Image

വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍

റെജി ജോസഫ് Published on 29 February, 2016
വെസ്റ്റ് ചെസ്റ്റര്‍ സെന്റ്  ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റ്‌റര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക്മിഷന്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ 2016 മാര്‍ച്ച് 6-നുഞായറാഴ്ച യോങ്കേഴ്‌സിലുള്ള സെന്റ്. ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (670 Yonkers Ave) വൈകീട്ട് 4.45 ന് ലദിഞ്ഞോടെ തിരുന്നാള്‍ കുര്‍ബാന ആരംഭിയ്ക്കും.

ഫാദര്‍ റെനി കട്ടേലിന്റെ മുഖ്യ കാര്‍മ്മിക്ത്വത്തില്‍ തിരുന്നാള്‍ കുര്‍ബാന നടക്കും, ന്യൂയോര്‍ക്ക് ക്‌നാനായ മിഷന്‍ ഫൊറൊന വികാരി ഫാ. ജോസ് തറയ്ക്കല്‍ തിരുന്നാള്‍ പ്രസംഗം നടത്തും. 14 പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റു നടത്തുന്നത്.

വി.യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷങ്ങള്‍ വിജയിപ്പിക്കുവാന്‍ തിരുന്നാള്‍ കമ്മറ്റിക്കുവേണ്ടി ചെയര്‍മാന്‍ തോമസ് പാലച്ചേരില്‍, ട്രസ്റ്റിമാരായ എബ്രഹാം പുലിയലകുന്നേല്‍, റെജി ഉഴങ്ങാലില്‍, മിഷന്‍  ഡയരക്ടര്‍  ഫാദര്‍ ജോസഫ് ആദോപ്പിള്ളി എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍  ഡയരക്ടര്‍  ഫാദര്‍ ജോസഫ് ആദോപ്പിള്ളി 954 305 7850 
വെസ്റ്റ് ചെസ്റ്റര്‍ സെന്റ്  ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക