെത്തും മുമ്പ്
ആകാശവാണിയില്‍ വാര്‍ത്താ വായനക്കാരനായിരുന്നു. പ്രമു ഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ
ഡിലോയിറ്റ് ആന്‍ഡ് ട്യൂഷിന്റെ ടെലികമ്മ്യൂണിക്കേഷ ന്‍സ് മീഡിയ ആന്‍ഡ്
ടെക്നോളജി റിസര്‍ച്ച് ആന്‍ഡ് നോളജ് മാനേജ്മെന്റ് വിഭാഗത്തി ന്റെ
മേധാവിയാണ്.
അഴീക്കോട് മാഷ് എന്റെ ഈ പരിപാടി ശ്രദ്ധിക്കുന്നുണ്ടെന്ന്
ഞാന്‍ ഓര്‍ത്തിരുന്നില്ല. അദ്ദേഹവുമായി നേരില്‍ പരിചയവുമില്ല. വലിയൊരു
അംഗീകാരമായിട്ടാണ് കേരളത്തിലെ തലയെടുപ്പുളള ഈ സാംസ്കാരിക നായകന്റെ ഈ അഭിനന്ദനം
ഞാന്‍ സ്വീകരിക്കുന്നത്; ഡോ. കൃഷ്ണ കിഷോര്‍ ഇതേക്കുറിച്ച്
പ്രതികരിച്ചു.
കഴക്കൂട്ടം സൈനിക സ്കൂളില്‍ പഠിച്ച ഡോ. കൃഷ്ണ കിഷോര്‍
സതേണ്‍ ഇല്ലിനോയി സര്‍വകാലശാലയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ മാസ്റ്റര്‍
ബിരുദവും പെന്‍സില്‍വേനിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും
നേടി. ജോണ്സണ് ആന്‍ഡ് ജോണ്‍ സണില്‍ ഡയറക്ടറായ വിദ്യയാണ് ഭാര്യ. മകള്‍ സംഗീത.